അബൂദബി: വിവിധ മേഖലകളില്‍, പ്രത്യേകിച്ച് സാമ്പത്തിക രംഗത്ത് ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം ശക്തിപ്പെടുത്തും. യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍കാര്യ ഡയറക്ടര്‍ അഹ്മദ് അബ്ദുല്ല അല്‍ മുസല്ലവും ഇന്ത്യന്‍ എംബസിയിലെ സാമ്പത്തിക-വാണിജ്യകാര്യ വിഭാഗം കോണ്‍സലര്‍ ബി. രാജഗോപാലനും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
സമീപ കാലത്തായി ഇരുരാജ്യങ്ങളും തമ്മില്‍ വളരെ ശക്തമായ വാണിജ്യ ബന്ധമാണുള്ളത്. യു.എ.ഇയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാണ് ഇന്ത്യ. സാമ്പത്തിക സഹകരണം ഇനിയും ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മറ്റു ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ചയില്‍ വന്നു.

No comments:
Post a Comment