പെരുമ്പടപ്പ്: ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സൂക്ഷ്മ ചലനങ്ങളും സ്വഭാവ സവിശേഷതകളും ജീവിത രീതിയും പഠിക്കാന്‍ നടന്‍ നരേന്‍ എത്തി. പി.ടി. കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വീരപുത്രന്‍' സിനിമയിലെ നായകനാണ് നരേന്‍. അബ്ദുറഹ്മാന്‍ സാഹിബിന്റെ കൂടെ ജീവിച്ചവരില്‍ ഇപ്പോഴുള്ള ഏക വ്യക്തിയാണ് കോളമിസ്റ്റും വെളിയങ്കോട് മുളമുക്ക് സ്വദേശിയുമായ എം. റഷീദ്.
പിതാവ് ഇ. മൊയ്തു മൗലവിയുടെ കൂടെ കോഴിക്കോട് അല്‍അമീന്‍ ലോഡ്ജിലെ അന്തേവാസിയായിരുന്നു ഇദ്ദേഹം. പി.ടി. കുഞ്ഞിമുഹമ്മദ്, ഉണ്ണി സത്താര്‍, സുനില്‍, ജോര്‍ജ് എന്നിവരും എത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം റഷീദിന്റെ വീട്ടിലെത്തിയ സംഘത്തെ അദ്ദേഹവും കുടുംബവും ചേര്‍ന്ന് സ്വീകരിച്ചു.
അല്‍അമീന്‍ ലോഡ്ജില്‍ താമസിക്കുന്ന സമയത്തെ സാഹിബിന്റെ അനുഭവങ്ങള്‍ റഷീദ് വിവരിച്ചു.
1921 മുതല്‍ 1945 വരെ കേരള ചരിത്രത്തിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ യഥാര്‍ഥ വേഷത്തില്‍ അവതരിപ്പിക്കുന്നതാണ് 'വീരപുത്രന്‍'. ചരിത്രസിനിമ ആയതിനാല്‍ നിരവധി കഥാപാത്രങ്ങളാണ് അഭിനയിക്കുന്നത്. റഷീദില്‍നിന്ന് കിട്ടിയ അറിവുകള്‍ അഭിനയത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് നരേന്‍ പറഞ്ഞു.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നെഞ്ച് ഉയര്‍ത്തിയാണ് നടക്കാറെന്നും ഉച്ചത്തിലാണ് സംസാരിക്കാറെന്നും പരിചയമില്ലാത്തവര്‍ക്ക് ഭയപ്പെടുത്തുന്ന ശബ്ദം ആയിരുെന്നന്നും റഷീദ് പറഞ്ഞു.
ശുദ്ധമലയാളമാണോ സാഹിബ് സംസാരിക്കാറെന്ന് പി.ടി. കുഞ്ഞിമുഹമ്മദ് ചോദിച്ചപ്പോള്‍ ശുദ്ധമലയാളം ഇല്ലെന്നും ഓരോരുത്തരുടെയും ഭാഷ അവര്‍ക്ക് ശുദ്ധമാണെന്ന് റഷീദ് തന്റെ മാധ്യമ ശൈലിയില്‍ പറഞ്ഞതോടെ കൂടിക്കാഴ്ച ചിരിയുടെ വേദിയായി. സാഹിബിന്റെ കൂടെ ചെറിയ കുട്ടിയായും എം. റഷീദ് സിനിമയുടെ അവസാന ഭാഗത്തിലും കഥാപാത്രത്തെ കണ്ടതോടെ അണിയറ ശില്‍പികളും സന്തോഷത്തിലായി.

No comments:
Post a Comment