Wednesday, May 4, 2011

മലയാളം പോര്‍ട്ടലുകള്‍ ഇനി മൊബൈല്‍ ഫോണില്‍ അനായാസം വായിക്കാം

കാസര്‍കോട്‌: ‘കാസര്‍കോട്‌ വാര്‍ത്ത’ഉള്‍പ്പെടയുള്ള മലയാളം പോര്‍ട്ടലുകളും ബ്ലോഗുകളും ഇമെയില്‍ സന്ദേശങ്ങളും ഇനി ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള മൊബൈല്‍ ഫോണുകളില്‍ വായിക്കാനാകും. യൂണികോഡ്‌ ഫോണ്ട്‌ ഉപയോഗിച്ചിരിക്കുന്ന പ്രാദേശിക ഭാഷാ വെബ്‌സൈറ്റുകളാണ്‌ മൊബൈലില്‍ അനായാസം വായിക്കാനുള്ള സൗകര്യമൊരുങ്ങിയത്.
മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ്‌ സൗകര്യം ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതിന് സേവനദാതാക്കള്‍ മത്സരിക്കുന്നതിനിടയിലാണ് പ്രാദേശിക സൈറ്റുകള്‍ കൂടി മൊബൈലില്‍ എളുപ്പത്തില്‍ ലഭ്യമാകുന്നത്‌. ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ,വിശിഷ്യാ മലയാളികളുടെ ചിരകാലാഭിലാഷമാണ്‌ ഇതുവഴി പൂവണിയുന്നത്‌.
‘കാസര്‍കോട് വാര്‍ത്ത’യും നിരവധി മലയാളം സോഫ്റ്റ്വെയര്‍/ഇന്റര്‍നെറ്റ് കമ്പനികളും കേരളത്തിലെ എഞിനീയ്‌റിംഗ് കോളേജുകള്‍ കേന്ദ്രീകരിച്ചും മൊബൈലില്‍ മലയാളം വായിക്കാനാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു.
ഇപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി വര്‍ഷത്തേക്ക്‌ ലക്ഷങ്ങളാണ്‌ സമാനമോ കുറേകൂടി മെച്ചപ്പെട്ടതോ ആയ സൗകര്യം നല്‍കുന്നതിന് ഭാഷാപോര്‍ട്ടലുകളില്‍ നിന്ന് ഇടാക്കുന്നത്.
ഒപേര മിനി ബ്രൗസര്‍ ഉപയോഗിച്ചാണ്‌ മലയാളം പോര്‍ട്ടലുകള്‍ ലഭിക്കുന്നത്‌. നേരത്തെ തന്നെ ഇതുവഴി മലയാളം വായന സാധ്യമായിരുന്നെങ്കിലും ചില മൊബൈലുകളില്‍ ചില്ലക്ഷരങ്ങള്‍ വായിക്കുന്നതിന്‌ പ്രയാസം നേരിട്ടിരുന്നു. എന്നാല്‍ ഈയടുത്താണ് വ്യക്തമായി മലയാളം വായിക്കാന്‍ അവസരമുണ്ടായത്‌.
മലയാളം പോലെ തന്നെ യൂണികോഡ്‌ ഫോര്‍മാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹിന്ദി, കന്നട, തമിഴ് തുടങ്ങി മറ്റു ഭാഷാ സൈറ്റുകളും ഒപേര ബ്രൗസറില്‍ വായിക്കാനാകും. മലയാളത്തില്‍ മാധ്യമം, മാതൃഭൂമി, മംഗളം മുതലായ പത്രങ്ങളുടെ സൈറ്റുകളും മറ്റു മലയാള ബ്ലോഗുകളും ഇതുവഴി വായിക്കാനാകും.
താഴെ പറയുന്ന പ്രകാരമാണ്‌ ‘ഒപേര മിനി’മൊബൈലില്‍ കോണ്‍ഫിഗര്‍ ചെയ്യേണ്ടത്‌.
മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ളവര്‍ ഒപേര മിനി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപേരമിനി ബ്രൗസര്‍ ക്ലിക്ക്‌ ചെയ്യുക. ബ്രൗസറിന്റെ അഡ്രസ്‌ ബാറില്‍ “കോണ്‍ഫിഗ്‌:” എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ‘ഗോ’ ബട്ടന്‍ പ്രസ്‌ ചെയ്യുക. തുടര്‍ന്ന്‌ വിന്‍ഡോവില്‍ താഴ്ഭാഗത്ത് തെളിയുന്ന യൂസ്‌ ബിറ്റ്‌മാപ്‌ ഫോര്‍ കോംപ്ലക്‌സ്‌ സ്‌ക്രിപ്‌റ്റ്‌ എന്നതില്‍ ‘നോ’ എന്നതിതിന്‌ പകരം ‘യെസ്‌’ സെലക്ട്‌ ചെയ്‌ത്‌ സേവ്‌ ചെയ്യുക. ഇനി കാസര്‍കോട് വാര്‍ത്ത ബ്രൗസ്‌ ചെയ്‌താല്‍ സൈറ്റ്‌ മലയളത്തില്‍ വായിക്കാനാകും.

No comments:

Post a Comment