Wednesday, May 4, 2011

അരുണാചല്‍ മുഖ്യമന്ത്രിയുടെ മൃതദേഹം കണ്ടെത്തി

അരുണാചല്‍ മുഖ്യമന്ത്രിയുടെ മൃതദേഹം കണ്ടെത്തി
ഇട്ടാനഗര്‍ : ശനിയാഴ്ച മുതല്‍ കാണാതായ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി കണ്ഡു(56) കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു.  ലോങ്താങില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചു. ദോര്‍ജിയുടെ ബന്ധു തുപ്തന്‍ മൃതദേഹം തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.
മറ്റ് മൃതദേഹങ്ങള്‍  കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് പറയുന്നു.
ശനിയാഴ്ച്ച കാലത്ത് 9:56ന് മുഖ്യമന്ത്രിയും പൈലറ്റുമാരുമടക്കം നാലുപേര്‍ യാത്ര ചെയ്തിരുന്ന കോപ്ടര്‍ തവാങില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമാവുകയായിരുന്നു.
പൈലറ്റ് ക്യാപ്റ്റമാരായ ജെ.എസ് ബബ്ബാര്‍, ക്യാപ്റ്റന്‍ ടി.എസ് മാമിക്, ദോര്‍ജിയുടെ സുരക്ഷ ഉദ്ദ്യോഗസ്ഥന്‍ യെഷി ചൊദക്, യെഷി ലമു എന്നിവരാണ് കൊല്ലപ്പെട്ടത്. പവന്‍ഹാനിന്റെ നാലു സീറ്റ് കോപ്ടറിലാണ് ദോര്‍ജി സഞ്ചരിച്ചിരുന്നത്. സെലാപാസിലെത്തിയപ്പോഴാണ് അവസാന റേഡിയോ സന്ദേശം ലഭിച്ചത്. 11:30 ഓടെ ഇട്ടാനഗറില്‍ ഇറങ്ങേണ്ടതായിരുന്നു കോപ്ടര്‍.
മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതകൂലമായി ബാധിച്ചിരുന്നു. സുകോയി റഡാറുകളും ഐ.എസ്.ആര്‍.ഓയും പുറത്തുവിട്ട ചിത്രങ്ങളില്‍ മൂന്നിടംങ്ങളില്‍ ചില ലോഹ അവശിഷ്ടങ്ങള്‍ കാണപ്പെട്ടുവെങ്കിലും അവ കോപ്ടറിന്‍േറതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
2007 ഏപ്രില്‍ 9നാണ് അരുണാലിന്റെ അഞ്ചാം  മുഖ്യമന്ത്രിയായി കാണ്ഡു ചുമതലയേറ്റത്. ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

No comments:

Post a Comment