കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളിലെ ക്ലീനിംഗ് ജോലികള്‍ക്കായി തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ ആലോചന. ആദ്യഘട്ടം എന്ന നിലയില്‍ ഇതിനായി ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും രണ്ടായിരത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളുകളില്‍ പുരുഷ തൊഴിലാളികളെയും പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളുകളില്‍ സ്ത്രീ തൊഴിലാളികളെയുമാണ് ക്ലീനിംഗ് ജോലിക്ക് നിയമിക്കുക. ഇന്ത്യയില്‍നിന്നുള്‍പ്പെടെ കോണ്‍ട്രാക്ട് കമ്പനി വഴി ഇറക്കുമതി ചെയ്ത തൊഴിലാളികളാണ് ഇതുവരെ ഈ തസ്തികകളില്‍ ജോലി ചെയ്തുവന്നിരുന്നത്.
എന്നാല്‍ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നല്‍കാതിരിക്കുന്നതിനാല്‍ ഈ മേഖലയില്‍ തൊഴില്‍ സമരം നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.
സ്‌കൂള്‍ ക്ലീനിംഗ് തൊഴിലാളികളുടെ പണിമുടക്ക് കാരണം ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും മലിനപ്പെടുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് രക്ഷിതാക്കളില്‍നിന്നും പരാതി ഏറിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നേരത്തേ ഈ മേഖലയിലേക്ക് തൊഴിലാളികളെ ലഭ്യമാക്കിയിരുന്ന കമ്പനികളുടെ കോണ്‍ട്രാക്ട് അവസാനിപ്പിക്കാനും ഇന്ത്യയില്‍നിന്നും ഈജിപ്തില്‍നിന്നും തൊഴിലാളികളെ മന്ത്രാലയം നേരിട്ട് റിക്രൂട്ട് ചെയ്യാനും തീരുമാനിച്ചിരിക്കുന്നത്. റിക്രൂട്ടിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി നിയമിക്കപ്പെട്ട പ്രത്യേക സമിതി ഉടന്‍ തന്നെ ഇരുരാജ്യങ്ങളിലേക്കും പുറപ്പെടുമെന്നും ഇങ്ങനെ നിയമിക്കപ്പെടുന്നവരുടെ പ്രതിമാസ ശമ്പളം 140 ദീനാര്‍ ആയിരിക്കുമെന്നും അധികൃതര്‍ സൂചന നല്‍കി.

No comments:
Post a Comment