Monday, May 2, 2011

ഉസാമയെ പാക്കിസ്താനില്‍ കടന്ന് കൊലപ്പെടുത്തിയത് പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റം

ഉസാമയെ പാക്കിസ്താനില്‍ കടന്ന് കൊലപ്പെടുത്തിയത് പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റം
ലണ്ടന്‍: പാക്കിസ്താനില്‍ കടന്ന് ഉസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപപടി തങ്ങളുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് പാകിസ്താന്‍ മുന്‍  പ്രസിഡന്റ് പര്‍വേസ് മശര്‍റഫ്്.
 തങ്ങളുടെ രാജ്യത്തെ പ്രധാനപ്പെട്ട  സ്ഥലത്തിന്റെ നിയന്ത്രണം അമേരിക്കന്‍ സേന ഏറ്റെടുക്കുകയെന്നത് പാക് ജനതക്ക് സ്വീകാര്യമായിരിക്കുകയില്ല. ഇസ്ലാമാബാദില്‍ നിന്ന് ഏതാനും കിലോമീറ്ററുകര്‍ മാത്രം അകലെയുള്ള അബൂത്താബാദില്‍ നിന്നാണ് ഉസാമ ബിന്‍ലാദനെ പിടികൂടിയതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും മുശര്‍റഫ് ലണ്ടനി പറഞ്ഞു. ഉസാമ അവിടെ താമസിച്ചിരുന്നതായി തനിക്ക് അറിവില്ലായിരുന്നെന്നും മുശറഫ് വ്യക്തമാക്കി.
ഉസാമ  കൊല്ലപ്പെട്ടതിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഉസാമയുടെ മരണം തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു

No comments:

Post a Comment