തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കില്‍ സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ മുന്‍ സംസ്ഥാന പ്രസിഡന്റ് നിയമവിരുദ്ധമായി നടത്തിയ നിയമനങ്ങള്‍ സര്‍ക്കാര്‍ അസാധുവാക്കി.
സി.പി.എം സംസ്ഥാന സമിതിയംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ കടകംപള്ളി സുരേന്ദ്രന്‍ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ 39 നിയമനങ്ങളാണ് റദ്ദാക്കി ഉത്തരവിറക്കിയത്. സി.പി.എമ്മിലും സര്‍ക്കാറിലും വിവാദമായ നിയമനങ്ങളാണ് നിയമനടപടികള്‍ക്ക് ശേഷം ഈ മാസം ആദ്യം സഹകരണ സെക്രട്ടറി റദ്ദാക്കിയത്.
പ്രസിഡന്റായിരിക്കെ 2008 മേയ് 10 നാണ് 39 പേര്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് നിയമനം നല്‍കിയത്. സഹകരണ നിയമന ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ ഈ നിയമനം ഏറെ വിവാദമായിരുന്നു. വിഭാഗീയത നടമാടിയ സി.പി.എം ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗികപക്ഷത്തിന് ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനായാണ് നിയമനങ്ങള്‍ ഉപയോഗിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ സി.പി.എം സംസ്ഥാന സമിതി കടകംപള്ളിയെ താക്കീതും ചെയ്തിരുന്നു. ഇക്കാര്യം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ഈ നിയമനങ്ങള്‍ക്കെതിരെ സഹകരണ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ നിയമനം നടത്തിയ രീതി തെറ്റാണെന്ന് കണ്ടെത്തിയ രജിസ്ട്രാര്‍ നിയമനം അസാധുവാക്കി. ഇതിനെതിരെ നിയമനം ലഭിച്ചവര്‍ സര്‍ക്കാറിനെ സമീപിച്ചു. എന്നാല്‍ പരാതിക്കാര്‍ സമര്‍പ്പിച്ച അപേക്ഷ സമയം കഴിഞ്ഞാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് തള്ളി. തുടര്‍ന്ന് നിയമനം ലഭിച്ചവര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി സര്‍ക്കാറിനോട് പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
സഹകരണ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിയമനം അസാധുവാക്കി ജി.ഒ (ആര്‍.ടി) നമ്പര്‍ 274\2011 ആയി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി അപകാതകളാണ് സര്‍ക്കാര്‍ എടുത്ത് കാട്ടുന്നത്.
സര്‍ക്കാറില്‍ നിന്ന് തസ്തികകള്‍ക്ക് അനുമതി വാങ്ങിയിരുന്നില്ല. രജിസ്ട്രാറുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും കേരളാ കോ ഓപറേറ്റീവ് സര്‍വീസ് നിയമത്തിനും കേരളാ സര്‍വീസ് റൂള്‍സിനും വിരുദ്ധമായാണ് നിയമനമെന്നും റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ നിയമനം സംബന്ധിച്ച് പത്രപരസ്യം നല്‍കിയിരുന്നില്ല. എക്‌സിക്യുട്ടീവ് കമ്മിറ്റി നടത്തേണ്ട നിയമനം സഹകരണ ബാങ്ക് പ്രസിഡന്റ് നേരിട്ട് നടത്തുകയായിരുന്നു

No comments:
Post a Comment