എടക്കര: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി മക്കളുടെ മുന്നില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് രക്ഷപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കരിമ്പുഴ ബാദുഷയെയാണ് (38) എടക്കര എസ്.ഐ സി.കെ. നാസറും സംഘവും പിടികൂടിയത്. ഏപ്രില്‍ 23ന് വൈകുന്നേരം മൂന്നിന് ചുങ്കത്തറ പ്രിയാ ടാക്കീസിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.
ഗുഡല്ലൂര്‍ സ്വദേശികളായ യുവതിയും ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ഒരു മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഇവരുടെ ഒരു മകന്‍ അപകടത്തില്‍പ്പെട്ട് വീട്ടില്‍ വിശ്രമത്തിലാണ്. വീടിന്റെ പിറകുവശത്തെ വാതില്‍ തള്ളിത്തുറന്ന പ്രതി യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈവശമുണ്ടെന്നും അത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും നീലച്ചിത്രമായി പ്രസിദ്ധപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി യുവതിയെ കയറി പിടിക്കുകയായിരുന്നു. ഈ സമയം മറ്റു രണ്ടു കുട്ടികളും വീട്ടിലുണ്ടായിരുന്നു.
മക്കളുടെയും യുവതിയുടെയും അലര്‍ച്ച കേട്ട് ക്വാര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാര്‍ എത്തുന്നത് കണ്ട് പ്രതി രക്ഷപ്പെട്ടു. യുവതിയും കുട്ടികളും സമീപത്തെ ഫര്‍ണിച്ചര്‍ കടയില്‍ വിവരം നല്‍കിയതോടെയാണ് സംഭവം എടക്കര പൊലീസ് അറിഞ്ഞത്. ഷാജിയെന്ന വ്യാജ പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ എടക്കര, ചുങ്കത്തറ എന്നിവിടങ്ങളില്‍ കെട്ടിട നിര്‍മാണ തൊഴിലിലേര്‍പ്പെട്ട് വരികയാണ്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, കുഴല്‍പ്പണമിടപാട്, കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിക്കല്‍ എന്നീ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐക്ക് പുറമെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. അസൈനാര്‍, ഫിലിപ്പോസ്, സതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments:
Post a Comment