Sunday, May 1, 2011

ഉസാമ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഉസാമ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാദന്റെ മൃതദേഹം കണ്ടെത്തിയതായും ഇത് അമേരിക്കന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടെന്നും യു.എസ് അധികൃതരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബറാക്് ഒബാമ മരണവാര്‍ത്ത ഉടന്‍ സ്ഥിരീകിരിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലാദന്റെ മരണം സ്ഥിരീകരിക്കാന്‍ ഒബാമ അടിയന്തര പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിനുവേണ്ടി അദ്ദേഹത്തിന്റെ മറ്റുപരിപാടികള്‍ മാറ്റിവച്ചു.
യു.എസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലെ പ്രധാനിയായിരുന്നു ഉസാമ. 2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതുള്‍പ്പെടെയുള്ള നിരവധി തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരനായ ലാദന്‍ മരിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
പാക്കിസ്ഥാനിലെ ഇസ്‌ലാമാദില്‍വെച്ച് ഉസാമയെ പിടികൂടുകയും പിന്നീട് കൊല്ലപ്പെടുകയുമാണുണ്ടായതെന്നുമാണ് സൂചന. ഉസാമ മരിച്ചുവെന്ന് നേരത്തെ നിരവധി തവണ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അനുയായികളെ അഭിസംബോധന ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളിലൂടെ ഉസാമ വീണ്ടും രംഗത്തെത്തുകയായിരുന്നു.
1957 മാര്‍ച്ച് 10ന് സൗദി അറേബ്യയിലെ റിയാദില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് ഉസാമ ജനിച്ചത്.

No comments:

Post a Comment