കുവൈത്ത് സിറ്റി: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് അറുതിയാക്കി കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹിന്റെ ഉത്തരവ് അനുസരിച്ച് നിലവില്‍ വന്ന പുതിയ മന്ത്രിസഭ ഇന്നലെ അധികാരമേല്‍ക്കുകയും ചെയ്തു. ആറു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയതും സുപ്രധാനമായ എണ്ണ വകുപ്പില്‍ പുതിയ മന്ത്രിയെ നിയമിച്ചതുമാണ് പുതിയ മന്ത്രിസഭയിലെ പ്രധാന മാറ്റങ്ങള്‍.
സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്നതിനുള്ള ക്രിയാത്മക നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്ന തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അല്‍ അഫാസിയെ ഉപപ്രധാനമന്ത്രിയുടെ ചുമതലയിലേക്ക് ഉയര്‍ത്തി നീതിന്യായ വകുപ്പിന്റെ അധികചുമതല കൂടി നല്‍കിയത് പ്രവാസികള്‍ക്ക് ആഹ്ലാദകരമായ വാര്‍ത്തയാണ്.
മുന്‍മന്ത്രിസഭയില്‍ കമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന ഡോ. മുഹമ്മദ് അല്‍ ബുസൈരിക്കാണ് സുപ്രധാനമായ എണ്ണ വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. നേരത്തേ എണ്ണ വകുപ്പിന്റെ ചുതല വഹിച്ച ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ സബാഹ് മന്ത്രിസഭയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
പതിവുപോലെ സബാഹ് കുടുംബത്തിലെ അംഗങ്ങള്‍ക്ക് തന്നെയാണ് മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അല്‍ ജാബിര്‍ അസ്വബാഹ്, വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹ്, സാമ്പത്തിക വികസന പദ്ധതികളുടെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി ശൈഖ് അഹ്മദ് ഫഹദ് അല്‍ അഹ്മദ് അസ്വബാഹ്, പ്രതിരോധവകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.
അലി ഫഹദ് റാഷിദ് അല്‍ റാഷിദ് (പാര്‍ലമെന്ററികാര്യം), അഹ്മദ് മുഹ്‌സിന്‍ അല്‍ മുലൈഫി (വിദ്യാഭ്യാസം), സാലിം അല്‍ ഉതൈന (വൈദ്യുതി), സാമി അബ്ദുല്‍ ലത്തീഫ് അല്‍ നിസ്ഫ് (കമ്യൂണിക്കേഷന്‍സ്), മുഹമ്മദ് അബ്ബാസ് അല്‍ നുമൈസ് (ഔഖാഫ്) എന്നിവരാണ് പുതുമുഖങ്ങള്‍. മറ്റൊരു പുതുമുഖമായ ഡോ. അമാനി ഖാലിദ് അല്‍ ബൂര്‍സ്‌ലിയാണ് മന്ത്രിസഭയിലെ ഏക വനിതാ അംഗം.
മുന്‍മന്ത്രിസഭയിലെ വനിതാഅംഗമായ മൂദി അല്‍ ഹമൂദി, ബദര്‍ അല്‍ ശുറൈആന്‍, റാഷിദ് അല്‍ ഹമ്മാദ് തുടങ്ങിയവര്‍ക്കാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടത്. അതേസമയം, ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ അല്‍ സായിര്‍, ധനകാര്യമന്ത്രി മുസ്തഫ അല്‍ ശിമാലി, മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഡോ. ഫാദില്‍ അല്‍ സഫര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.

No comments:
Post a Comment