Wednesday, May 11, 2011

തിരുകേശ വിവാദം: ബന്ധപ്പെട്ടവര്‍ മാപ്പുപറയണം

കുവൈത്ത് സിറ്റി: പ്രവാചക കേശമെന്ന് തെറ്റിദ്ധരിപ്പിച്ച് സമുദായത്തെ ചൂഷണം ചെയ്തവര്‍ കേശം വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ സമുദായത്തോട് മാപ്പ് പറയണമെന്ന് കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കേശത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവിന് ഇറങ്ങിയവരും കേശം സൂക്ഷിക്കാനെന്ന പേരില്‍ പള്ളി നിര്‍മാണത്തിന് ഒരുങ്ങിയവരും ഇതുമായി ബന്ധപ്പെട്ട് ഖസ്‌റജി കുടുംബത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തങ്ങളുടെ നീക്കങ്ങളില്‍നിന്ന് പിന്മാറണം. പ്രവാചകനെയും മതത്തിന്റെ അടയാളങ്ങളെയും ബഹുമാനിക്കുന്ന വലിയൊരു വിഭാഗത്തിന്റെ വിശ്വാസം ചൂഷണം ചെയ്ത് ലാഭം കൊയ്യാനുള്ള ഒരു വിഭാഗത്തിന്റെ നീക്കങ്ങള്‍ ആശങ്കാജനകമാണ്. ഇത്തരം ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വ്യാപകമായ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

No comments:

Post a Comment