കുവൈറ്റ്‌സിറ്റി .രാവിലെഅതിശക്തമായ പോടിക്കട്റ്റ് kuwaitനെഇരുട്ടില് മൂടപ്പെട്ടു .വയ്കീട്ട്ട്ശക്തമായ മയയില്‍ അവസാനിച്ചു,,,,,
Saturday, April 30, 2011
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം വാര്‍ത്ത ദുരുദ്ദേശ്യപരം
കോഴിക്കോട്: സമസ്ത സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കുമെന്ന് കോട്ടക്കലില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതായി മാധ്യമത്തില്‍ വന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും സത്യവിരുദ്ധവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സുന്നീ സംഘടനാ നേതൃത്വം സമുദായ നന്മക്കായി എല്ലാ മേഖലകളിലും ഇടപെടാനുള്ളതാണ്. ഇസ്‌ലാമിന്റ പേരില്‍ മത രാഷ്ട്ര വാദികളും ഈര്‍ക്കിള്‍ പാര്‍ട്ടികളും രംഗത്തുവന്ന് സമുദായത്തെ ശിഥിലമാക്കുകയും തെറ്റിദ്ധാരണ സൃഷ്ടിച്ച് മതസൗഹാര്‍ദവും മതമൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ മുഖ്യധാരാ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന പണ്ഡിത സംഘടനയായ സമസ്ത ആവശ്യമായ ഇടപെടലുകള്‍ നടത്തും. ഇതാണ് ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ സംഘടന രൂപവത്കരിക്കുന്നില്ലെന്ന് പ്രത്യേകം പ്രസ്താവിച്ചിരിക്കേ സത്യത്തിന് നിരക്കാത്ത വാര്‍ത്തകള്‍ മെനഞ്ഞടുണ്ടാക്കുന്നവരും അസത്യം പ്രചരിപ്പിക്കുന്ന സംഘടനകളും സമൂഹത്തില്‍ ഒറ്റപ്പെടുകയല്ലാതെ സത്യത്തിന് ഹാനി സംഭവിക്കുകയില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തെ സമ്മേളനം ശക്തമായി എതിര്‍ത്തതിനാലും ഈ അടുത്തായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് സമൂഹത്തില്‍ ഒറ്റപ്പെട്ടതുകൊണ്ടുമാവാം തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുവന്നതെന്ന് വിലയിരുത്താവുന്നതാണ് -കാന്തപുരം പറഞ്ഞു

ബാങ്കിങ് നിയമങ്ങള്‍ ഇസ്‌ലാമിക് ബാങ്കിങ്ങിന് സഹായകമായ രീതിയില്‍ മാറ്റണം
കൊച്ചി: ഇന്ത്യയിലെ ബാങ്കിങ് നിയമങ്ങള്‍ ഇസ്‌ലാമിക് ബാങ്കിങ് വ്യവസ്ഥക്ക് സഹായകമായ രീതിയില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഇസ്‌ലാമിക് ബാങ്കിങ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിക്ഷേപം സ്വീകരിക്കുന്നതിലെ നിയന്ത്രണങ്ങള്‍ മാറ്റണം. ചര്‍ച്ച നടത്തി പൊതുജനാഭിപ്രായം രൂപവത്കരിക്കണം. കേരളത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ എല്ലാ ജില്ലകളിലും പോകും. സംസ്ഥാനത്ത് ആരംഭിച്ച ഇസ്‌ലാമിക ധനകാര്യ സ്ഥാപനമായ അല്‍ ബറകയുടെ പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക് ബാങ്കിങ് സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഗൗരവമായി ചിന്തിക്കണം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ മലര്‍പൊടിക്കാരന്റെ സ്വപ്‌നമെന്ന് പലരും കളിയാക്കി. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് 40,000 കോടിയുടെ മൂലധന സമാഹരണം നടത്താന്‍ ഇസ്‌ലാമിക് ബാങ്ക് സഹായകമാകും. ബാങ്കിങ് വ്യവസ്ഥകള്‍ തടസ്സമായി വരുമെന്നതിനാല്‍ അതിനെ മറികടക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിന്റെയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെയും പേരില്‍ പണസമാഹരണം നടത്താനാണ് ആലോചന. തിരിച്ചടവ് ഉറപ്പുവരുത്താന്‍ രണ്ട് സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ നികുതിയില്‍നിന്ന് ഒരു പങ്ക് നല്‍കും. പദ്ധതിയുടെ നടത്തിപ്പിന് ശേഷം സര്‍വീസ് ചാര്‍ജ് എന്ന നിലയിലായിരിക്കും ബാങ്കിന് പ്രതിഫലം നല്‍കുക. ഇതൊരു തുടര്‍പ്രക്രിയ ആയിരിക്കും.
ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ക്രെഡിറ്റ്‌സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.കെ. അലി, അല്‍ ബറക ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് സി.ഇ.ഒ ഷരീഫ് അഹമ്മദ് ഖാദിരി, ഫെഡറല്‍ ബാങ്ക് റീട്ടെയില്‍ ബിസിനസ് ഡെവലപ്‌മെന്റ് അഡീഷനല്‍ ജി.എം കെ.എസ്.മോഹന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

Friday, April 29, 2011
നൂറുമേനി നേടിയ സ്‌കൂളുകള്‍
കട്ടപ്പന വിദ്യാഭ്യാസ ജില്ല
കട്ടപ്പന: കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 27 സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയം. ഇതില്‍ 15 എയ്ഡഡ് സ്‌കൂളുകളും 12 സര്‍ക്കാര്‍ സ്‌കൂളുകളുമാണ്.
ജി.എച്ച്.എസ് സോത്തുപാറ (19), എല്‍.എഫ്.ജി.എച്ച്.എസ് മൂന്നാര്‍ (132), ജി.എച്ച്.എസ് കണ്ണംപടി (14), ജി.എച്ച്.എസ് ദേവികുളം (46), ജി.എച്ച്.എസ് മുക്കുളം (16), ജി.എച്ച്.എസ് എഴുകുംവയല്‍ (22), എം.എം.എച്ച്.എസ് നരിയമ്പാറ (103), ഓസാനാം ഇംഗ്ലീഷ് മീഡിയം കട്ടപ്പന (128), സെന്റ് മേരീസ് എച്ച്.എസ് വെള്ളാരംകുന്ന് (123), മേരിഗിരി ഇ.എം.എച്ച്.എസ്.എസ് പീരുമേട് (43), വിമല എച്ച്.എസ് വിമലഗിരി (53), സെന്റ് ജോസഫ് എച്ച്.എസ് ഉപ്പുതോട് (58), ജി.എച്ച്.എസ് പതിനാറാംകണ്ടം (33), സെന്റ് മേരീസ് മുരിക്കാശേരി (211), എം.എ.ഐ.എച്ച്.എസ് മുരിക്കടി (56), മാര്‍ ബേസില്‍ എച്ച്.എസ് സേനാപതി (100), ജി.എച്ച്.എസ് നെടുങ്കണ്ടം (57), എസ്.ഡി.എ.എച്ച്.എസ് നെടുങ്കണ്ടം (23), ജി.എച്ച്.എസ് നാലുമുക്ക് (15), ജി.എച്ച്.എസ് കുറ്റിപ്ലാങ്ങാട് (16), സെന്റ് സെബാസ്റ്റിയന്‍സ് കാന്തിപ്പാറ (32), ജി.എച്ച്.എസ് തങ്കമണി (176), സെന്റ് മേരീസ് വാഴവര (57), സെന്റ് മേരീസ് മരിയാപുരം (57), സെന്റ് മേരീസ് അട്ടപ്പള്ളം (146), എം.ആര്‍.എസ് മൂന്നാര്‍ (27), എം.ആര്‍.എസ് പീരുമേട് (36).

