Sunday, May 22, 2011

നാടിന്‍റെ നന്മക്ക് നാടിന്‍റെ വികസനത്തിന്‌

നാടിന്‍റെ നന്മക്ക് നാടിന്‍റെ വികസനത്തിന്‌ >>>>>>>>>>>>>>>>>>>>   മാടംചിന    ശാഖ  ch yooth foundation      പുതിയ പ്രോജെക്ടുമായ് വരുന്നു/////////////////

Saturday, May 21, 2011

സൗത്ത്‌ കുറ്റൂര്‍ ലീഗ് ഫുട്ബോള്‍ കുറ്റൂര്‍ പാടം

                 കുറ്റൂര്‍    ..  സൗത്ത്‌ കുറ്റൂര്‍ ലീഗ് ഫുട്ബോള്‍ കുറ്റൂര്‍പാടം  ഗ്രൗണ്ടില്‍ 22 05 2011 ഞായര്‍ വൈകീട്ട്ട് 5 മണിക്ക് ..ടീമുകള്‍ (1 )   കുറ്റൂര്‍ ടൈഗര്‍ (ഇല്യാസ് pp ടീം  മാനേജര്‍ )(2 ) ഗ്രാസ്കുറ്റൂര്‍ (T Mറാഫികുറ്റൂര്‍  ടീം  മാനേജര്‍) ( 3)ഹിലാല്‍ ഗ്രൂപ്പ് സൗദി(നിസാര്‍ NK &നൗഷാദ് PP  ടീം   മാനേജര്‍)    (4 )ചലന്ജ്ജ് കുറ്റൂര്‍ (A മന്‍സൂര്‍    ടീം   മാനേജര്‍) എന്നി ടീമുകളാണ് പങ്കടുക്കുന്നത് ഏവര്‍ക്കും സോഗതം

Wednesday, May 18, 2011

കുറ്റൂര്‍മാടംചിന ch യൂത്ത്ഫൌണ്ടേഷന്‍



കുറ്റൂര്‍മാടംചിന ch യൂത്ത്ഫൌണ്ടേഷന്‍ പ്രവര്‍ത്തകര്‍  പീ കെ കുഞ്ഞാലികുട്ടിക്ക്അഭിവാദ്യമര്‍പ്പിച്                                                സ്ഥാപിച്ച ബോര്‍ഡ്ശ്രാദ പിടിക്കുന്നു ,,,,,,ഇടത്നിന്നു ...1 ppa നാസര്‍ 2 _റാഫി T 3 നാസര്‍ T (4 )റാഫി T (5 )സലിം T (6 )സുഹൈല്‍ (7 )PP സുബൈര്‍ (8 )ജംഷീര്‍  T (9 )മുസ്തഫ K (10 )അഷ്‌റഫ്‌ t (11 )ഹംസകോയ ചുക്കാന്‍

കുറ്റൂര്‍മടംചിനയുടഅഭിമാനം

കുറ്റൂര്‍മടംചിനയുടഅഭിമാനം...സമദാനിസാഹിബിന്റെ ശിഷ്യന്‍ പ്രസംഗവേദിയില്‍ നിറസനിദ്യമായ അലി അബ്ബാസ്‌ കുറ്റൂര്‍ അബ്ദുസമദ് സമദാനിക്ക് അഭിവാദ്യമര്‍പ്പിച്ച ഫ്ലെക്ഷ്ബോര്‍ഡ് ജനശ്രദ്ധപിടിക്കുന്നു  

