കുവൈത്ത് സിറ്റി: പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിര്‍ധനരായ തൊഴിലാളികള്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുമെന്ന് പബ്ലിക് എമിഗ്രേഷന്‍ അതോറിറ്റി ജനറല്‍ മാനേജര്‍ മേജര്‍ ജനറല്‍ കാമില്‍ അല്‍ അവദി പറഞ്ഞു. സാമൂഹികക്ഷേമകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് അര്‍ഹരായവര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുന്നത്. പൊതുമാപ്പ് ആനുകൂല്യം കൂടുതല്‍ പേര്‍ ഉപയോഗിക്കാനുള്ള പ്രോത്‌സാഹനം എന്ന നിലക്കാണ് ഇതുചെയ്യുന്നത്.
ഖാദിം വിസക്കാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറുന്നതിനുള്ള ഇളവ് പുനഃസ്ഥാപിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. പൊതുമാപ്പ് കാലയളവില്‍ ഇഖാമ നിയമവിധേയമാക്കാന്‍ ആഗ്രഹിക്കുന്ന അനധികൃത താമസക്കാരായ ഖാദിം വിസക്കാര്‍ക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താവുന്നതാണ്. സ്വന്തം സ്‌പോണ്‍സറുടെ അല്ലെങ്കില്‍ സ്‌പോണ്‍സറുടെ അടുത്ത ബന്ധുവിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണ് ഇത്തരത്തില്‍ വിസ ട്രാന്‍സ്ഫര്‍ അനുവദിക്കുക. നേരത്തേ നിലവിലുണ്ടായിരുന്ന ഇളവ് ഏതാനും മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ തൊഴില്‍ വിപണിയിലെ ആവശ്യം പരിഗണിച്ചാണ് ഇളവ് പുനഃസ്ഥാപിക്കുന്നത്. തൊഴില്‍ വിപണിയിലേക്ക് പുതുതായി ആവശ്യം വരുന്ന തൊഴിലാളികളെ പുറത്തുനിന്ന് പുതുതായി കൊണ്ടുവരുന്നതിന് പകരം നിലവില്‍ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തുകയാണ് ഇളവ് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തൊഴില്‍ വിപണിയുടെ ആവശ്യത്തെ ബാധിക്കാതെ തന്നെ വിദേശി തൊഴിലാളികളുടെ ഒഴുക്കിന് ഒരു പരിധിവരെ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അനുഭാവ പൂര്‍വ്വമായ സമീപനം സ്വീകരിക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേജര്‍ ജനറല്‍ വെളിപ്പെടുത്തി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ചുള്ള എല്ലാ സംരക്ഷണവും ഈ വിഭാഗത്തിന് ലഭിക്കും. അതേസമയം, കേസുകള്‍ നിലവിലുള്ളവര്‍ കോടതിയുടെ തീര്‍പ്പ് വരുന്നതുവരെ കാത്തിരിക്കണമെന്നും അത്തരം കേസുകളില്‍ കോടതിയുടെ തീര്‍പ്പ് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:
Post a Comment