പൈലറ്റ് സമരം:ഗള്‍ഫ് വിമാനങ്ങളും വൈകിത്തുടങ്ങി കൊച്ചില്‍ ഇന്നും ആറ് സര്‍വീസുകള്‍ റദ്ദാക്കി
നെടുമ്പാശേരി-എയര്‍ഇന്ത്യയിലെ പൈലറ്റുമാരുടെ സമരം ഇന്നും തുടരുന്നു. ഇന്ന് ആറ് സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നിന്നും റദ്ദാക്കിയത്. ഇതില്‍ ഷാര്‍ജയിലേക്കുളള ഒരു സര്‍വീസും ഉള്‍പ്പെടുന്നു. 840 പൈലറ്റുമാരാണ് സമരത്തിലുളളത്. ഇതു മൂലം എയര്‍ഇന്ത്യയുടെ 320 പ്രതിദിന സര്‍വീസുകളില്‍ 50 ല്‍ താഴെ മാത്രമേ നടത്തുവാന്‍ കഴിയുന്നുളളൂ. സമരത്തിലുളള മുഴുവന്‍ പൈലറ്റുമാരേയും പിരിച്ചുവിടുമെന്ന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിട്ടില്ല. സമരത്തില്‍ നിന്നും പിന്മാറണമെന്ന ദല്‍ഹി ഹൈക്കോടതി വിധി പാലിക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടിക്ക് എയര്‍ഇന്ത്യ മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ സന്നദ്ധമാണെന്ന വാദമാണ് സമരത്തിലുളളവര്‍ നിരത്തിയിരിക്കുന്നത്.
സമരം മൂലം കേരളത്തിലുളളവരാണ് വളരെയേറെ വിഷമിക്കുന്നത്. മുംബൈ, ദല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ട്രെയിനുകളില്‍ പലതിലും വേണ്ടത്ര ടിക്കറ്റുകളില്ല. യാത്രക്കാരുടെ വിഷമതയ്ക്ക്പരിഹാരം കാണുന്നതിന് റെയില്‍വേ ഏതാനും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതിലൊന്നു പോലും കേരളത്തിലേക്കില്ലെന്നതാണ് മലയാളികളെ വിഷമിക്കുന്നത്. പലരും സ്വകാര്യ ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുകയാണ്. ഇവരും ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.
എയര്‍ഇന്ത്യാ എക്‌സ്‌പ്രസിലെ പൈലറ്റുമാര്‍ പണിമുടക്കിലില്ലെങ്കിലും വരും ദിവസങ്ങളിലായി എയര്‍ഇന്ത്യാ എക്‌സ്‌പ്രസ് വിമാനത്തെയും സമരം ബാധിക്കാനിടയുണ്ട്. ഇന്നു മുതല്‍ പല എയര്‍ഇന്ത്യാ എക്‌സ്‌പ്രസ് വിമാനങ്ങളും വൈകി തുടങ്ങി.നെടുമ്പാശേരിയില്‍ ദുബൈയില്‍ നിന്നും ദമാമില്‍ നിന്നും രാവിലെ എത്തേണ്ടിയിരുന്ന വിമാനങ്ങള്‍ മണിക്കൂറുകളോളമാണ് വൈകിയിരിക്കുന്നത്.
സമരത്തെതുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിയാത്ത പരമാവധി പേരെ കൊണ്ടുവരുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ജംബോ വിമാനങ്ങള്‍ പറത്താനുളള ശ്രമങ്ങളും എയര്‍ഇന്ത്യ നടത്തുന്നുണ്ട്

ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെടുത്തും
അബൂദബി: വിവിധ മേഖലകളില്‍, പ്രത്യേകിച്ച് സാമ്പത്തിക രംഗത്ത് ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം ശക്തിപ്പെടുത്തും. യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍കാര്യ ഡയറക്ടര്‍ അഹ്മദ് അബ്ദുല്ല അല്‍ മുസല്ലവും ഇന്ത്യന്‍ എംബസിയിലെ സാമ്പത്തിക-വാണിജ്യകാര്യ വിഭാഗം കോണ്‍സലര്‍ ബി. രാജഗോപാലനും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
സമീപ കാലത്തായി ഇരുരാജ്യങ്ങളും തമ്മില്‍ വളരെ ശക്തമായ വാണിജ്യ ബന്ധമാണുള്ളത്. യു.എ.ഇയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാണ് ഇന്ത്യ. സാമ്പത്തിക സഹകരണം ഇനിയും ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മറ്റു ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ചയില്‍ വന്നു.

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍വകക്ഷി തീരുമാനം
പുറത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 13ന് ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തിരൂര്‍ പൊലീസ് പഞ്ചായത്തുകളില്‍ സര്‍വകക്ഷിയോഗം വിളിച്ചു. പൊലീസ് അനുമതിയില്ലാതെ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല.