വരുന്നു... പുതിയ കുഞ്ഞാപ്പ

മലപ്പുറം: സദാ ചിരിപ്പുറത്താണ് കുഞ്ഞാപ്പ. പ്രതിസന്ധിയുടെ നടുക്കടലില്‍ ചാനല്‍കാമറകള്‍ കണ്‍തുറന്നു കിടക്കുമ്പോഴും ആ മുഖത്തെ ചിരി അവിടെത്തന്നെ കാത്തുകിടക്കും. തൊട്ടുപിറകെ ഏതോ ഒരു സന്തോഷവര്‍ത്തമാനം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗിന്റെ ഈ പടനായകന് ഉറപ്പാണ്. അങ്ങനെയൊരു ചരിത്രസന്ധിയിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി എന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്ന്. അറുപതിന്റെ നിറചിരിപ്പൂക്കള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കുഞ്ഞാപ്പ ഒരിക്കല്‍കൂടി കേരളത്തിന്റെ തലപ്പത്തേക്ക് നടന്നുകയറുകയാണ്. അടുത്ത മാസം ഒന്നിന് അദ്ദേഹത്തിന് വയസ്സ് അറുപത് തികയുകയാണ്.
ഇക്കുറി പക്ഷേ ആ മട്ടിലും ഭാവത്തിലും അടിമുടി മാറ്റം മണക്കുന്നുണ്ട്. അനുഭവങ്ങള്‍ രാകിയെടുത്ത പുതിയൊരു കുഞ്ഞാപ്പയെയാകും കേരളത്തിന്റെ നിയമസഭയിലും മന്ത്രിയുടെ ഓഫിസിലുമൊക്കെ നമുക്ക് കാണാനാകുക എന്നതിന്റെ വ്യക്തമായ സൂചനകള്‍ അദ്ദേഹം തന്നെ നല്‍കുന്നു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലും പ്രതികരണങ്ങളിലും അങ്ങനെയൊരു മാറിനടത്തം വായിച്ചെടുക്കാം. എതിര്‍പ്പുകള്‍ വളര്‍ത്തിയ നേതാവെന്ന പേരായിരിക്കും കുഞ്ഞാലിക്കുട്ടിക്ക് ചേരുന്ന വിശേഷണങ്ങളില്‍ ഒന്ന്. രണ്ട് പതിറ്റാണ്ട് മുമ്പ് 1991ല്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് 19 സീറ്റോടെ മന്ത്രിസഭാ പ്രവേശം കാത്തിരിക്കുമ്പാള്‍ ആരായിരിക്കും നിയമസഭാ പാര്‍ട്ടി ലീഡര്‍ എന്ന സന്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായിരുന്നു. പി.എം. അബൂബക്കര്‍, യു.എ. ബീരാന്‍, പി.സീതിഹാജി തുടങ്ങിയവര്‍ അംഗങ്ങളായ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ലീഡറായി വന്നത് പക്ഷേ ഇളമുറക്കാരനായ കുഞ്ഞാലിക്കുട്ടിയായിരുന്നു. ആ പ്രഖ്യാപനം ഉള്‍ക്കൊള്ളാനാവാത്തവര്‍ പാര്‍ട്ടിയില്‍ ഒട്ടേറെ പേരുണ്ടായിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അങ്ങനെ ഒട്ടേറെ അദ്ഭുതകഥകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. 27ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായി തുടങ്ങിയ അദ്ഭുത കഥയുടെ തുടര്‍ച്ച തന്നെയാണ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം 2011ലും നടക്കുന്നത്. ആരോപണങ്ങളില്‍ കുടുങ്ങി ആദ്യം മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പിന്നാലെ 2006ല്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി. അതും സ്വന്തം തണലില്‍ വളര്‍ന്നയാളില്‍നിന്ന്. പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും കൈവിട്ടതോടെ ഒരു നേതാവിന്‍െ അസ്തമയമെന്ന് കരുതി രാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍, അങ്ങനെയാര്‍ക്കും പിടികിട്ടാത്ത സമസ്യയായി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി അനന്തപുരിയില്‍ പുതിയ സര്‍ക്കാറില്‍ താക്കോല്‍ സ്ഥാനത്തേക്ക് വീണ്ടും അടിവെച്ചു കയറുന്നു.
 1951 ജൂണ്‍ ഒന്നിന് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനായി  ജനനം. വേങ്ങരയില്‍ സ്‌കൂള്‍ പഠനത്തിനുശേഷം ഫാറൂഖ് കോളജ്, തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് എന്നിവിടങ്ങളില്‍ തുടര്‍പഠനം. സര്‍സയ്യിദ് കോളജില്‍നിന്ന് ബി.കോം ബിരുദം നേടിയ കുഞ്ഞാലിക്കുട്ടി അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടി. ഫാറൂഖ് കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു.  എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍, സെക്രട്ടറി, യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 2003ല്‍ കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാവുന്നത്. ലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. 27ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ പദവിയിലെത്തി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനെന്ന ഖ്യാതി നേടി. 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലും 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ചുറ്റുമാണ് രണ്ട് പതിറ്റാണ്ടായി ലീഗ് രാഷ്ട്രീയം കറങ്ങുന്നത്.  ആറാം തവണയാണ് നിയമസഭയിലെത്തുന്നത്. എ.കെ. ആന്റണി രാജിവെച്ചതിനെ തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ ഐസ്‌ക്രീം കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തലുണ്ടാവുകയും കുഞ്ഞാലിക്കുട്ടി രാജി സമര്‍പ്പിക്കുകയും ചെയ്തു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും വൈകാതെ പദവിയില്‍ തിരികെ വന്നു. 1982, 87 വര്‍ഷങ്ങളില്‍ മലപ്പുറത്ത് നിന്ന് നിയമസഭയിലെത്തിയ കുഞ്ഞാലിക്കുട്ടി 1991ല്‍ തട്ടകം കുറ്റിപ്പുറത്ത് ഉറപ്പിച്ചു. 96, 2001 വര്‍ഷങ്ങളിലും ഇവിടെ നിന്ന് ജയിച്ച ഇദ്ദേഹം 2006ലെ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് ഡോ. കെ.ടി. ജലീലിനോട് തോറ്റു. ഇത്തവണ സംസ്ഥാനത്തെ ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷത്തോടെയാണ് പുതിയ മണ്ഡലമായ വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1991ലും 2001ലും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവും മന്ത്രിയുമായിരുന്ന കുഞ്ഞാലിക്കുട്ടി അതേ പദവിയില്‍  2011ലും തിരികെയെത്തുമ്പോള്‍ ഉപമുഖ്യമന്ത്രി പദവിയുടെ സാധ്യതകളും നിറഞ്ഞുനില്‍ക്കുന്നു. കെ.എം. കുല്‍സുവാണ് ഭാര്യ. ലസിത മകളും ആഷിഖ് മകനുമാണ്. സുല്‍ഫീഖ്, താനിയ എന്നിവര്‍ മരുമക്കളാണ്. 

പ്രഥമ മന്ത്രിസഭാ യോഗം തുടങ്ങി

പ്രഥമ മന്ത്രിസഭാ യോഗം തുടങ്ങി
തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭാ യോഗം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് ഏഴംഗ മന്ത്രിസഭ  തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റില്‍ യോഗം ചേരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ടി.എം ജേക്കബ്, കെ.പി മോഹനന്‍ ,ഷിബു ബേബി ജോണ്‍ , കെ.ബി ഗണേഷ് കുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തും. ഉച്ചക്ക് രണ്ട് മണിക്കാണ് ഏഴ് പേരും ആര്‍ .എസ് ഗവായ്‌യുടെ സാന്നിധ്യത്തില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റത്.

മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി വൈദ്യപരിശോധനക്ക് വിധേയമാക്കി വിട്ടയച്ചു

ഖൈത്താന്‍: മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത. ഖൈത്താനില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകള്‍ക്ക് ശേഷം ഹസാവിയില്‍ ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തില്‍ ആംബുലന്‍സിലേതിന്  സമാനമായ മെഡിക്കല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും വാഹനത്തില്‍ വെച്ച് തന്നെ  വൈദ്യപരിശോധനക്ക് വിധേയമാക്കിയെന്നുമാണ് യുവാവ് പറയുന്നത്.  ഇതേതുടര്‍ന്ന് തട്ടിക്കൊണ്ടുപോകലിന് പണം കൊള്ളയടിക്കുന്നതിന് അപ്പുറത്തുള്ള ലക്ഷ്യമുണ്ടായിരുന്നുവോയെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലക്കാരനായ യുവാവാണ് ദുരൂഹമായ തട്ടിക്കൊണ്ടുപോകലിന് ഇരയായത്. ഖുര്‍തുബയിലെ ബഖാലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഖൈത്താനിലാണ് താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് യുവാവ് പറയുന്ന വിവരം ഇപ്രകാരമാണ്. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നു മണിയോടെ കടയിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാനിന് സമീപത്തുണ്ടായ രണ്ടുപേര്‍ വിളിച്ചു. അടുത്തേക്ക് ചെന്നപ്പോള്‍ പൊടുന്നനെ വാനിന്റെ സ്‌ലൈഡിംഗ് ഡോര്‍ തുറന്ന് അകത്ത് പിടിച്ചുകയറ്റി വാന്‍ പുറപ്പെട്ടു. രണ്ടു സ്വദേശികളും ഒരു ഹിന്ദി സംസാരിക്കുന്ന പാകിസ്താന്‍കാരന്‍ എന്ന് സംശയിക്കുന്ന ആളുമാണ് വണ്ടിയിലുണ്ടായിരുന്നത്.  ഫോണ്‍ പിടിച്ചുവാങ്ങി സിം കാര്‍ഡ് നശിപ്പിച്ച് പുറത്തെറിഞ്ഞു.
വാന്‍ പുറപ്പെട്ട ഉടന്‍ സിവില്‍ ഐ.ഡി ചോദിച്ചുവാങ്ങി അതില്‍ നിന്ന് ബ്ലഡ് ഗ്രൂപ്പ് മനസ്സിലാക്കി. അവര്‍ തമ്മിലുള്ള സംസാരത്തില്‍ നിന്ന് തന്റെ ബ്ലഡ് ഗ്രൂപ്പ് സംബന്ധിച്ചാണ് സംസാരമെന്ന് മനസ്സിലായി. ഇതോടെ പേടിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നുമില്ല, ഒരു ടെസ്റ്റ്  നടത്തുക മാത്രമാണെന്നാണ് ഹിന്ദി സംസാരിക്കുന്ന ആള്‍ പറഞ്ഞത്. വാനിലുള്ളില്‍ ആംബുലന്‍സിലും മറ്റുമുള്ളതിന് സമാനമായ സംവിധാനങ്ങളും ഉപകരണങ്ങളുമൊക്കെ ഉണ്ടായിരുന്നു. കരയാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദിസംസാരിക്കുന്നയാള്‍ ക്ലീനക്‌സില്‍ ക്ലോറഫോം ചേര്‍ത്ത് മണപ്പിച്ച് മയക്കുകയായിരുന്നു. പിന്നീട് ബോധം തെളിയുമ്പോള്‍ വാഹനം ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു.
കുപ്പായത്തിന്റെ ബട്ടന്‍സ് ഒക്കെ അഴിച്ചിട്ട നിലയിലായിരുന്നതിനാല്‍, മയങ്ങിക്കിടന്നപ്പോള്‍ എന്തൊക്കെയോ പരിശോധനകള്‍ നടത്തിയതായി ബോധ്യമായി. സംഘത്തിലുണ്ടായിരുന്നവര്‍ രണ്ടുപേര്‍ ഡോക്ടര്‍മാരോ മറ്റോ ആണെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായത്. ഒടുവില്‍ രാത്രി 12 മണിയോടെ ഹസാവിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയാണ് ചെയ്തത്. നടന്നകാര്യങ്ങളൊന്നും ആരോടും പറയരുതെന്നും പറഞ്ഞാല്‍, വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇറക്കിവിട്ടതെന്ന് യുവാവ് പറയുന്നു. ഹസാവിയിലെ ഒരു ബഖാലക്കാരന്റെ സഹായത്തോടെയാണ് കൂടെ ജോലി ചെയ്യുന്നവരെ വിവരം അറിയിച്ച് റൂമിലേക്ക് മടങ്ങിയത്.
തട്ടിക്കൊണ്ടുപോകലിന് ഇരയായ യുവാവ് ഒന്നര മാസം മുമ്പ് മാത്രമാണ് കുവൈത്തിലെത്തിയത്. നടന്ന സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. പണമോ, ഫോണോ തട്ടിയെടുക്കാന്‍ സംഘം ശ്രമിച്ചില്ല എന്നതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ ലക്ഷ്യം കവര്‍ച്ചയല്ലെന്ന് വ്യക്തമാണ്.  ബ്ലഡ് ഗ്രൂപ്പ് പരിശോധിച്ചതും വാഹനത്തില്‍ ഒരുക്കിയിരുന്ന മെഡിക്കല്‍ പരിശോധനാ സൗകര്യങ്ങളും നല്‍കുന്ന സൂചന അനുസരിച്ച് വൃക്ക തട്ടിയെടുക്കാനുള്ള ശ്രമം  വല്ലതുമാണോയെന്ന സംശയമാണ് ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യകേസാണിത് എന്നതിനാല്‍ സംഭവത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹത നീക്കാനായിട്ടില്ല. ഖാദിം വിസ ആയതിനാല്‍ നിയമനടപടിയുടെ നൂലാമാലകള്‍ ഭയന്ന്  പൊലീസില്‍ പരാതിപ്പെടാനും സാധിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റു

