തിരുവനന്തപുരം: സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഏഴംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചക്ക് രണ്ട് മണിക്ക് രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ .എസ് ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയും തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി, കെ.എം മാണി, കെ.പി മോഹനന്‍ ,ടി.എം ജേക്കബ് , കെ.ബി ഗണേഷ് കുമാര്‍ ,ഷിബു ബേബി ജോണ്‍ എന്നിവരുമാണ് ഇന്ന് അധികാരമേറ്റത്. കേരളത്തിന്റെ 13ാം നിയമസഭയാണിത്.
കേരളത്തിന്റെ 21 ാം മുഖ്യമന്ത്രിയായാണ് ഉമ്മന്‍ചാണ്ടി ചുമതലയേറ്റിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാവുന്നത്. ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഷിബു ബേബി ജോണ്‍ ഇംഗ്ലീഷില്‍ ദൃഢപ്രതിജ്ഞയാണ് ചൊല്ലിയത്. കോണ്‍ഗ്രസിന്റെയും ഘടക കക്ഷികളുടെയും മറ്റു മന്ത്രിമാര്‍ 23 ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് വൈകീട്ട് നടക്കും.
സ്ഥാനമൊഴിയുന്ന മുഖ്യന്ത്രി വി.എസ് അച്യുതാന്ദന്‍ ,കേന്ദ്ര മന്ത്രിമാരായ ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ ,മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ , എം.എ ബേബി, തോമസ് ഐസക്, സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ , രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങി ഒട്ടേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
ചടങ്ങ് നടക്കുമ്പോള്‍ പന്തലിന് പുറത്ത് പാസ് ലഭിക്കാത്ത വന്‍ ജനാവലി തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

No comments:
Post a Comment