എതിര്‍കക്ഷി നേതാക്കളുടെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കാനോ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനോ പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കി. ലംഘിച്ചാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
13ാം തീയതി മണ്ഡലത്തില്‍ വിജയിച്ച പാര്‍ട്ടിക്ക് വാര്‍ഡുകള്‍ തോറും പ്രകടനം നടത്താം. 14ാം തീയതി സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടിയ കക്ഷിക്ക് പഞ്ചായത്തില്‍ പ്രകടനം നടത്താം. 15ാം തീയതി മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച പാര്‍ട്ടിക്ക് പഞ്ചായത്ത് തലത്തില്‍ പ്രകടനം നടത്താം എന്നിങ്ങനെയാണ് സര്‍വകക്ഷി തീരുമാനം.
പുറത്തൂര്‍ പഞ്ചായത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. സരസ്വതി അമ്മ അധ്യക്ഷത വഹിച്ചു. സി.ഐ. എം.വി. സുകുമാരന്‍, എസ്.ഐ. എം.കെ. ഷാജി, സി.ഒ. ശ്രീനിവാസന്‍ (സി.പി.എം), എം.പി. ഹംസ (ലീഗ്), സി.എം. പുരുഷോത്തമന്‍ (കോണ്‍.), ടി.എന്‍. വേലായുധന്‍ (ബി.ജെ.പി) എന്നിവര്‍ സംസാരിച്ചു.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ആര്‍.കെ. ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. എസ്.ഐ എം.കെ. ഷാജി, എ.എസ്.ഐ വാസു, കെ. നാരായണന്‍ (സി.പി.എം), എന്‍.എ. ബാവ (ലീഗ്), വി.പി. കുഞ്ഞുട്ടി (കോണ്‍.) എന്നിവര്‍ സംസാരിച്ചു. മംഗലം പഞ്ചായത്തില്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം നടന്നിരുന്നു.

എസ്.എസ്.എല്‍.സി: 88.52 ശതമാനം വിജയം
മലപ്പുറം: ജില്ലയില്‍ എസ്.എസ്. എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 1.61 ശതമാനം വര്‍ധന.
2010ല്‍ ജില്ലയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 86.91 ശതമാനം പേരാണ് തുടര്‍പഠനത്തിന് അര്‍ഹത നേടിയത്.
ഇക്കൊല്ലം 88.52 ശതമാനം വിദ്യാര്‍ഥികള്‍ അര്‍ഹത നേടി. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വിജയിച്ചവരുടെ എണ്ണത്തിലും ആനുപാതിക വര്‍ധനവുണ്ട്.
മുന്‍വര്‍ഷത്തേക്കാള്‍ 1151 വിദ്യാര്‍ഥികളാണ് ഈ കൊല്ലം കൂടുതലായി പരീക്ഷയെഴുതിയത്. കഴിഞ്ഞ കൊല്ലം 71,113 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 61,805 പേരാണ് ഉപരിപഠന യോഗ്യത നേടിയത്.
ഇക്കൊല്ലം 36,013 ആണ്‍കുട്ടികളും 36,251 പെണ്‍കുട്ടികളും പരീക്ഷയെഴുതി.
ഇതില്‍ 31,192 ആണ്‍കുട്ടികളും 32,775 പെണ്‍കുട്ടികളുമാണ് തുടര്‍പഠനത്തിന് അര്‍ഹത നേടിയത്.
ഇതില്‍ 693 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.

എന്‍ഡോസള്‍ഫാന് ലോകവ്യാപക നിരോധം
ജനീവ: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന് ആഗോളതലത്തില്‍ നിരോധം. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനമാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നേരത്തെ എതിര്‍ത്ത ഇന്ത്യക്കും അവസാനനിമിഷം നിരോധത്തെ അനുകൂലിക്കേണ്ടി വന്നു.
എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ആഗോള നിരോധത്തിന് സമ്മേളനം തീരുമാനമെടുത്തത്. എന്‍ഡോസള്‍ഫാന്‍ ഏതൊക്കെ വിളകള്‍ക്കും കീടങ്ങള്‍ക്കുമാണ് തീര്‍ത്തും ഒഴിവാക്കാനാവാത്തത് എന്നതിനേപ്പറ്റി ഓരോ രാജ്യവും പട്ടിക നല്‍കണം.