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഏഴംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചക്ക് രണ്ട് മണിക്ക് രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ .എസ് ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയും തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി, കെ.എം മാണി, കെ.പി മോഹനന്‍ ,ടി.എം ജേക്കബ് , കെ.ബി ഗണേഷ് കുമാര്‍ ,ഷിബു ബേബി ജോണ്‍ എന്നിവരുമാണ് ഇന്ന് അധികാരമേറ്റത്. കേരളത്തിന്റെ 13ാം നിയമസഭയാണിത്.
കേരളത്തിന്റെ 21 ാം മുഖ്യമന്ത്രിയായാണ് ഉമ്മന്‍ചാണ്ടി ചുമതലയേറ്റിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാവുന്നത്.  ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഷിബു ബേബി ജോണ്‍ ഇംഗ്ലീഷില്‍ ദൃഢപ്രതിജ്ഞയാണ് ചൊല്ലിയത്. കോണ്‍ഗ്രസിന്റെയും ഘടക കക്ഷികളുടെയും  മറ്റു മന്ത്രിമാര്‍ 23 ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് വൈകീട്ട് നടക്കും.
സ്ഥാനമൊഴിയുന്ന മുഖ്യന്ത്രി വി.എസ് അച്യുതാന്ദന്‍ ,കേന്ദ്ര മന്ത്രിമാരായ ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ ,മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ , എം.എ ബേബി, തോമസ് ഐസക്, സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ , രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങി ഒട്ടേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
ചടങ്ങ് നടക്കുമ്പോള്‍ പന്തലിന് പുറത്ത് പാസ് ലഭിക്കാത്ത വന്‍ ജനാവലി തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

Monday, May 16, 2011

ഒരിക്കലും മറക്കാനാവാത്ത ആമുഖം






ഒരിക്കലും മറക്കാനാവാത്ത ആമുഖം

കുഞ്ഞാലികുട്ടി മുസ്ലിംലീഗിന്റെ നിയമസഭകക്ഷിനേതാവ് .........

കുഞ്ഞാലികുട്ടി മുസ്ലിംലീഗിന്റെ നിയമസഭകക്ഷിനേതാവ് .........
ÎÜMáù¢: Éß.æµ.µáEÞÜßAáGßæÏ ÎáØíÜߢ Üà·í ÈßÏÎØÍÞ µfß çÈÄÞÕÞÏß ÄßøæE¿áJá. ÎáØíÜߢ Üà·ßæa ¦Æc ÎdLßÏÞÏß µáEÞÜßAáGß ÌáÇÈÞÝíº ØÄcdÉÄß¼í¾ æº‡á¢. Îxá ÎdLßÎÞæø ÄàøáÎÞÈßAÞX ÉÞÃAÞ¿í èÙÆøÜß ÖßÙÞÌí ÄBæ{ ºáÎÄÜæM¿áJß. ÎáØíÜߢ Üà·í ÉÞVÜæÎaùß ÉÞVGß çÏÞ·JßÈáçÖ×¢ çÈÄÞAZ ¥ùßÏß‚ÄÞÃßAÞøc¢. Üà·ßÈá çÕI ÕµáMáµZ çÏÞ·JßW ºV‚ æºÏíæÄKá Éß.æµ.µáEÞÜßAáGß ÉùEá. ÈÞæ{ ÄßøáÕÈLÉáøJí çµÞYd·Øí_ Üà·í ©Íϵfß ºV‚ È¿Aá¢.

