ഇസ്‌ലാമാബാദ്: ഉസാമാ ബിന്‍ലാദിന്റെ അന്ത്യം നടന്നതെങ്ങനെ എന്നതിനെക്കുറിച്ച് വാര്‍ത്താ ചാലനുകളും ഏിന്‍സികളും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇസ്‌ലാമാബാദില്‍ നിന്ന് 61 കിലോമീറ്റര്‍ വടക്ക് അബൂത്താബാദില്‍ പാക്കിസ്്താന്‍ സൈനീക അക്കാദമിക്ക് വിളിപാടകലെ പ്രാദേശിക സമയം രാത്രി 8.30നാണ് അല്‍ഖാഇദ തലവന്‍ ഉസാമാ ബിന്‍ലാദിന്‍ കൊല്ലപ്പെട്ടത്.
പത്ത് മാസത്തോളം നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവില്‍ 40 മിനിറ്റു നീണ്ടു നിന്ന പോരാട്ടത്തിലൂടെയാണ് ലോകം വിറപ്പിച്ച തീവ്രവാദി അമേരിക്കന്‍ സൈന്യത്തിനുമുന്നില്‍ മുട്ടുകുത്തിയത്. വേള്‍ഡ് ട്രെയിഡ് ആക്രമണത്തിന് ശേഷം ഒളിവില്‍കഴിയുകയായിരുന്ന ഉസാമാ ബിന്‍ലാദിന്റെ താവളം അദ്ദേഹത്തിന്റെ ദുതന്‍മാരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ്് അമേരിക്ക കണ്ടെത്തിയത്. ഇന്‍ര്‍നെറ്റോ ടെലിഫോണ്‍ സൗകര്യമോ ഇല്ലാതെ കഴിഞ്ഞ ലാദിന്‍ പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നത് ദൂതന്‍മാരിലൂടെയായിരുന്നു.
ഏപ്രില്‍ 29ന് 8.20നാണ് ആക്രമണം നടത്താന്‍ ഒബാമ അമേരിക്കന്‍ സൈന്യത്തിന് അനുമതി നല്‍കിയത്. തുടര്‍ന്ന് 40 മിനിറ്റ് നീണ്ടു നിന്ന ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ബിന്‍ലാദനെ വധിക്കുകയായിരുന്നു. ബിന്‍ലാദനെ ജീവനോടെ പിടിക്കാനായിരുന്നു യു.എസ് സൈന്യത്തിന്റെ ശ്രമം. എന്നാല്‍ ഉസാമയുടെ സുരക്ഷാ ഭടന്‍മാര്‍ ചെറുത്ത് നിന്നതോടെ താവളം തകര്‍ക്കുയായിരുന്നു. പ്രത്യക്രമണത്തില്‍ ഒരു യു.എസ് ഹെലികോപ്റ്റര്‍ തകര്‍ന്നിട്ടുണ്ട്.
14അടി ഉയരമുള്ള രണ്ടു മതിലുകളും അതിനു മുകളില്‍ കമ്പി വേലികൊണ്ടു മറച്ചിരുന്ന വീട്ടിലായിരുന്നു ബിന്‍ലാദിന്‍ കഴിഞ്ഞിരുന്നത്. പുറമേ നിന്ന് ആര്‍ക്കും അതിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. രണ്ടു സുരക്ഷാ പരിശോധന കവാടങ്ങളുണ്ടായിരുന്നു.
ആക്രമണം ആരംഭിച്ചപ്പോള്‍ ഗ്രാമവാസികളോട് വിളക്കണച്ച് വീടിന് അകത്ത് തന്നെ കഴിയാന്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ടു മണിക്കൂറോളം പ്രദേശത്ത് യുദ്ധസമാനമായ അന്തരീക്ഷം നിറഞ്ഞു നിന്നിരുന്നു. ബിന്‍ ലാദിനെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ ശേഷം പ്രദേശത്തിന്റെ നിയന്ത്രണം പാകിസ്താന്‍ സൈന്യം ഏറ്റെടുത്തു.

No comments:
Post a Comment