Thursday, April 28, 2011

പൈലറ്റുമാരുടെ സമരം: ഗള്‍ഫ് സെക്ടറുകളിലേക്ക് പ്രത്യേക സര്‍വീസ്

പൈലറ്റുമാരുടെ സമരം: ഗള്‍ഫ് സെക്ടറുകളിലേക്ക് പ്രത്യേക സര്‍വീസ്
കോഴിക്കോട്: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് റദ്ദാക്കിയ വിമാനങ്ങള്‍ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ന് രണ്ട് പ്രത്യേക സര്‍വീസുകള്‍ നടത്തും. കൊച്ചി-കരിപ്പൂര്‍-ഷാര്‍ജ, കരിപ്പൂര്‍-ദുബൈ-കരിപ്പൂര്‍ എന്നീ സെക്ടറുകളിലാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. പൈലറ്റുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കവെ മേയ് മൂന്ന് വരെ എയര്‍ ഇന്ത്യ വഴിയുള്ള എല്ലാ ബുക്കിങ്ങുകളും നിര്‍ത്തിവെച്ചു. യാത്ര മുടങ്ങിയവര്‍ എയര്‍ ഇന്ത്യ ഓഫീസുമായി ബന്ധപ്പെടുക.

No comments:

Post a Comment