കുറ്റൂര്‍ ലീഗ്

കുറ്റൂര്‍ ലീഗ്

Sunday, May 15, 2011

പച്ചപ്പില്‍ നിറഞ്ഞ് മുസ്‌ലിംലീഗ്

 പച്ചപ്പില്‍ നിറഞ്ഞ് മുസ്‌ലിംലീഗ്
 മലപ്പുറം: വിവാദങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടിന് അടിവരയിടുന്ന ഫലമാണ് ഇക്കുറി മുസ്‌ലിം ലീഗിന് ലഭിച്ചത്. മത്സരിച്ച 24 സീറ്റില്‍ 20ലും ജയിച്ച് ചരിത്രം സൃഷ്ടിക്കാനും മുസ്‌ലിംലീഗിന് കഴിഞ്ഞു. അതും മികച്ച ഭൂരിപക്ഷത്തോടെ.
1991ലാണ് മുസ്‌ലിംലീഗിന് ഏറ്റവും കൂടുതല്‍ നിയമസഭാ സമാജികരെ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. അന്ന് 22 സീറ്റില്‍ മത്സരിച്ച് 19 മണ്ഡലങ്ങളില്‍ വിജയിച്ചു. 96ലെ തെരഞ്ഞെടുപ്പില്‍ 23ല്‍ മത്സരിച്ചെങ്കിലും 13 ഇടത്തുമാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. 2006ല്‍ 21 മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും എട്ട് സീറ്റില്‍ മാത്രമാണ് ജയിച്ചത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഈ തെരഞ്ഞെടുപ്പില്‍നിന്ന് അതിശക്തമായ തിരിച്ചുവരവാണ് മുസ്‌ലിംലീഗിന്റെ നേട്ടം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ ജേതാക്കളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും മുസ്‌ലിംലീഗിന്‍േറതാണ്. മലപ്പുറം മണ്ഡലത്തില്‍ പി. ഉബൈദുല്ല, വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, കോട്ടക്കലില്‍ എം.പി. അബ്ദുസ്സമദ് സമദാനി. മലപ്പുറം ജില്ലയില്‍ 12 സീറ്റില്‍ മത്സരിച്ച് മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം. കോഴിക്കോട് സൗതില്‍ ഡോ. എം.കെ. മുനീര്‍, അഴീക്കോട് സീറ്റില്‍ കെ.എം. ഷാജി എന്നിവര്‍ പരാജയപ്പെടുമെന്ന് സന്ദേഹമുണ്ടായിരുന്നുവെങ്കിലും ജയിച്ചുകയറിയത് ആഭ്യന്തരമായിതന്നെ മുസ്‌ലിംലീഗിന് വലിയ ആശ്വാസമാണ്.
കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്ത് മത്സസരിച്ചെങ്കിലും മൂന്നിടത്താണ് ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. തിരുവമ്പാടിയിലും കൊടുവള്ളിയിലും ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റാണ് മുസ്‌ലിംലീഗ് പിടിച്ചെടുത്ത്. കുന്ദമംഗലത്ത് സിറ്റിങ് സീറ്റാണ് മുസ്‌ലിംലീഗിലെ യു.സി. രാമന് നഷ്ടപ്പെട്ടത്. കുറ്റിയാടിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് ലീഗിന് വിനയായത്. ബോംബ്‌രാഷ്ട്രീയം വടകര താലൂക്കില്‍ സജീവ ചര്‍ച്ചാ വിഷയമാക്കാന്‍ ഇതുമൂലം ഇടതുമുന്നണിക്ക് കഴിഞ്ഞു. അവിടെ മറ്റു സീറ്റുകള്‍ ഐക്യമുന്നണിക്ക് നഷ്ടമാകാനും സൂപ്പിയുടെ സ്ഥാനാര്‍ഥിത്വം കാരണമായി.
2001ല്‍ പി.കെ.കെ. ബാവ 9526 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച ഗുരുവായൂരില്‍ അശ്‌റഫ് കോക്കൂരിനെ മുസ്‌ലിംലീഗ് നിയോഗിച്ചെങ്കിലും 2006ല്‍ നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാനായില്ല. സിറ്റിങ് എം.എല്‍.എ കെ.വി. അബ്ദുല്‍ഖാദര്‍ സീറ്റ് നിലനിര്‍ത്തുകയായിരുന്നു. ഇവിടെ ഇടതുസ്ഥാനാര്‍ഥിയുടെ ലീഡ് 12,309ല്‍നിന്ന് 9968 ആയി കുറക്കാന്‍ കഴിഞ്ഞുവെന്നു മാത്രം.
ഇരവിപുരത്ത് ലീഗ് നേതൃത്വം പി.കെ.കെ. ബാവയുടെ വിജയം പ്രതീക്ഷിച്ചെങ്കിലും 8012 വോട്ടിന് ബാവ പരാജയപ്പെട്ടു. ആര്‍.എസ്.പിയിലെ എ.എ. അസീസ് സീറ്റ് നിലനിര്‍ത്തി.
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യുവനേതാവായ അഡ്വ. എന്‍. ഷംസുദ്ദീനെ നിര്‍ത്തി ഇടതുമുന്നണിയില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. സി.പി.ഐയിലെ വി. ചാമുണ്ണിയെ 8258 വോട്ടിനാണ് ലീഗ് സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. കളമശ്ശേരിയില്‍ മുന്‍ വ്യവസായ മന്ത്രിയും മട്ടാഞ്ചേരിയിലെ സിറ്റിങ് എം.എല്‍.എ.യുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് 7789 വോട്ട് ലീഡിന് ജയിച്ചതും ആശ്വാസമായി.
കാസര്‍കോട് മണ്ഡലത്തില്‍ മുന്‍ ഐ.എന്‍.എല്‍ നേതാവ് കൂടിയായ എന്‍.എ. നെല്ലിക്കുന്നാണ്  മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചത്. ഇവിടെയും മഞ്ചേശ്വരത്തും താമര വിരിയുന്നത് തടയാന്‍ കഴിഞ്ഞു എന്നതാണ് മുസ്‌ലിംലീഗിനെ സന്തോഷിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് മുസ്‌ലിംലീഗിലെ പി.ബി. അബ്ദുല്‍റസാക്ക് 5828 ലീഡിനാണ് ജയിച്ചത്. രണ്ടിടത്തും ഇടത് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി. മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ശക്തിയായി മാറാനും മുന്നണിയിലെ രണ്ടാംസ്ഥാനക്കാരാകാനും കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ ഏറ്റവും വലിയ നേട്ടം.

എഡിറ്റോറിയല്‍എഡിറ്റോറിയല്‍ ലേഖനങ്ങള്‍ഓണ്‍ലൈന്‍ ചര്‍ച്ചപ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍

