Tuesday, May 10, 2011

അഭിപ്രായ സര്‍വേകള്‍ ഇരു മുന്നണികള്‍ക്കും അനുകൂലം

അഭിപ്രായ സര്‍വേകള്‍ ഇരു മുന്നണികള്‍ക്കും അനുകൂലം
ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ട പോസ്റ്റ് പോള്‍ ഫലങ്ങള്‍ ഇരു മുന്നണികള്‍ക്കും അനുകൂലം. യു.ഡി.എഫ് അനുകൂലമായ  പോസ്റ്റ് പോള്‍ ഫലമാണ്  ഏഷ്യാനെറ്റ് പുറത്ത് വിട്ടത്. സംസ്ഥാനത്ത് ആകെ വോട്ടിന്റെ 44 ശതമാനം യു.ഡി.എഫും 43 ശതമാനം എല്‍ .ഡി.എഫും പത്ത് ശതമാനം ബി.ജെ.പിയും നേടും.  യു.ഡി.എഫ് 72 മുതല്‍ 82 വരെ സീറ്റുകളും  എല്‍ .ഡി.എഫ് 58 മുതല്‍ 68 സീറ്റുകളും നേടുമെന്നാണ് ഏഷ്യാനെറ്റ് പ്രവചിക്കുന്നത്.  ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെ ലഭിച്ചേക്കാമെന്നും ഏഷ്യാനെറ്റ്  പോസ്റ്റ് പോളില്‍ പറയുന്നു.
സി.എന്‍ എന്‍ ഐ.ബി.എന്നിന്റെ ഫലം  എല്‍ .ഡി.എഫിന് മുന്‍തൂക്കം പ്രവചിക്കുന്നു. എല്‍ .ഡി.എഫ് 69 മുതല്‍ 77 സീറ്റ് വരെ നേടുമെന്നാണ് ഈ രംഗത്തെ പ്രമുഖരായ ഐ.ബി.എന്നിന്റെ പ്രവചനം. യു.ഡി.എഫിന് 63 മുതല്‍ 71 വരെ സീറ്റ് ലഭിക്കുമെന്നും സി.എന്‍ .എന്‍ . ഐ.ബി.എന്‍ പറയുന്നു.  കേരളത്തിലെ വോട്ടര്‍മാര്‍ ഇടതുപക്ഷ ഭരണത്തില്‍ പൊതുവെ തൃപ്തരാണെന്നാണ് ഐ.ബി.എന്നിന്റെ വിലയിരുത്തല്‍ .
കേരളത്തിന് ഏറ്റവും യോഗ്യനായ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എല്ലാ മാധ്യമങ്ങള്‍ക്കും ഒരേ ഉത്തരം. വി.എസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനെന്ന് മൂന്ന് സ്ഥാപനങ്ങളും പറയുന്നു. ഏഷ്യാനെറ്റ് സര്‍വേ പ്രകാരം  38 ശതമാനം പേര്‍ വി.എസും 25 ശതമാനം ഉമ്മന്‍ചാണ്ടിയും മൂന്നു ശതമാനം ആന്റണിയും മുഖ്യമന്ത്രിയാവണമെന്ന് അഭിപ്രായമുള്ളവരാണ്.
വി.എസിന് 40 ശതമാനംപേരുടെ പിന്തുണയാണ് ഐ.ബി.എന്‍ പറയുന്നത്. 2006 ല്‍ നിന്നും അദ്ദേഹത്തിന്റെ ജനസമ്മതി മൂന്ന് ശതമാനം വര്‍ധിച്ചതായും ചാനല്‍ വിലയിരുത്തുന്നു. ഉമ്മന്‍ചാണ്ടിക്ക് 37 ശതമാനവും ചെന്നിത്തലക്ക് 18 ശതമാനവും കോടിയേരിക്ക് അഞ്ച് ശതമാനവും ആണ് ജനസമ്മതി.

No comments:

Post a Comment