കോഴിക്കോട്: സമസ്ത സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കുമെന്ന് കോട്ടക്കലില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതായി മാധ്യമത്തില്‍ വന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും സത്യവിരുദ്ധവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സുന്നീ സംഘടനാ നേതൃത്വം സമുദായ നന്മക്കായി എല്ലാ മേഖലകളിലും ഇടപെടാനുള്ളതാണ്. ഇസ്‌ലാമിന്റ പേരില്‍ മത രാഷ്ട്ര വാദികളും ഈര്‍ക്കിള്‍ പാര്‍ട്ടികളും രംഗത്തുവന്ന് സമുദായത്തെ ശിഥിലമാക്കുകയും തെറ്റിദ്ധാരണ സൃഷ്ടിച്ച് മതസൗഹാര്‍ദവും മതമൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ മുഖ്യധാരാ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന പണ്ഡിത സംഘടനയായ സമസ്ത ആവശ്യമായ ഇടപെടലുകള്‍ നടത്തും. ഇതാണ് ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ സംഘടന രൂപവത്കരിക്കുന്നില്ലെന്ന് പ്രത്യേകം പ്രസ്താവിച്ചിരിക്കേ സത്യത്തിന് നിരക്കാത്ത വാര്‍ത്തകള്‍ മെനഞ്ഞടുണ്ടാക്കുന്നവരും അസത്യം പ്രചരിപ്പിക്കുന്ന സംഘടനകളും സമൂഹത്തില്‍ ഒറ്റപ്പെടുകയല്ലാതെ സത്യത്തിന് ഹാനി സംഭവിക്കുകയില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തെ സമ്മേളനം ശക്തമായി എതിര്‍ത്തതിനാലും ഈ അടുത്തായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് സമൂഹത്തില്‍ ഒറ്റപ്പെട്ടതുകൊണ്ടുമാവാം തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുവന്നതെന്ന് വിലയിരുത്താവുന്നതാണ് -കാന്തപുരം പറഞ്ഞു

No comments:
Post a Comment