ഒക്‌ടോബറില്‍ യോഗം ചേരുന്ന കമ്മിറ്റി പട്ടിക പരിശോധിക്കും. പ്രകൃതിക്കും മനുഷ്യനും ദോഷമല്ലാത്ത എന്തൊക്കെ ബദലുകള്‍ ആകാമെന്നതിനെപ്പറ്റിയാണ് കമ്മിറ്റിയില്‍ ചര്‍ച്ച നടക്കുക. ബദല്‍ കണ്ടെത്താന്‍ ഒട്ടും സാധ്യമല്ലാത്ത വിളകള്‍ക്കും കീടങ്ങള്‍ക്കും മാത്രം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അഞ്ച് വര്‍ഷത്തേക്ക് അനുമതിയുണ്ടാകും.
എന്നാല്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കേണ്ട ബാധ്യത ഓരോ രാജ്യത്തിനുമുണ്ട്. എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ തുടച്ച് നീക്കാനുള്ള സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയാറായിട്ടുണ്ടെന്നതാണ് ജനീവാ സമ്മേളനത്തിന്റെ മറ്റൊരു നേട്ടം.
എന്‍ഡോസള്‍ഫാന്‍ നിരോധം ഇനി പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. ഇതിന് പരമാവധി ഒരു വര്‍ഷത്തെ സമയമാണ് ലഭിക്കുക. സമ്മേളന ഉടമ്പടി രേഖയാകുന്നതിനൊപ്പം അതത് രാജ്യങ്ങളുടെ നിയമനിര്‍മാണ സമിതികള്‍ നിരോധം അംഗീകരിച്ചിരിക്കണം. നിരോധിത കീടനാശിനിയായതിനാല്‍ തങ്ങളുടെ പക്കല്‍ ഇത് എന്തുമാത്രം സംഭരിച്ചിട്ടുണ്ടെന്ന് ഓരോ രാജ്യവും കണക്ക് നല്‍കണം.
സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നാമയച്ചുകൊടുത്ത ചിത്രങ്ങളും റിപ്പോര്‍ട്ടുകളും നിരോധത്തിന് സഹായകമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Thursday, April 28, 2011
അബ്ദുറഹ്മാന്‍ സാഹിബിനെ അ്രഭപാളിയിലേക്ക് ആവാഹിക്കാന്‍ നരേന്‍ എത്തി
പെരുമ്പടപ്പ്: ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സൂക്ഷ്മ ചലനങ്ങളും സ്വഭാവ സവിശേഷതകളും ജീവിത രീതിയും പഠിക്കാന്‍ നടന്‍ നരേന്‍ എത്തി. പി.ടി. കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വീരപുത്രന്‍' സിനിമയിലെ നായകനാണ് നരേന്‍. അബ്ദുറഹ്മാന്‍ സാഹിബിന്റെ കൂടെ ജീവിച്ചവരില്‍ ഇപ്പോഴുള്ള ഏക വ്യക്തിയാണ് കോളമിസ്റ്റും വെളിയങ്കോട് മുളമുക്ക് സ്വദേശിയുമായ എം. റഷീദ്.
പിതാവ് ഇ. മൊയ്തു മൗലവിയുടെ കൂടെ കോഴിക്കോട് അല്‍അമീന്‍ ലോഡ്ജിലെ അന്തേവാസിയായിരുന്നു ഇദ്ദേഹം. പി.ടി. കുഞ്ഞിമുഹമ്മദ്, ഉണ്ണി സത്താര്‍, സുനില്‍, ജോര്‍ജ് എന്നിവരും എത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം റഷീദിന്റെ വീട്ടിലെത്തിയ സംഘത്തെ അദ്ദേഹവും കുടുംബവും ചേര്‍ന്ന് സ്വീകരിച്ചു.
അല്‍അമീന്‍ ലോഡ്ജില്‍ താമസിക്കുന്ന സമയത്തെ സാഹിബിന്റെ അനുഭവങ്ങള്‍ റഷീദ് വിവരിച്ചു.
