കുവൈത്ത്. കുവൈത്ത് കേരള ഇസ് ലാഹി സെന്റര് സാല്മിയ, മൈദാന് ഹവല്ലി യൂനിറ്റുകളുടെ സംയുക്ത കുടുംബ സംഗമം ഏപ്രില് 21 വ്യാഴാഴ്ച മഗ് രിബ് നമസ്കാരാനന്തരം റുമൈതിയ പെട്രോള് പന്പിന് പിന് വശത്തുള്ള ഗാര്ഡനില് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. �പശ്ചിമേഷ്യ ചരിത്രവും വര്ത്തമാനവും� എന്ന വിഷയത്തില് പ്രബന്ധാവതരണവും ചര്ച്ചയും നടക്കും. പുരുഷന്മാര്ക്കും സ്ത്രീകള്ക്കും വെവ്വേറെ ക്വിസ് മത്സരവും തുടര്ന്ന് ഉത്ബോധനം പ്രസംഗവും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാ സഹോദരീ സഹോദരന്മാരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര് അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97200785, 66014181, 99113425 എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment