ഫഹാഹീല്‍: മലയാളിയുടെ കടയില്‍ തട്ടിപ്പിന് ശ്രമിച്ച രണ്ടു ഈജിപ്തുകാരുടെ ശ്രമം വിഫലമായി. സൂക്ക് സബക്ക് സമീപം തിക്കോടി സ്വദേശി അബ്ദുറഹിമാന്‍ നടത്തുന്ന കടയിലാണ് രണ്ടു ഈജിപ്തുകാര്‍ തട്ടിപ്പിന് ശ്രമിച്ചത്. കടയിലെത്തിയ ഇരുവരും ചേര്‍ന്ന് സാധനങ്ങളുടെ വില ചോദിക്കുകയും ചിലത് വാങ്ങുകയും ചെയ്ത് കടക്കാരന്റെ ശ്രദ്ധ തെറ്റിക്കുകയാണ് ആദ്യം ചെയ്യുക.
സംഘത്തിലെ ഒരാള്‍ പണം നല്‍കാതെ തന്നെ പണം നല്‍കിയെന്ന് പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുകയും കൂടെയുള്ളയാള്‍ കള്ളസാക്ഷി പറയുകയും ചെയ്ത് കാഷ്‌ബോക്‌സിലുള്ള പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഇതേരീതിയില്‍ ഇവിടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തട്ടിപ്പ് അരങ്ങേറിയതിനാല്‍ അബ്ദുറഹിമാന്‍ ജാഗ്രത പാലിച്ചതാണ് ഇക്കുറി തട്ടിപ്പ് ശ്രമം വിഫലമാകാന്‍ കാരണം.
തട്ടിപ്പ് സംഘത്തിലെ രണ്ടു പേരെയും തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെ തട്ടിപ്പിനുള്ള ശ്രമമാണെന്ന് കടക്കാരന്‍ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയ ഈജിപ്തുകാര്‍ സ്ഥലം വിടുകയായിരുന്നു. ഈ രീതിയിലുള്ള തട്ടിപ്പ് പലേടങ്ങളിലും അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ട്.

No comments:
Post a Comment