1921 മുതല്‍ 1945 വരെ കേരള ചരിത്രത്തിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ യഥാര്‍ഥ വേഷത്തില്‍ അവതരിപ്പിക്കുന്നതാണ് 'വീരപുത്രന്‍'. ചരിത്രസിനിമ ആയതിനാല്‍ നിരവധി കഥാപാത്രങ്ങളാണ് അഭിനയിക്കുന്നത്. റഷീദില്‍നിന്ന് കിട്ടിയ അറിവുകള്‍ അഭിനയത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് നരേന്‍ പറഞ്ഞു.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നെഞ്ച് ഉയര്‍ത്തിയാണ് നടക്കാറെന്നും ഉച്ചത്തിലാണ് സംസാരിക്കാറെന്നും പരിചയമില്ലാത്തവര്‍ക്ക് ഭയപ്പെടുത്തുന്ന ശബ്ദം ആയിരുെന്നന്നും റഷീദ് പറഞ്ഞു.
ശുദ്ധമലയാളമാണോ സാഹിബ് സംസാരിക്കാറെന്ന് പി.ടി. കുഞ്ഞിമുഹമ്മദ് ചോദിച്ചപ്പോള്‍ ശുദ്ധമലയാളം ഇല്ലെന്നും ഓരോരുത്തരുടെയും ഭാഷ അവര്‍ക്ക് ശുദ്ധമാണെന്ന് റഷീദ് തന്റെ മാധ്യമ ശൈലിയില്‍ പറഞ്ഞതോടെ കൂടിക്കാഴ്ച ചിരിയുടെ വേദിയായി. സാഹിബിന്റെ കൂടെ ചെറിയ കുട്ടിയായും എം. റഷീദ് സിനിമയുടെ അവസാന ഭാഗത്തിലും കഥാപാത്രത്തെ കണ്ടതോടെ അണിയറ ശില്‍പികളും സന്തോഷത്തിലായി.

പൈലറ്റുമാരുടെ സമരം: ഗള്‍ഫ് സെക്ടറുകളിലേക്ക് പ്രത്യേക സര്‍വീസ്
കോഴിക്കോട്: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് റദ്ദാക്കിയ വിമാനങ്ങള്‍ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ന് രണ്ട് പ്രത്യേക സര്‍വീസുകള്‍ നടത്തും. കൊച്ചി-കരിപ്പൂര്‍-ഷാര്‍ജ, കരിപ്പൂര്‍-ദുബൈ-കരിപ്പൂര്‍ എന്നീ സെക്ടറുകളിലാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. പൈലറ്റുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കവെ മേയ് മൂന്ന് വരെ എയര്‍ ഇന്ത്യ വഴിയുള്ള എല്ലാ ബുക്കിങ്ങുകളും നിര്‍ത്തിവെച്ചു. യാത്ര മുടങ്ങിയവര്‍ എയര്‍ ഇന്ത്യ ഓഫീസുമായി ബന്ധപ്പെടുക.
പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗ ശ്രമം: യുവാവ് അറസ്റ്റില്‍
എടക്കര: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി മക്കളുടെ മുന്നില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് രക്ഷപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കരിമ്പുഴ ബാദുഷയെയാണ് (38) എടക്കര എസ്.ഐ സി.കെ. നാസറും സംഘവും പിടികൂടിയത്. ഏപ്രില്‍ 23ന് വൈകുന്നേരം മൂന്നിന് ചുങ്കത്തറ പ്രിയാ ടാക്കീസിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.
ഗുഡല്ലൂര്‍ സ്വദേശികളായ യുവതിയും ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ഒരു മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഇവരുടെ ഒരു മകന്‍ അപകടത്തില്‍പ്പെട്ട് വീട്ടില്‍ വിശ്രമത്തിലാണ്. വീടിന്റെ പിറകുവശത്തെ വാതില്‍ തള്ളിത്തുറന്ന പ്രതി യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈവശമുണ്ടെന്നും അത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും നീലച്ചിത്രമായി പ്രസിദ്ധപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി യുവതിയെ കയറി പിടിക്കുകയായിരുന്നു. ഈ സമയം മറ്റു രണ്ടു കുട്ടികളും വീട്ടിലുണ്ടായിരുന്നു.
