ഇസ്ലാമാബാദ്: ഉസാമ ബിന്‍ലാദിന്‍ എന്ന സൌദി കോടീശ്വരപുത്രന്‍ പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതോടെ ആഗോള അജണ്ടയില്‍ ഭീകരതയുടെ പര്യായമായി മാറിയ ഒരു മനുഷ്യന്‍ കടന്നുപോയിരിക്കുന്നു. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ അമേരിക്ക സ്വന്തം കൈകളാല്‍ വളര്‍ത്തിയ ഈ 57കാരന്‍ ഒടുവില്‍ കൊല്ലപ്പെടുന്നത് തിന്മയുടെ ആള്‍രൂപമെന്ന് പാശ്ചാത്യര്‍ തന്നെ നല്‍കിയ വിശേഷണവുമായാണ്.
യമന്‍ വംശജനും സൌദി അറേബ്യയിലെ കോടീശ്വരനുമായ മുഹമ്മദ് ബിന്‍ലാദിന്റെ 52 മക്കളില്‍ 17ാമതായി ജനിച്ച ഉസാമ ബിന്‍ലാദിന്‍ പാക് മലനിരകളിലെ ദുര്‍ഘട കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞാണ് അമേരിക്കയുടെ തോക്കിന് ഇരയായത്. സൌദിയില്‍ അല്‍തഗര്‍ മോഡല്‍ സ്കൂളില്‍ വിദ്യാഭ്യാസ ജീവിതം തുടങ്ങുകയും കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രവും ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിക്കുകയും ചെയ്ത ഉസാമ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുണ്ടെന്നും പറയുന്നു. അല്‍ ഖാഇദയുടെ സമുന്നത നേതാവായ ഉസാമ ലോകത്തിലെ ഏറ്റവും 'വില'യേറിയ ഭീകരനായാണ് കാലഗതി പ്രാപിക്കുന്നത്.
1957: സൌദി ബിന്‍ലാദിന്‍ ഗ്രൂപ്പ് ഉടമയും കോടീശ്വരനുമായ മുഹമ്മദ് ബിന്‍ ലാദിന്റെ മകനായി ജനനം.
1939: അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം ചെറുക്കാനായി പ്രവര്‍ത്തിക്കുന്ന മുജാഹിദുകളെ സഹായിക്കാനായി അവിടേക്ക്
1989: അഫ്ഗാനില്‍നിന്ന് സോവിയറ്റ് സേന പിന്മാറിയ ശേഷം നാട്ടിലെത്തി പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ചേരുന്നു.
* 1991: സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സൌദിയില്‍ നിന്ന് പുറത്താക്കപ്പെടുന്നു. പൌരത്വം നഷ്ടമായതിനെ തുടര്‍ന്ന് സുഡാനില്‍ അഭയം തേടുന്നു.
* 1993: വേള്‍ഡ് ട്രേഡ് സെന്ററില്‍ ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റാരോപണം
* 1995: കെനിയയിലും താന്‍സാനിയയിലെയും അമേരിക്കന്‍ എംബസികളിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപണം. സ്ഫോടനങ്ങളില്‍ 244 മരണം.
* 1996: അമേരിക്കയുടെയും സൌദിയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് സുഡാനില്‍നിന്ന് പുറത്താക്കപ്പെടുന്നു. മൂന്ന് ഭാര്യമാരും 11 മക്കളുമായി അഫ്ഗാനില്‍. അമേരിക്കക്ക് എതിരെ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം.
* എംബസി ബോംബ് സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് യു.എസ്. കോടതിയുടെ കണ്ടെത്തല്‍.
* 2000: യമനില്‍ അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ബോംബിട്ട് 17 നാവികരെ കൊലപ്പെടുത്തിയെന്ന് ആരോപണം.
* 2001: 3000 പേര്‍ കൊല്ലപ്പെട്ട സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. മുഖ്യ സൂത്രധാരന്‍ ബിന്‍ലാദിനെന്ന് അമേരിക്ക.
* 2002: താലിബാനെതിരായ യു.എസ് സൈനികാക്രമണം ശക്തമാവുന്നു. ബിന്‍ ലാദിന്റെ ഓഡിയോ ടേപ്പുകള്‍ അല്‍ജസീറ പുറത്തുവിടുന്നു.
* 2003: വിശുദ്ധ യുദ്ധത്തിന് ആഗോളതലത്തില്‍ മുസ്ലിംകള്‍ യോജിക്കണമെന്ന് ആഹ്വാനം
* പശ്ചിമേഷ്യയിലെ എണ്ണസമ്പത്ത് കവരാനുള്ള അമേരിക്കയുടെ തുടക്കമാണ് ഇറാഖ് അധിനിവേശമെന്ന് പ്രഖ്യാപിക്കുന്നു. ഓഡിയോ ടേപ്പ് അമേരിക്ക വീണ്ടും പുറത്തുവിടുന്നു. പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ അമേരിക്കയുടെ വേട്ട ശക്തമാകുന്നു. ബിന്‍ ലാദിന്റെ തലക്ക് അമേരിക്ക പ്രഖ്യാപിച്ച പരിതോഷികം അഞ്ചു കോടി ഡോളറാക്കി ഇരട്ടിയാക്കുന്നു.
* 2009: ബിന്‍ ലാദിന്‍ എവിടെയാണെന്ന് വര്‍ഷങ്ങളായി വ്യക്തമായ വിവരങ്ങളില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് പ്രഖ്യാപിക്കുന്നു.
* 2011: പാകിസ്താനിലെ പ്രത്യേക സൈനിക നടപടിയില്‍ ഉസാമ ബിന്‍ ലാദിന്‍ കൊല്ലപ്പെട്ടതായി അമേരിക്കയുടെ പ്രഖ്യാപനം.

No comments:
Post a Comment