Friday, May 6, 2011

മദ്യപിച്ച് വാഹനമോടിച്ച യുവതി പിടിയില്‍

ഹവല്ലി: മദ്യലഹരിയില്‍ വാഹനമോടിച്ച സ്വദേശി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹവല്ലിയില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് യുവതി പിടിയിലായത്.
 അശ്രദ്ധമായി പോകുന്ന വഹനം പൊലീസ് തടഞ്ഞുപരിശോധിച്ചപ്പോഴാണ് യുവതി മദ്യപിച്ചതായി കണ്ടെത്തിയത്. യുവതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്ത ശേഷം  വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

No comments:

Post a Comment