Wednesday, May 4, 2011

മാക് ഫുട്ബാള്‍: സ്റ്റാര്‍ കുവൈത്ത്, മലപ്പുറം ബ്രദേര്‍സ് ഫൈനലില്‍

ഫര്‍വാനിയ:  മലയാളി  അസോസിയേറ്റ്ഡ് ക്ലബ്ബ് (മാക് )-ഫോട്ടോമി  3ാമത്  ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സ്റ്റാര്‍ കുവൈത്ത്, മലപ്പുറം ബ്രദേര്‍സ് എന്നീ ടീമുകള്‍ ഫൈനലില്‍ കടന്നു. ഫൈനല്‍ ഈ മാസം രണ്ടാം വാരം ഫര്‍വാനിയ ഗോയല്‍ ഗോള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഫര്‍വാനിയ  ഫ്‌ളഡ്‌ലൈറ്റ്് ഗ്രൗണ്ടില്‍  നടന്ന മല്‍സരത്തില്‍  ഒന്നാം സെമിയില്‍  മലപ്പുറം  ബ്രദേഴ്‌സ് കെ.  കെ.  എഫ്. സി  റിഗ്ഗയെ പെനാല്‍ട്ടിയിലൂടെയും രണ്ടാം സെമിയില്‍  ഫഹാഹീല്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കുമാണ്  സ്റ്റാര്‍ കുവൈത്ത്  പരാജയപ്പെടുത്തിയത്.
നേരത്തേ, ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍ ഷബീര്‍ മണ്ടോളി കളിക്കാരെ പരിചയപ്പെട്ടു.
മാക് കമ്മിറ്റി ഭാരവാഹികളായ എ.പി.അബ്ദുല്‍  സലാം , കെ.കെ.അബൂബക്കര്‍ , അബ്ദുല്‍ റഹിമാന്‍  പടന്ന , മുസ്തഫ കാരി , മുജീബ് റഹ്മാന്‍ , ഷാനവാസ്  എന്നിവര്‍ അനുഗമിച്ചു

No comments:

Post a Comment