ഭൂമി പങ്കിട്ട വിധിക്ക് സ്റ്റേ
ന്യൂദല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. ബാബരി ഭൂമിയുടെ ഉടമാവകാശം ഉന്നയിച്ചവരില്‍ ആരും ആവശ്യപ്പെടാത്ത ഒരു തീരുമാനം ഹൈകോടതി പ്രഖ്യാപിച്ചത് 'വിചിത്രവും ആശ്ചര്യകരവു'മാണെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍.എം ലോധ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
സുന്നി വഖഫ് ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, നിര്‍മോഹി അഖാഡ, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നീ കക്ഷികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഒന്നിച്ചു പരിഗണിച്ചാണ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. പള്ളി പൊളിച്ചതിനെ തുടര്‍ന്ന് '93 ജനുവരി ഏഴിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ച്, പള്ളി പൊളിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ പരിസര ഭൂമിയില്‍ മതപരമായ ഒരു പ്രവര്‍ത്തനവും പാടില്ല. പള്ളി പൊളിച്ച് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍ പരിമിത പൂജ തുടരാം.
ബാബരി മസ്ജിദ് പൊളിച്ച ഭൂമി 2.77 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. ഇത് സുന്നി വഖഫ് ബോര്‍ഡ്, ഹിന്ദു മഹാസഭ, രാമവിഗ്രഹത്തിന്റെ ഉടമകളെന്ന് അവകാശപ്പെടുന്ന നിര്‍മോഹി അഖാഡ എന്നിവക്കായി വിഭജിച്ചു കൊടുക്കാനാണ് കഴിഞ്ഞ സെപ്തംബര്‍ 30ന് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഇത്തരമൊരു ആവശ്യം കേസിലെ കക്ഷികളാരും ഉന്നയിച്ചിരുന്നില്ലെന്ന് സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
'കക്ഷികളാരും ആവശ്യപ്പെടാതെ ഭൂമി വീതംവെക്കണമെന്ന ഉത്തരവ് എങ്ങനെ പുറപ്പെടുവിക്കാന്‍ കഴിയും? ഇതൊരു വിചിത്ര വിധിയാണ്. സ്വന്തം നിലക്ക് തീരുമാനം എടുക്കുകയാണ് ഹൈകോടതി ചെയ്തത്. കേസിന് പുതിയൊരു മാനം നല്‍കിയിരിക്കുന്നു. അതുവഴി ഈ വ്യവഹാരത്തില്‍ ദുര്‍ഘടമായൊരു സ്ഥിതി ഉണ്ടാക്കിവെച്ചിരിക്കയാണ്. ഇത്തരമൊരു വിധി നടപ്പാക്കുന്നതിന് അനുവദിച്ചു കൂടാ. വിധി സ്റ്റേ ചെയ്യേണ്ടതുണ്ട്' -ബെഞ്ച് പറഞ്ഞു. സുപ്രീംകോടതിയില്‍ എത്തിയ കക്ഷികളെല്ലാം ഹൈകോടതി വിധി സ്റ്റേചെയ്യണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസ് പരിഗണിച്ച അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസുമാരായ ധരംവീര്‍ ശര്‍മ, എസ്.യു. ഖാന്‍, സുധീര്‍ അഗര്‍വാള്‍ എന്നിവര്‍ വ്യത്യസ്ത വിധിന്യായങ്ങളാണ് എഴുതിയിരുന്നത്. ബാബരി മസ്ജിദിന്റെ മൂന്നു താഴികക്കുടങ്ങളില്‍ ഒത്ത നടുവിലുള്ളതിന്റെ താഴെയാണ് രാമവിഗ്രഹം ഉണ്ടായിരുന്നതെന്നും അത് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. കേസില്‍ കക്ഷികളായ മറ്റു രണ്ടു കൂട്ടര്‍ക്ക് ബാക്കി പങ്കിടണം.
തെളിവുകളുടെ പിന്‍ബലമില്ലാതെ വിശ്വാസങ്ങള്‍ക്കൊത്തു നീങ്ങിയ ഹൈകോടതിയുടെ വിധി റദ്ദാക്കണമെന്നാണ് സുന്നി വഖഫ് ബോര്‍ഡും മറ്റും ആവശ്യപ്പെട്ടത്. രാമന്റെ ജന്മസ്ഥലത്താണ് ബാബരി മസ്ജിദ് നിലനിന്നതെന്ന വിധി പ്രസ്താവം അവര്‍ ചോദ്യം ചെയ്തു. മുസ്ലിംകളും ഹിന്ദുക്കളും നിര്‍മോഹി അഖാഡയും പള്ളി നിലനിന്ന ഭൂമിയത്രയും സ്വന്തനിലക്ക് വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമ്പോള്‍, അത് പങ്കുവെക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു. മുസ്ലിംകള്‍ക്ക് മൂന്നിലൊന്ന് ഭൂമി നല്‍കാനുള്ള ഹൈകോടതി നിര്‍ദേശം റദ്ദാക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ധരംവീര്‍ ശര്‍മ അഭിപ്രായപ്പെട്ട പോലെ, ഭൂമിയത്രയും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ച് ഹൈകോടതി വിധി സ്റ്റേചെയ്ത സുപ്രീംകോടതി, വാദം കേള്‍ക്കുന്നതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഈയാഴ്ച വേനലവധിക്ക് അടക്കുന്ന കോടതി ജൂലൈയിലാണ് ഇനി തുറക്കുക. സുപ്രീംകോടതിയെ സമീപിച്ച കക്ഷികളെല്ലാം ഇന്നലത്തെ ഇടക്കാല ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ചു.

No comments:
Post a Comment