കൊച്ചി: ഇന്ത്യയിലെ ബാങ്കിങ് നിയമങ്ങള്‍ ഇസ്‌ലാമിക് ബാങ്കിങ് വ്യവസ്ഥക്ക് സഹായകമായ രീതിയില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഇസ്‌ലാമിക് ബാങ്കിങ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിക്ഷേപം സ്വീകരിക്കുന്നതിലെ നിയന്ത്രണങ്ങള്‍ മാറ്റണം. ചര്‍ച്ച നടത്തി പൊതുജനാഭിപ്രായം രൂപവത്കരിക്കണം. കേരളത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ എല്ലാ ജില്ലകളിലും പോകും. സംസ്ഥാനത്ത് ആരംഭിച്ച ഇസ്‌ലാമിക ധനകാര്യ സ്ഥാപനമായ അല്‍ ബറകയുടെ പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക് ബാങ്കിങ് സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഗൗരവമായി ചിന്തിക്കണം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ മലര്‍പൊടിക്കാരന്റെ സ്വപ്‌നമെന്ന് പലരും കളിയാക്കി. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് 40,000 കോടിയുടെ മൂലധന സമാഹരണം നടത്താന്‍ ഇസ്‌ലാമിക് ബാങ്ക് സഹായകമാകും. ബാങ്കിങ് വ്യവസ്ഥകള്‍ തടസ്സമായി വരുമെന്നതിനാല്‍ അതിനെ മറികടക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിന്റെയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെയും പേരില്‍ പണസമാഹരണം നടത്താനാണ് ആലോചന. തിരിച്ചടവ് ഉറപ്പുവരുത്താന്‍ രണ്ട് സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ നികുതിയില്‍നിന്ന് ഒരു പങ്ക് നല്‍കും. പദ്ധതിയുടെ നടത്തിപ്പിന് ശേഷം സര്‍വീസ് ചാര്‍ജ് എന്ന നിലയിലായിരിക്കും ബാങ്കിന് പ്രതിഫലം നല്‍കുക. ഇതൊരു തുടര്‍പ്രക്രിയ ആയിരിക്കും.
ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ക്രെഡിറ്റ്‌സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.കെ. അലി, അല്‍ ബറക ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് സി.ഇ.ഒ ഷരീഫ് അഹമ്മദ് ഖാദിരി, ഫെഡറല്‍ ബാങ്ക് റീട്ടെയില്‍ ബിസിനസ് ഡെവലപ്‌മെന്റ് അഡീഷനല്‍ ജി.എം കെ.എസ്.മോഹന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

No comments:
Post a Comment