കുവൈത്ത് സിറ്റി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശികള്‍ക്ക് പകരം ബിദൂനികളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ ഏതാനും തസ്തികകളില്‍ ബിദൂനികളെ നിയമിക്കാന്‍ മന്ത്രാലയം നടപടി തുടങ്ങി. ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റര്‍ തുടങ്ങിയ ജോലികളിലാണ് ബിദൂനികള്‍ക്ക് നിയമനം നല്‍കുന്നത്. നിലവില്‍ ലേബര്‍ കോണ്‍ട്രാക്ട് കമ്പനികള്‍ക്ക് കീഴിലുള്ള വിദേശികളാണ് ഈ ജോലികള്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ ചെയ്യുന്ന എല്ലാ ജോലികളിലും ബിദൂനികളെ നിയമിക്കാമെന്നാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം. ഇതോടെ ലേബര്‍ കോണ്‍ട്രാക്ട് കമ്പനികള്‍ക്ക് കീഴില്‍ വിദേശികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയും. ബിദൂനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടിയുടെ ഭാഗമായാണ് അവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നത്. തങ്ങള്‍ നേരിടുന്ന വിവേചനത്തിന് നേരെ ബിദൂനികള്‍ക്ക് ഇടയില്‍ ശക്തമായ അമര്‍ഷമാണ് നിലനില്‍ക്കുന്നത്.
പശ്ചിമേഷ്യയിലെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ബിദൂനികളും അവകാശസമരങ്ങളുമായി രംഗത്തുവന്നിരുന്നു. വന്‍തോതിലുള്ള വാര്‍ത്താപ്രാധാന്യം നേടിയ സമരത്തിലൂടെ ബിദൂനികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പ്രതിഛായ കൂടുതല്‍ കളങ്കപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടുകയെന്ന നിലക്ക് ബിദൂനികള്‍ക്ക് സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
ഇവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ജനന, വിവാഹ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും അനുവദിക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലി കൂടി പ്രാപ്യമാണെന്ന സാഹചര്യം വരുന്നതോടെ ബിദൂനികളുടെ അമര്‍ഷം തണുപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സ്വദേശികളുടെ തൊഴില്‍ സാധ്യതയെ ബാധിക്കാത്ത വിധത്തില്‍ സ്വദേശികള്‍ സ്വീകരിക്കാന്‍ മടിക്കുന്ന തസ്തികകളാണ് ബിദൂനികള്‍ക്ക് നല്‍കുകയെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

No comments:
Post a Comment