വാഷിങ്ടണ്‍ :ഉസാമ ബിന്‍ ലാദിന് പാകിസ്താനില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ലെന്നത് അവിശ്വസനീയമാണെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. എന്തു തരം പിന്തുണയാണ് ലഭിച്ചതെന്ന് ഇപ്പോള്‍ പറയുന്നില്ല. പാക് അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണ്.
ഒറ്റ നോട്ടത്തില്‍ തന്നെ അബെറ്റാബാദില്‍ ഉസാമ താമസിച്ച വീട് ഒളിസങ്കേതമാണെന്ന് മനസ്സിലാവും. പാകിസ്താന്‍ വലിയ രാജ്യമാണ്. ഇത്രയും കാലം അവിടെ ഒളിച്ചിരിക്കാന്‍ അയാള്‍ക്കെങ്ങനെ കഴിഞ്ഞു എന്നാണ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ഉസാമയെ സഹായിക്കുന്ന തരത്തിലുള്ള ഏതെങ്കിലും സംവിധാനങ്ങള്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്നും പരിശോധിച്ച് വരികയാണ്.
പാകിസ്താന്‍ സര്‍ക്കാറില്‍ പലതരത്തിലുള്ള ആളുകളുമുണ്ട്. ഇവരില്‍ ആര്‍ക്കൊക്കെ ഉസാമയെ കുറിച്ച വിവരമുണ്ടായിരുന്നു എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. എന്നാല്‍ തലസ്ഥാന നഗരത്തിനടുത്ത് തന്നെയാണ് ഉസാമയുടെ താവളം എന്നത് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യം പാകിസ്താനുമായി ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഉസാമയെ ജീവനോടെ പിടികൂടാനായിരുന്നു യു.എസ് സൈന്യം ശ്രമിച്ചത്. എന്നാല്‍ ഭാര്യയെ പ്രതിരോധമായി ഉപയോഗിച്ചതാണ് ഇതിന് തടസ്സമായതെന്നും ബ്രണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment