തൃശൂര്‍: ജീവിതാവസാനം വരെ സ്ഥിര വരുമാനം ലഭിക്കുമെന്നും നിക്ഷേപത്തുക ഇരട്ടിക്കുമെന്നും പ്രലോഭിപ്പിച്ച് മണി ചെയ്ന്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നതായിപൊലീസ്. നാനോ എക്‌സല്‍, ടൈക്കൂണ്‍ ബിസിനസ് എംപയര്‍, വണ്ടര്‍ വേള്‍ഡ് ജപ്പാന്‍ ലൈഫ് ഇന്ത്യാ, ആയുര്‍വേദ ലൈഫ്, മാജിക് കമ്പനി, ഹാപ്പി ലൈഫ് കമ്പനി എന്നിവയാണ് പൊലീസിന്റെ കരിമ്പട്ടികയിലുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ആകര്‍ഷണീയമായ വസ്ത്രധാരണത്തോടെയും വിലയേറിയ വാഹനങ്ങളിലുമെത്തി ആളുകളെ പാട്ടിലാക്കുന്നു. ആഴ്ചതോറും മുന്തിയ ഹോട്ടലുകളില്‍ എയര്‍കണ്ടീഷന്‍ മുറികളിലാണ് കമ്പനി പ്രമോര്‍ട്ടര്‍മാര്‍ ഒത്തുചേരുന്നത്. വരിക്കാരെ ഇവിടേക്ക് വിളിച്ചുവരുത്തി മണി ചെയ്‌നെക്കുറിച്ച് ഊതിപെരുപ്പിച്ച കണക്കുകള്‍ നിരത്തി ക്ലാസെടുക്കുകയാണ് പതിവ്. ലാപ്‌ടോപ്പില്‍ വരിക്കാരുടെ അക്കൗണ്ട് കാണിക്കുകയും നിക്ഷേപത്തുകയുടെ പലിശയും കമീഷനും അക്കൗണ്ടില്‍ പെരുകുമെന്ന് വ്യാജമായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു.
മണി ചെയ്ന്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കമ്പനി ഉല്‍പന്നങ്ങളെന്ന് പറഞ്ഞ്, നാനോ പാന്‍ കാര്‍ഡ്, വാച്ച്, ഹെല്‍ത്ത് ബ്രേസ് ലെറ്റ് എന്നീ 'ആരോഗ്യദായക ഉല്‍പന്നങ്ങള്‍' നല്‍കും. മുടക്കുന്ന പണത്തിന് തത്തുല്യമായ ഉല്‍പന്നങ്ങളാണിതെന്നാണ് വിശ്വസിപ്പിക്കുന്നത്. പണം അടച്ചവര്‍ തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അംഗമാക്കുന്നതോടെ മാസത്തില്‍ പതിനായിരക്കണക്കിന് രൂപ കമീഷന്‍ വന്നുചേരുമത്രേ.
അധ്യാപകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, വീട്ടമ്മമാര്‍ തുടങ്ങി പലവിഭാഗത്തില്‍പെട്ടവരും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. വരിക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ച പണവും സ്വര്‍ണം വിറ്റുകിട്ടുന്നതും വസ്തു പണയം വച്ചതും കടം വാങ്ങിയതും ഇത്തരം കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് വന്നുചേരുന്നത്. ആദ്യം ചേരുന്നവര്‍ക്ക് സ്‌കീം അനുസരിച്ചുള്ള വാഗ്ദാനത്തുക നല്‍കിയാണ് തന്ത്രം മെനയുക. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണിത്. വിശ്വാസ്യതക്കായി സിനിമാ നടീനടന്‍മാരുടെയും രാഷ്ട്രീയക്കാരുടെയും ഫോട്ടോകള്‍ പരസ്യംവഴി വ്യാപകമാക്കുന്നു.
സിവില്‍ അംഗം, ഗോള്‍ഡ് അംഗം, ഡയമണ്ട് അംഗം, പ്ലാറ്റിനം അംഗം, മാസ്റ്റര്‍ ഡിസ്ട്രിബ്യൂട്ടര്‍, സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടര്‍, ഡബിള്‍ സൂപ്പര്‍ ഡിസ്റ്റിബ്യൂട്ടര്‍ എന്നിങ്ങനെ പദവികള്‍ വരിക്കാര്‍ക്ക് സമ്മാനിക്കും.
മാസത്തില്‍ 35,000 രൂപ സമ്പാദിക്കുക, വീട്ടിലിരുന്ന് സമ്പാദിക്കുക, രണ്ടുമണിക്കൂര്‍ ജോലി ചെയ്ത് ദിവസം 2000 രൂപ നേടുക, നാലുമണിക്കൂര്‍ കൊണ്ട് 50,000 രൂപ സമ്പാദിക്കുക, ആരോഗ്യപ്രദവും സമ്പന്നവുമായ ജീവിതത്തിന് തങ്ങളോടൊപ്പം ചേരുക എന്നീ കുറിപ്പുകളുമായി വിലയേറിയ ലഘുലേഖകളാണ് ഓരോ കമ്പനികളും ഇതിനായി ഇറക്കുന്നത്. ബാങ്കോക്ക്, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്നും വാഗ്ദാനമുണ്ട്. തട്ടിപ്പിനിരയായവര്‍ പലരും മാനഹാനി ഭയന്നും നിയമ നൂലാമാലകള്‍ ഓര്‍ത്തും പൊലീസില്‍ പരാതിപ്പെടുന്നില്ല. ഇതാണ് സംഘങ്ങള്‍ പെരുകുന്നതിനും കൂടുതല്‍ പേര്‍ വഞ്ചിതരാകാനും ഇടയാവുന്നതെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി ഡോ.ബി.സന്ധ്യ പറഞ്ഞു.
കമ്പനികളുടെ ലഘുലേഖകളല്ലാതെ വരിക്കാരുടെ പക്കല്‍ മറ്റൊരു രേഖകളുമില്ലത്രേ. ഇത് പൊലീസിനെയും കുടുക്കുകയാണ്. തെളിവുകളില്ലാത്തത് കോടതിക്കും പ്രയാസങ്ങളുണ്ടാക്കുന്നു. എന്നാല്‍, ഇത്തരം കമ്പനികളുടെ തട്ടിപ്പ് ഐ.പി.സി 420 പ്രകാരവും പ്രൈസ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീം ആക്ട് 1978 പ്രകാരവും ശിക്ഷാര്‍ഹമാണ്. തട്ടിപ്പ് കമ്പനികളെക്കുറിച്ച് നേരിട്ടോ അല്ലാതെയോ അറിവു ലഭിക്കുന്ന മുറക്ക് വിവരം പൊലീസില്‍ അറിയിക്കണമെന്ന് ഐ.ജി വ്യക്തമാക്കി.

No comments:
Post a Comment