Wednesday, May 18, 2011

പ്രഥമ മന്ത്രിസഭാ യോഗം തുടങ്ങി

പ്രഥമ മന്ത്രിസഭാ യോഗം തുടങ്ങി
തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭാ യോഗം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് ഏഴംഗ മന്ത്രിസഭ  തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റില്‍ യോഗം ചേരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ടി.എം ജേക്കബ്, കെ.പി മോഹനന്‍ ,ഷിബു ബേബി ജോണ്‍ , കെ.ബി ഗണേഷ് കുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തും. ഉച്ചക്ക് രണ്ട് മണിക്കാണ് ഏഴ് പേരും ആര്‍ .എസ് ഗവായ്‌യുടെ സാന്നിധ്യത്തില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റത്.

No comments:

Post a Comment