മലപ്പുറം: ജില്ലയിലെ വൃക്കരോഗികളെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് രൂപവത്കരിച്ച കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ മേയ് 22 മുതല്‍ 29 വരെ സാമൂഹിക വിഭവ സമാഹരണ വാരമായി ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അപേക്ഷകളില്‍ ഏറ്റവും പാവപ്പെട്ട രോഗികള്‍ക്ക് മാത്രം ഒരു വര്‍ഷം ഡയാലിസിസ് നടത്താന്‍ ഒരു കോടി രൂപ ആവശ്യമാണ്. ജനകീയ പങ്കാളിത്തത്തോടെ ഈ തുക സമാഹരിക്കലാണ് ലക്ഷ്യം.
മേയ് പത്തിനും 13നും ഇടക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിലും 19നും 21നും ഇടക്ക് വാര്‍ഡ് തലങ്ങളിലും വിപുലമായ യോഗങ്ങള്‍ ചേരും.
22 മുതല്‍ 29 വരെ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ വീടുകളും കച്ചവട സ്ഥാപനങ്ങളും കയറി സംഭാവന സമാഹരിക്കും. 27ന് മുസ്‌ലിം പള്ളികളിലും 29ന് ക്രിസ്ത്യന്‍ പള്ളികളിലും പ്രാര്‍ഥനക്കെത്തുന്ന വിശ്വാസികളില്‍നിന്ന് സംഭാവന സ്വീകരിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍, പഞ്ചായത്ത് ഓഫിസുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ജീവനക്കാരുടെ സംഭാവനകള്‍ ഓഫിസ് മേധാവികളുടെ നേതൃത്വത്തില്‍ കാമ്പയിന്‍ കാലയളവില്‍ സ്വരൂപിക്കും. മേയ് 30ന് പ്രാദേശികമായി ലഭിച്ച സംഭാവനകളുടെ പഞ്ചായത്ത്തല സമാഹരണം നടക്കും.
അന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ലഭിച്ച വിഹിതം ഓഫിസ് മേധാവികള്‍ ജില്ലാതല വകുപ്പ് മേധാവികള്‍ക്ക് കൈമാറും.
പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത തുക വാര്‍ഡ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ ചെയര്‍മാന്മാരെയും ഏല്‍പ്പിക്കും. അവര്‍ 31ന് ജില്ലാതല ചടങ്ങില്‍ തുക കൈമാറും.
സര്‍ക്കാര്‍, പഞ്ചായത്ത്, സഹകരണ ഓഫിസുകളില്‍ നിന്നുള്ള സംഭാവനകള്‍ ജില്ലാ മേധാവികള്‍ 31ന് നടക്കുന്ന ചടങ്ങില്‍ കൈമാറും.
പള്ളികളില്‍നിന്ന് പിരിച്ചെടുക്കുന്ന തുക മഹല്ല്, ഇടവക ഭാരവാഹികള്‍ സംഘടനാ നേതൃത്വത്തെ എല്‍പ്പിക്കുകയും അവര്‍ 31ന് ജില്ലാ പഞ്ചായത്തിന് കൈമാറുകയും ചെയ്യും.
കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മേയ് 21ന് കോട്ടക്കലിലും സമാപന-സമാഹരണ ചടങ്ങ് 31ന് മലപ്പുറം ബസ്‌സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലും നടക്കും.
കാമ്പയിന്‍ വിജയത്തിന് തിങ്കളാഴ്ച രാവിലെ 11ന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍ എന്നിവരുടെ യോഗവും ഉച്ചക്ക് മൂന്നിന് സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, സര്‍വീസ് സംഘടനാ നേതാക്കള്‍ എന്നിവരുടെയും ചൊവ്വാഴ്ച രാവിലെ 11ന് രാഷ്ട്രീയ, യുവജന സംഘടനാ നേതാക്കള്‍, ഉച്ചക്ക് മൂന്നിന് സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, വ്യാപാര, വാണിജ്യ, വ്യവസായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ യോഗവും മേയ് അഞ്ചിന് രാവിലെ 11ന് മത സംഘടനാ ഭാരവാഹികളുടെയും ഉച്ചക്ക് ശേഷം സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സഹകരണ വകുപ്പ് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ എന്നിവരുടെ യോഗങ്ങളും ജില്ലാ പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ക്കും.
നിര്‍ധന രോഗികള്‍ക്കായി നടത്തുന്ന ജനകീയ സംരംഭത്തോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കെ.പി. ജല്‍സീമിയ, ജില്ലാ പഞ്ചായത്തംഗവും സൊസൈറ്റി സെക്രട്ടറിയുമായ ഉമ്മര്‍ അറക്കല്‍, ട്രഷറര്‍ ഡോ. അബൂബക്കര്‍ തയ്യില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

No comments:
Post a Comment