മക്കളുടെയും യുവതിയുടെയും അലര്‍ച്ച കേട്ട് ക്വാര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാര്‍ എത്തുന്നത് കണ്ട് പ്രതി രക്ഷപ്പെട്ടു. യുവതിയും കുട്ടികളും സമീപത്തെ ഫര്‍ണിച്ചര്‍ കടയില്‍ വിവരം നല്‍കിയതോടെയാണ് സംഭവം എടക്കര പൊലീസ് അറിഞ്ഞത്. ഷാജിയെന്ന വ്യാജ പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ എടക്കര, ചുങ്കത്തറ എന്നിവിടങ്ങളില്‍ കെട്ടിട നിര്‍മാണ തൊഴിലിലേര്‍പ്പെട്ട് വരികയാണ്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, കുഴല്‍പ്പണമിടപാട്, കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിക്കല്‍ എന്നീ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐക്ക് പുറമെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. അസൈനാര്‍, ഫിലിപ്പോസ്, സതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്.എസ്.എല്‍ .സി: 91.37 ശതമാനം വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍ .സി പരീക്ഷയില്‍ 91.37 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അല്‍പം കൂടുതലാണിത്. പരീക്ഷയെഴുതിയ 4,58,559 വിദ്യാര്‍ഥികളില്‍ 4,18,967 പേരാണ് വിജയം നേടിയത്. 29 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. എന്നാല്‍ 50 ശതമാനത്തില്‍ കുറഞ്ഞ വിജയം നേടിയ സ്‌കൂളുകള്‍ ഇത്തവണയില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.
5821 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പരീക്ഷയില്‍ ഏറ്റവും മികച്ച വിജയം നേടിയത് കോട്ടയം ജില്ലയാണ് (97.02). കണ്ണൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ലക്കാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം (85.93).
രണ്ട് വിഷയങ്ങളില്‍ മാ്രതം യോഗ്യത നേടാത്തവര്‍ക്ക് മെയ് 16 ന് സേ പരീക്ഷ നടക്കും. ജൂണില്‍ സേ പരീക്ഷയുടെ ഫലം പ്ര
ഖ്യാപിക്കും. ഹയര്‍സെക്കറി ്രപവേശനത്തിനുള്ള അപേക്ഷാ ഫോറങ്ങള്‍ മെയ് നാല് മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഇത്തവണ വി.എച്ച്.എസ്.സി അപേക്ഷ ഏകജാലകസംവിധാനം വഴിയാവുമെന്നും മന്ത്രി അറിയിച്ചു.
പട്ടികജാതി വിഭാഗത്തില്‍ 82.25 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 80.94 ശതമാനവും ഒ.ബി.സിയില്‍ 91.36 ശതമാനവും വിജയം നേടി.
2008 ലാണ് സംസ്ഥാനത്ത് എസ്.എസ്.എല്‍ .സി പരീക്ഷയില്‍ എറ്റവും കൂടുതല്‍ വിജയ ശതമാനം ഉണ്ടായത്. 92 .09 ശതമാനമായിരുന്നു 2008 ലെ വിജയം. കഴിഞ്ഞ വര്‍ഷം അത് 90.72 ശതമാനമായിരുന്നു.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും വേഗത്തിലുള്ള ഫല്രപഖ്യാപനത്തിനും കഠിനാധ്യാനം ചെയ്ത വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദേ്യാഗസ്ഥരെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഏപ്രിലില്‍ എസ്.എസ്.എല്‍സി ഫല്രപഖ്യാപനം നടക്കുന്നത്

സഗീര്‍ തൃക്കരിപ്പൂരിനു പ്രവാസി രത്ന പുരസ്ക്കാരം
കുവൈത്ത്: ബംഗ്ലൂര്‍ ആസ്ഥാനമായ ഗര്‍ഷോം ഇന്‍ഫോ മീഡിയ ലിമിറ്റഡിന്‍റെ
എട്ടാമത് പ്രവാസി രത്ന പുരസ്ക്കാരം സഗീര്‍ തൃക്കരിപ്പൂരിനുലഭിച്ചു.
കുവൈത്തിലെ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനത്തില്‍ നേത്രത്വം നല്‍കുന്ന സഗീര്‍ തൃക്കരിപ്പൂര്‍
കുവൈത്ത് കേരള മുസ്ലിം
Wednesday, April 27, 2011
Subscribe to:
Posts (Atom)