 പച്ചപ്പില്‍ നിറഞ്ഞ് മുസ്‌ലിംലീഗ്
 മലപ്പുറം: വിവാദങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടിന് അടിവരയിടുന്ന ഫലമാണ് ഇക്കുറി മുസ്‌ലിം ലീഗിന് ലഭിച്ചത്. മത്സരിച്ച 24 സീറ്റില്‍ 20ലും ജയിച്ച് ചരിത്രം സൃഷ്ടിക്കാനും മുസ്‌ലിംലീഗിന് കഴിഞ്ഞു. അതും മികച്ച ഭൂരിപക്ഷത്തോടെ.
1991ലാണ് മുസ്‌ലിംലീഗിന് ഏറ്റവും കൂടുതല്‍ നിയമസഭാ സമാജികരെ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. അന്ന് 22 സീറ്റില്‍ മത്സരിച്ച് 19 മണ്ഡലങ്ങളില്‍ വിജയിച്ചു. 96ലെ തെരഞ്ഞെടുപ്പില്‍ 23ല്‍ മത്സരിച്ചെങ്കിലും 13 ഇടത്തുമാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. 2006ല്‍ 21 മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും എട്ട് സീറ്റില്‍ മാത്രമാണ് ജയിച്ചത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഈ തെരഞ്ഞെടുപ്പില്‍നിന്ന് അതിശക്തമായ തിരിച്ചുവരവാണ് മുസ്‌ലിംലീഗിന്റെ നേട്ടം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ ജേതാക്കളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും മുസ്‌ലിംലീഗിന്‍േറതാണ്. മലപ്പുറം മണ്ഡലത്തില്‍ പി. ഉബൈദുല്ല, വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, കോട്ടക്കലില്‍ എം.പി. അബ്ദുസ്സമദ് സമദാനി. മലപ്പുറം ജില്ലയില്‍ 12 സീറ്റില്‍ മത്സരിച്ച് മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം. കോഴിക്കോട് സൗതില്‍ ഡോ. എം.കെ. മുനീര്‍, അഴീക്കോട് സീറ്റില്‍ കെ.എം. ഷാജി എന്നിവര്‍ പരാജയപ്പെടുമെന്ന് സന്ദേഹമുണ്ടായിരുന്നുവെങ്കിലും ജയിച്ചുകയറിയത് ആഭ്യന്തരമായിതന്നെ മുസ്‌ലിംലീഗിന് വലിയ ആശ്വാസമാണ്.
കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്ത് മത്സസരിച്ചെങ്കിലും മൂന്നിടത്താണ് ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. തിരുവമ്പാടിയിലും കൊടുവള്ളിയിലും ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റാണ് മുസ്‌ലിംലീഗ് പിടിച്ചെടുത്ത്. കുന്ദമംഗലത്ത് സിറ്റിങ് സീറ്റാണ് മുസ്‌ലിംലീഗിലെ യു.സി. രാമന് നഷ്ടപ്പെട്ടത്. കുറ്റിയാടിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് ലീഗിന് വിനയായത്. ബോംബ്‌രാഷ്ട്രീയം വടകര താലൂക്കില്‍ സജീവ ചര്‍ച്ചാ വിഷയമാക്കാന്‍ ഇതുമൂലം ഇടതുമുന്നണിക്ക് കഴിഞ്ഞു. അവിടെ മറ്റു സീറ്റുകള്‍ ഐക്യമുന്നണിക്ക് നഷ്ടമാകാനും സൂപ്പിയുടെ സ്ഥാനാര്‍ഥിത്വം കാരണമായി.
2001ല്‍ പി.കെ.കെ. ബാവ 9526 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച ഗുരുവായൂരില്‍ അശ്‌റഫ് കോക്കൂരിനെ മുസ്‌ലിംലീഗ് നിയോഗിച്ചെങ്കിലും 2006ല്‍ നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാനായില്ല. സിറ്റിങ് എം.എല്‍.എ കെ.വി. അബ്ദുല്‍ഖാദര്‍ സീറ്റ് നിലനിര്‍ത്തുകയായിരുന്നു. ഇവിടെ ഇടതുസ്ഥാനാര്‍ഥിയുടെ ലീഡ് 12,309ല്‍നിന്ന് 9968 ആയി കുറക്കാന്‍ കഴിഞ്ഞുവെന്നു മാത്രം.
ഇരവിപുരത്ത് ലീഗ് നേതൃത്വം പി.കെ.കെ. ബാവയുടെ വിജയം പ്രതീക്ഷിച്ചെങ്കിലും 8012 വോട്ടിന് ബാവ പരാജയപ്പെട്ടു. ആര്‍.എസ്.പിയിലെ എ.എ. അസീസ് സീറ്റ് നിലനിര്‍ത്തി.
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യുവനേതാവായ അഡ്വ. എന്‍. ഷംസുദ്ദീനെ നിര്‍ത്തി ഇടതുമുന്നണിയില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. സി.പി.ഐയിലെ വി. ചാമുണ്ണിയെ 8258 വോട്ടിനാണ് ലീഗ് സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. കളമശ്ശേരിയില്‍ മുന്‍ വ്യവസായ മന്ത്രിയും മട്ടാഞ്ചേരിയിലെ സിറ്റിങ് എം.എല്‍.എ.യുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് 7789 വോട്ട് ലീഡിന് ജയിച്ചതും ആശ്വാസമായി.
കാസര്‍കോട് മണ്ഡലത്തില്‍ മുന്‍ ഐ.എന്‍.എല്‍ നേതാവ് കൂടിയായ എന്‍.എ. നെല്ലിക്കുന്നാണ്  മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചത്. ഇവിടെയും മഞ്ചേശ്വരത്തും താമര വിരിയുന്നത് തടയാന്‍ കഴിഞ്ഞു എന്നതാണ് മുസ്‌ലിംലീഗിനെ സന്തോഷിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് മുസ്‌ലിംലീഗിലെ പി.ബി. അബ്ദുല്‍റസാക്ക് 5828 ലീഡിനാണ് ജയിച്ചത്. രണ്ടിടത്തും ഇടത് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി. മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ശക്തിയായി മാറാനും മുന്നണിയിലെ രണ്ടാംസ്ഥാനക്കാരാകാനും കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ ഏറ്റവും വലിയ നേട്ടം.

മുഖ്യമന്ത്രിയാകാനില്ല - രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയാകാനില്ല - രമേശ് ചെന്നിത്തല
തിരുവന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ ചാണ്ടിക്ക് വഴിതെളിയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്‌സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. താന്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതൃസ്ഥാനത്താനം ആഗ്രഹിക്കുന്നില്ല. മന്ത്രിസഭയി അങ്കമാകാനും ഇല്ല. ഉമ്മന്‍ ചാണ്ടി തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായം.
കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന കുപ്രചാരണം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ സര്‍ക്കാറിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. എം.എല്‍.എയും കെ.പി.സി.സി പ്രസിഡന്റുമായി തുടരാന്‍ മാത്രമാണ് ആഗ്രഹം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു തരത്തിലുള്ള മത്‌സരവുമുണ്ടാകില്ല. എല്ലാവരും ഒറ്റക്കെട്ടായി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച

