Friday, April 29, 2011

എസ്.എസ്.എല്‍.സി: 88.52 ശതമാനം വിജയം

മലപ്പുറം: ജില്ലയില്‍ എസ്.എസ്. എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 1.61 ശതമാനം വര്‍ധന.
2010ല്‍ ജില്ലയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 86.91 ശതമാനം പേരാണ് തുടര്‍പഠനത്തിന് അര്‍ഹത നേടിയത്.
ഇക്കൊല്ലം 88.52 ശതമാനം വിദ്യാര്‍ഥികള്‍  അര്‍ഹത നേടി. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വിജയിച്ചവരുടെ എണ്ണത്തിലും ആനുപാതിക വര്‍ധനവുണ്ട്.
മുന്‍വര്‍ഷത്തേക്കാള്‍ 1151 വിദ്യാര്‍ഥികളാണ് ഈ കൊല്ലം കൂടുതലായി പരീക്ഷയെഴുതിയത്. കഴിഞ്ഞ കൊല്ലം 71,113 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 61,805 പേരാണ് ഉപരിപഠന യോഗ്യത നേടിയത്.
ഇക്കൊല്ലം 36,013 ആണ്‍കുട്ടികളും 36,251 പെണ്‍കുട്ടികളും പരീക്ഷയെഴുതി.
ഇതില്‍ 31,192 ആണ്‍കുട്ടികളും 32,775 പെണ്‍കുട്ടികളുമാണ് തുടര്‍പഠനത്തിന് അര്‍ഹത നേടിയത്.
ഇതില്‍ 693 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.

No comments:

Post a Comment