ന്യൂദല്‍ഹി: പത്ത് ദിവസമായി തുടരുന്ന എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം പിന്‍വലിച്ചു. പൈലറ്റുമാരുടെ യൂനിയനായ ഇന്ത്യന്‍ കൊമേഴ്യല്‍ പൈലറ്റ്‌സ് അസോസിയേഷനും എയര്‍ ഇന്ത്യ അധികൃതരും തമ്മില്‍ മൂന്നാം തവണ നടന്ന ചര്‍ച്ചയിലാണ് സമരം പിനവലിക്കാനുള്ള തീരുമാനം ഉണ്ടായത്. സമരത്തെ തുടര്‍ന്ന് പിരിച്ച് വിട്ട എല്ലാ പൈലറ്റുമാരെയും തിരിച്ചെടുക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ശമ്പള തുല്യത സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം വരുമെന്നിരിക്കെ, ന്യായമായ ഇടക്കാലാശ്വാസം അനുവദിച്ചാല്‍ തയാറായാല്‍ പണിമുടക്ക് ഉപേക്ഷിക്കാമെന്നാണ് പൈലറ്റുമാര്‍ അറിയിച്ചത്.ഇതിനൊന്നുമ യോഗത്തില്‍ വ്യക്‌ളതമായ തീരുമാനമുണ്ടായിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലെ രണ്ടംഗ സംഘത്തിനു കീഴില്‍ നടന്ന ചര്‍ച്ചയിലാണ് പൈലറ്റുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്‌നപരിഹാര മാര്‍ഗത്തിലെ വഴിത്തിരിവാണിതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് വരുന്നതു വരെ ഇടക്കാല ആശ്വാസം പ്രഖ്യാപിക്കുന്നതിലൂടെ എയര്‍ ഇന്ത്യയും പൈലറ്റുമാരും സംതൃപ്തരാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് വ്യേമായാന മന്ത്രാലയം ചൂണ്ടിക്കാട്ടി..
മുന്‍ സുപ്രീം കോടതി ജഡ്ജി ഡി.എന്‍ ധര്‍മാധികാരിക്കു കീഴിലുള്ള നാലംഗ സമിതിയാണ് ഏപ്രില്‍ 25 മുതല്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന ദൗത്യം തുടരുന്നത്.
അതിനിടെ, പൈലറ്റുമാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഇന്നും ഏറെക്കുറെ പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്.
വെറും 40 സര്‍വീസുകള്‍ മാത്രമായിരുന്നു ഇന്ന് നടന്നത്. 185 വിമാനങ്ങള്‍ ഇന്ന് മാത്രം റദ്ദാക്കി.

No comments:
Post a Comment