Sunday, May 22, 2011

നാടിന്‍റെ നന്മക്ക് നാടിന്‍റെ വികസനത്തിന്‌

നാടിന്‍റെ നന്മക്ക് നാടിന്‍റെ വികസനത്തിന്‌ >>>>>>>>>>>>>>>>>>>>   മാടംചിന    ശാഖ  ch yooth foundation      പുതിയ പ്രോജെക്ടുമായ് വരുന്നു/////////////////

Saturday, May 21, 2011

സൗത്ത്‌ കുറ്റൂര്‍ ലീഗ് ഫുട്ബോള്‍ കുറ്റൂര്‍ പാടം

                 കുറ്റൂര്‍    ..  സൗത്ത്‌ കുറ്റൂര്‍ ലീഗ് ഫുട്ബോള്‍ കുറ്റൂര്‍പാടം  ഗ്രൗണ്ടില്‍ 22 05 2011 ഞായര്‍ വൈകീട്ട്ട് 5 മണിക്ക് ..ടീമുകള്‍ (1 )   കുറ്റൂര്‍ ടൈഗര്‍ (ഇല്യാസ് pp ടീം  മാനേജര്‍ )(2 ) ഗ്രാസ്കുറ്റൂര്‍ (T Mറാഫികുറ്റൂര്‍  ടീം  മാനേജര്‍) ( 3)ഹിലാല്‍ ഗ്രൂപ്പ് സൗദി(നിസാര്‍ NK &നൗഷാദ് PP  ടീം   മാനേജര്‍)    (4 )ചലന്ജ്ജ് കുറ്റൂര്‍ (A മന്‍സൂര്‍    ടീം   മാനേജര്‍) എന്നി ടീമുകളാണ് പങ്കടുക്കുന്നത് ഏവര്‍ക്കും സോഗതം

Wednesday, May 18, 2011

കുറ്റൂര്‍മാടംചിന ch യൂത്ത്ഫൌണ്ടേഷന്‍



കുറ്റൂര്‍മാടംചിന ch യൂത്ത്ഫൌണ്ടേഷന്‍ പ്രവര്‍ത്തകര്‍  പീ കെ കുഞ്ഞാലികുട്ടിക്ക്അഭിവാദ്യമര്‍പ്പിച്                                                സ്ഥാപിച്ച ബോര്‍ഡ്ശ്രാദ പിടിക്കുന്നു ,,,,,,ഇടത്നിന്നു ...1 ppa നാസര്‍ 2 _റാഫി T 3 നാസര്‍ T (4 )റാഫി T (5 )സലിം T (6 )സുഹൈല്‍ (7 )PP സുബൈര്‍ (8 )ജംഷീര്‍  T (9 )മുസ്തഫ K (10 )അഷ്‌റഫ്‌ t (11 )ഹംസകോയ ചുക്കാന്‍

കുറ്റൂര്‍മടംചിനയുടഅഭിമാനം

കുറ്റൂര്‍മടംചിനയുടഅഭിമാനം...സമദാനിസാഹിബിന്റെ ശിഷ്യന്‍ പ്രസംഗവേദിയില്‍ നിറസനിദ്യമായ അലി അബ്ബാസ്‌ കുറ്റൂര്‍ അബ്ദുസമദ് സമദാനിക്ക് അഭിവാദ്യമര്‍പ്പിച്ച ഫ്ലെക്ഷ്ബോര്‍ഡ് ജനശ്രദ്ധപിടിക്കുന്നു  

