നെടുമ്പാശേരി-പൈലറ്റുമാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്ന ചൊവ്വാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഏഴ് വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യയുടെ ഷാര്‍ജ, മുംബൈ, തിരുവനന്തപുരം, ചെന്നൈ വഴി ബംഗളരു, ചെന്നൈ, ദല്‍ഹി, ബംഗളരു സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളിലേക്ക് നേരത്തെ ടിക്കറ്റുകളെടുത്തവരെ കൂടുതല്‍ നിരക്കുകള്‍ ഈടാക്കാതെ സ്വകാര്യ വിമാനങ്ങളില്‍ എയര്‍ഇന്ത്യാ അധികൃതര്‍ യാത്രയാക്കുന്നുണ്ട്. ഇതിന് താല്‍പര്യമില്ലാത്തവര്‍ക്ക് നിരക്കുകള്‍ മടക്കി നല്‍കുന്നുണ്ട്. എയര്‍ഇന്ത്യാ എക്‌സ്‌പ്രസിന്റെ സര്‍വീസുകളെ സമരം ബാധിച്ചിട്ടില്ലെങ്കിലും ഗള്‍ഫില്‍ നിന്നുളള രണ്ട് സര്‍വീസുകള്‍ ഇന്ന് വൈകിയാണ് എത്തുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment