Sunday, May 15, 2011

മുഖ്യമന്ത്രിയാകാനില്ല - രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയാകാനില്ല - രമേശ് ചെന്നിത്തല
തിരുവന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ ചാണ്ടിക്ക് വഴിതെളിയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്‌സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. താന്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതൃസ്ഥാനത്താനം ആഗ്രഹിക്കുന്നില്ല. മന്ത്രിസഭയി അങ്കമാകാനും ഇല്ല. ഉമ്മന്‍ ചാണ്ടി തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായം.
കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന കുപ്രചാരണം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ സര്‍ക്കാറിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. എം.എല്‍.എയും കെ.പി.സി.സി പ്രസിഡന്റുമായി തുടരാന്‍ മാത്രമാണ് ആഗ്രഹം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു തരത്തിലുള്ള മത്‌സരവുമുണ്ടാകില്ല. എല്ലാവരും ഒറ്റക്കെട്ടായി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

No comments:

Post a Comment