ചെങ്കൊടി താഴുന്ന കേരളവും ബംഗാളും

ചെങ്കൊടി താഴുന്ന കേരളവും ബംഗാളും

Saturday, May 14, 2011

മലപ്പുറം ജില്ല - തിരഞ്ഞെടുപ്പ് ഫലം - 2011

  • കൊണ്ടോട്ടിയില്‍ മുഹമ്മദുണ്ണി ഹാജി 28149 വോട്ടിനു ജയിച്ചു
  • ഏറനാടു പി.കെ.ബഷീര്‍ 11246 വോട്ടിനു ജയിച്ചു
  • നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ്‌ 5598 വോട്ടിനു ജയിച്ചു
  • വണ്ടൂരില്‍ എ.പി.അനില്‍കുമാര്‍ 28919 വോട്ടിനു ജയിച്ചു
  • മഞ്ചേരിയില്‍ അഡ്വ.എം.ഉമ്മര്‍ 29079 വോട്ടിനു ജയിച്ചു
  • പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി 9589 വോട്ടിനു ജയിച്ചു ‍
  • മങ്കടയില്‍ ടി.എ.അഹമ്മദ് കബീര്‍ 23593 വോട്ടിനു ജയിച്ചു
  • മലപ്പുറത്ത്‌ പി.ഉബൈദുള്ള 44508 വോട്ടിനു ജയിച്ചു
  • വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടി 38237 വോട്ടിനു ജയിച്ചു
  • വള്ളിക്കുന്നില്‍ അഡ്വ.കെ.എന്‍ .എ. ഖാദര്‍ 18122 വോട്ടിനു ജയിച്ചു
  • തിരുരങ്ങാടിയില്‍ പി.കെ.അബ്ദുറബ്ബ് 30208 വോട്ടിനു ജയിച്ചു
  • താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി 9433 വോട്ടിനു ജയിച്ചു
  • തിരൂരില്‍ സി.മമ്മൂട്ടി 23566 വോട്ടിനു ജയിച്ചു
  • കോട്ടക്കല്‍ സമദാനി 35902 വോട്ടിനു ജയിച്ചു
  • തവനൂരില്‍ കെ.ടി.ജലീല്‍ 6854 വോട്ടിനു ജയിച്ചു
  • പൊന്നാനിയില്‍ പി.ശ്രീരാമകൃഷ്ണന്‍ 4101 വോട്ടിനു ജയി

തിരൂരങ്ങാടിയിലെ റെക്കോഡ് ഭേദിച്ച് അബ്ദുറബ്ബിന്റെ വിജയം

തിരൂരങ്ങാടി: മണ്ഡലത്തില്‍ സര്‍വകാല  റെക്കോഡ് നേട്ടവുമായി പി.കെ. അബദുറബ്ബ് തിരൂരങ്ങാടിയില്‍ പച്ചക്കൊടി നാട്ടി.
'87ല്‍ സി.പി. കുഞ്ഞാലിക്കുട്ടിക്കേയി നേടിയ 25,848 വോട്ടിന്റെ ഉയര്‍ന്ന ലീഡാണ് 30,208 വോട്ട് ഭൂരിപക്ഷം നേടി ഇത്തവണ അബ്ദുറബ്ബ് ചരിത്രം തിരുത്തിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട തിരൂരങ്ങാടി മണ്ഡലത്തില്‍ ആകെ പോള്‍ചെയ്ത 1,00,330 വോട്ടില്‍ 58,666 വോട്ട് അബ്ദുറബ്ബ് നേടി. ഇടതു സ്ഥാനാര്‍ഥി അഡ്വ. കെ.കെ. സമദിന് 28,458 വോട്ടേ നേടാനായുള്ളൂ. ആറ് പഞ്ചായത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്നിലെത്തി.
മണ്ഡലത്തില പി.കെ. അബ്ദുറബ്ബിന്റെ സ്ഥാനാര്‍ഥിത്വം കാന്തപുരം വിഭാഗം സുന്നികളുടെ അമര്‍ഷത്തിനിടയാക്കിയെങ്കിലും വോട്ടെടുപ്പില്‍ അത് പ്രതിഫലിച്ചില്ല.
 വോട്ടിങ് ശതമാനം കുറയാനിടയാക്കിയതും ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. ലീഗ്‌വിരുദ്ധ വോട്ടുകള്‍ നല്ല ശതമാനം പോള്‍ ചെയ്തിട്ടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
പഞ്ചായത്ത്, യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ട്, എല്‍.ഡി.എഫിന് ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തില്‍:
പരപ്പനങ്ങാടി- 16403, 9364, 7039. തിരൂരങ്ങാടി- 12,637, 5549, 7088. നന്നമ്പ്ര- 9625, 5132, 4493. തെന്നല- 6740, 2758, 3946. എടരിക്കോട് 6484, 2877, 3607. പെരുമണ്ണ 6705, 2734, 3971. 160 പോസ്റ്റല്‍ ബാലറ്റില്‍ 108 വോട്ട് അബ്ദുറബ്ബും 44 എണ്ണം സമദും നേടി. അസാധു ഏഴ്. ഭൂരിപക്ഷം 30208. ആകെയുള്ള 124 ബൂത്തുകളില്‍ ഏഴിടത്ത് മാത്രമാണ് ഇടതു സ്ഥാനാര്‍ഥി സമദ് ലീഡ് നേടിയത്.
43ാം നമ്പര്‍ ബൂത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒരേ വോട്ട്‌നേടി. മറ്റ് 116 ബൂത്തുകളിലും യു.ഡി.എഫ് ഏറെ മുന്നിലെത്തി. സമദ് ലീഡ് നേടിയ ബൂത്ത് നമ്പര്‍, ലഭിച്ച വോട്ട്, യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ട് ബ്രാക്കറ്റില്‍.
ബൂത്ത് 14 പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌കൂള്‍ 470 (441). 15 ചിറമംഗലം എ.യു.പി.എസ് 538 (330) 26 ഗവ. യു.പി.എസ് നെടുവ 271 (126) 27 ഗവ. യു.പി നെടുവ 271 (126) 28 ഗവ. യു.പി നെടുവ 303 (241) 81 എ.എം.എല്‍.പി.എസ് വെള്ളിയാമ്പുറം 494 (368) 104 എ.എം.എല്‍.പി.എസ് വാളക്കുളം അരീക്കല്‍ 469 (352). തൃക്കുളം ഗവ. വെല്‍ഫെയര്‍ യു.പി സ്‌കൂളിലെ 43ാം നമ്പര്‍ ബൂത്തില്‍ അബ്ദുറബ്ബും സമദും 202 വീതം വോട്ട് നേടി.
ഈ ബൂത്തില്‍ ബി.ജെ.പിക്ക് 158 വോട്ട് കിട്ടി. നന്നമ്പ്ര എസ്.എന്‍.യു.പി സ്‌കൂളിലെ 84ാം ബൂത്തിലാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്- 197. 109ാം ബൂത്തില്‍ ബി.ജെ.പിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ച ബൂത്ത്, വോട്ട് എന്നിവ:
കക്കാട് ഗവ. യു.പി സ്‌കൂളിലെ 57ാം നമ്പര്‍ ബൂത്ത് 56. 63 കച്ചടി സ്‌കൂള്‍ 96, ഗവ. ഹൈസ്‌കൂള്‍ പുതുപ്പറമ്പിലെ 99ാം നമ്പര്‍ ബൂത്ത് 87.
 പി.ഡി.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തിരൂരങ്ങാടി താഴെച്ചിന എല്‍.പി സ്‌കൂളിലെ 53ാം നമ്പര്‍ ബൂത്തില്‍- 153. എസ്.ഡി.പി.ഐക്ക് കൂടുതല്‍ വോട്ട് ക്ലാരി ജി.യു.പി.എസിലെ 107ാം നമ്പര്‍ ബൂത്തില്‍- 118. പി.കെ. അബ്ദുറബ്ബിന് 600ല്‍ കൂടുതല്‍ വോട്ട് ലഭിച്ച ബൂത്ത്, വോട്ട് എന്ന ക്രമത്തില്‍:
12- 702, 29- 685, 31- 645, 33- 697, 34- 858, 44- 645, 45- 641, 65- 608, 66- 765, 70- 648, 72- 630, 74- 641, 92- 616, 98- 607, 99- 645, 101- 681, 107- 630, 111- 641, 114- 620, 115- 653, 116- 630, 117- 632, 118- 636, 121- 659 122- 615.
തിരൂരങ്ങാടി മണ്ഡലം വോട്ടിങ് നില: ആകെ വോട്ട് 1,52,828. പോള്‍ ചെയ്തത് 1,00,330, അസാധു 7. പി.കെ. അബ്ദുറബ്ബ് ലീഗ് 58,666, അഡ്വ. കെ.കെ. സമദ് സി.പി.ഐ 28,458, അബൂ യാസര്‍ ബി.എസ്.പി- 493, പുന്നശ്ശേരി ശശിധരന്‍ ബി.ജെ.പി 5480, ഇബ്രാഹിം തിരൂരങ്ങാടി പി.ഡി.പി 4281, അഡ്വ. എ.എ. റഹീം എസ്.ഡി.പി.ഐ 2945.

