മലപ്പുറം:വില്ലേജുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും മലയാളത്തില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ് അിറയിച്ചു. മലയാളം ഔദ്യോഗിക ഭാഷാ സമിതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വില്ലേജ്, നഗരസഭ, പഞ്ചായത്ത് ഓഫീസുകളില്‍ നിന്നുള്ള കത്തിടപാടുകള്‍ മലയാളത്തില്‍ മാത്രം നടത്തുന്നതിന് നിര്‍ദേശം നല്‍കും. ഔദേ്യാഗിക നയം നടപ്പാക്കുന്നതോടൊപ്പം മലയാളം ഭാഷയോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനും നടപടി ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.
100 ശതമാനം ഭാഷാ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭാഷാ പുരോഗതി വിലയിരുത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത സമിതി സംസ്ഥാനതല ഉദേ്യാഗസ്ഥന്‍ കെ. സുരേഷ് അിറയിച്ചു. ഇത്തരം പരിശോധനകള്‍ തെരഞ്ഞെടുത്ത ഓഫിസുകളില്‍ നടത്തിയപ്പോള്‍ അവകാശപ്പെട്ട ശതമാനം നേടിയിട്ടില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ എ.ഡി.എം കെ.വി. വാസുദേവന്‍, ഹുസൂര്‍ ശിരസ്തദാര്‍ വി. രാമചന്ദ്രന്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

No comments:
Post a Comment