വരുന്നു... പുതിയ കുഞ്ഞാപ്പ

മലപ്പുറം: സദാ ചിരിപ്പുറത്താണ് കുഞ്ഞാപ്പ. പ്രതിസന്ധിയുടെ നടുക്കടലില്‍ ചാനല്‍കാമറകള്‍ കണ്‍തുറന്നു കിടക്കുമ്പോഴും ആ മുഖത്തെ ചിരി അവിടെത്തന്നെ കാത്തുകിടക്കും. തൊട്ടുപിറകെ ഏതോ ഒരു സന്തോഷവര്‍ത്തമാനം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗിന്റെ ഈ പടനായകന് ഉറപ്പാണ്. അങ്ങനെയൊരു ചരിത്രസന്ധിയിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി എന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്ന്. അറുപതിന്റെ നിറചിരിപ്പൂക്കള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കുഞ്ഞാപ്പ ഒരിക്കല്‍കൂടി കേരളത്തിന്റെ തലപ്പത്തേക്ക് നടന്നുകയറുകയാണ്. അടുത്ത മാസം ഒന്നിന് അദ്ദേഹത്തിന് വയസ്സ് അറുപത് തികയുകയാണ്.
ഇക്കുറി പക്ഷേ ആ മട്ടിലും ഭാവത്തിലും അടിമുടി മാറ്റം മണക്കുന്നുണ്ട്. അനുഭവങ്ങള്‍ രാകിയെടുത്ത പുതിയൊരു കുഞ്ഞാപ്പയെയാകും കേരളത്തിന്റെ നിയമസഭയിലും മന്ത്രിയുടെ ഓഫിസിലുമൊക്കെ നമുക്ക് കാണാനാകുക എന്നതിന്റെ വ്യക്തമായ സൂചനകള്‍ അദ്ദേഹം തന്നെ നല്‍കുന്നു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലും പ്രതികരണങ്ങളിലും അങ്ങനെയൊരു മാറിനടത്തം വായിച്ചെടുക്കാം. എതിര്‍പ്പുകള്‍ വളര്‍ത്തിയ നേതാവെന്ന പേരായിരിക്കും കുഞ്ഞാലിക്കുട്ടിക്ക് ചേരുന്ന വിശേഷണങ്ങളില്‍ ഒന്ന്. രണ്ട് പതിറ്റാണ്ട് മുമ്പ് 1991ല്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് 19 സീറ്റോടെ മന്ത്രിസഭാ പ്രവേശം കാത്തിരിക്കുമ്പാള്‍ ആരായിരിക്കും നിയമസഭാ പാര്‍ട്ടി ലീഡര്‍ എന്ന സന്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായിരുന്നു. പി.എം. അബൂബക്കര്‍, യു.എ. ബീരാന്‍, പി.സീതിഹാജി തുടങ്ങിയവര്‍ അംഗങ്ങളായ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ലീഡറായി വന്നത് പക്ഷേ ഇളമുറക്കാരനായ കുഞ്ഞാലിക്കുട്ടിയായിരുന്നു. ആ പ്രഖ്യാപനം ഉള്‍ക്കൊള്ളാനാവാത്തവര്‍ പാര്‍ട്ടിയില്‍ ഒട്ടേറെ പേരുണ്ടായിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അങ്ങനെ ഒട്ടേറെ അദ്ഭുതകഥകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. 27ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായി തുടങ്ങിയ അദ്ഭുത കഥയുടെ തുടര്‍ച്ച തന്നെയാണ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം 2011ലും നടക്കുന്നത്. ആരോപണങ്ങളില്‍ കുടുങ്ങി ആദ്യം മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പിന്നാലെ 2006ല്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി. അതും സ്വന്തം തണലില്‍ വളര്‍ന്നയാളില്‍നിന്ന്. പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും കൈവിട്ടതോടെ ഒരു നേതാവിന്‍െ അസ്തമയമെന്ന് കരുതി രാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍, അങ്ങനെയാര്‍ക്കും പിടികിട്ടാത്ത സമസ്യയായി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി അനന്തപുരിയില്‍ പുതിയ സര്‍ക്കാറില്‍ താക്കോല്‍ സ്ഥാനത്തേക്ക് വീണ്ടും അടിവെച്ചു കയറുന്നു.
 1951 ജൂണ്‍ ഒന്നിന് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനായി  ജനനം. വേങ്ങരയില്‍ സ്‌കൂള്‍ പഠനത്തിനുശേഷം ഫാറൂഖ് കോളജ്, തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് എന്നിവിടങ്ങളില്‍ തുടര്‍പഠനം. സര്‍സയ്യിദ് കോളജില്‍നിന്ന് ബി.കോം ബിരുദം നേടിയ കുഞ്ഞാലിക്കുട്ടി അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടി. ഫാറൂഖ് കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു.  എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍, സെക്രട്ടറി, യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 2003ല്‍ കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാവുന്നത്. ലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. 27ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ പദവിയിലെത്തി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനെന്ന ഖ്യാതി നേടി. 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലും 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ചുറ്റുമാണ് രണ്ട് പതിറ്റാണ്ടായി ലീഗ് രാഷ്ട്രീയം കറങ്ങുന്നത്.  ആറാം തവണയാണ് നിയമസഭയിലെത്തുന്നത്. എ.കെ. ആന്റണി രാജിവെച്ചതിനെ തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ ഐസ്‌ക്രീം കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തലുണ്ടാവുകയും കുഞ്ഞാലിക്കുട്ടി രാജി സമര്‍പ്പിക്കുകയും ചെയ്തു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും വൈകാതെ പദവിയില്‍ തിരികെ വന്നു. 1982, 87 വര്‍ഷങ്ങളില്‍ മലപ്പുറത്ത് നിന്ന് നിയമസഭയിലെത്തിയ കുഞ്ഞാലിക്കുട്ടി 1991ല്‍ തട്ടകം കുറ്റിപ്പുറത്ത് ഉറപ്പിച്ചു. 96, 2001 വര്‍ഷങ്ങളിലും ഇവിടെ നിന്ന് ജയിച്ച ഇദ്ദേഹം 2006ലെ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് ഡോ. കെ.ടി. ജലീലിനോട് തോറ്റു. ഇത്തവണ സംസ്ഥാനത്തെ ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷത്തോടെയാണ് പുതിയ മണ്ഡലമായ വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1991ലും 2001ലും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവും മന്ത്രിയുമായിരുന്ന കുഞ്ഞാലിക്കുട്ടി അതേ പദവിയില്‍  2011ലും തിരികെയെത്തുമ്പോള്‍ ഉപമുഖ്യമന്ത്രി പദവിയുടെ സാധ്യതകളും നിറഞ്ഞുനില്‍ക്കുന്നു. കെ.എം. കുല്‍സുവാണ് ഭാര്യ. ലസിത മകളും ആഷിഖ് മകനുമാണ്. സുല്‍ഫീഖ്, താനിയ എന്നിവര്‍ മരുമക്കളാണ്.