എതിരാളികളില്ലാതെ ഉബൈദുല്ല

മലപ്പുറം: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കി മലപ്പുറം  ലീഗിന്റെ അഭിമാന മണ്ഡലമായി. എതിരാളിയെ നിഷ്പ്രഭമാക്കിയാണ് പി. ഉബൈദുല്ല  വെന്നിക്കൊടി പാറിച്ചത്.
ജനതാദള്‍ എസിലെ മഠത്തില്‍ സാദിഖലിക്ക് പൊരുതാനുള്ള ശേഷി പോലും ഉണ്ടായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു.
ലീഗിന്റെ ടിക്കറ്റില്‍ ആരു മത്സരിച്ചാലും ജയിക്കുന്ന മലപ്പുറത്ത് പ്രചാരണ നാളുകളില്‍ ഉബൈദുല്ലയോട് ഭൂരിപക്ഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി 25000 എന്നായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും 15000 വോട്ട് കൂടുതല്‍ കിട്ടി. ഉബൈദുല്ലക്ക് 77928 വോട്ട് കിട്ടിയപ്പോള്‍ സാദിഖലിക്ക് കിട്ടിയത് 33420.
3968 വോട്ടുമായി എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടി മൂന്നാം സ്ഥാനത്തെത്തി. ബി.ജെ.പിയുടെ ടിക്കറ്റില്‍ മത്സരിച്ച കെ. വേലായുധന്‍ 3841 വോട്ടുമായി നാലാമതെത്തി. പ്രചാരണ ഘട്ടത്തില്‍ തന്നെ എതിരാളിയെ ബഹുദൂരം പിന്നിലാക്കാനായതാണ് ഉബൈദുല്ലക്ക് നേട്ടമായത്. മുസ്‌ലിം സംഘടനകളുടെ ഒന്നിച്ചുള്ള പിന്തുണയും മുതല്‍ക്കൂട്ടായി. ജനതാദളിന് വേരുകളില്ലാത്ത മണ്ഡലത്തില്‍ സാദിഖലി പലപ്പോഴും ഒറ്റക്കാണ് വോട്ടു തേടിയത്.
ഐ.എന്‍.എല്‍ പ്രവര്‍ത്തകരാണ് പേരിനെങ്കിലും അകമ്പടിയായുണ്ടായിരുന്നത്. ശക്തനായ എതിരാളിയായിട്ടും സി.പി.എം അണികള്‍  പ്രചാരണത്തിലെവിടെയും സജീവമായിരുന്നില്ല. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി നിര്‍ജീവമായതും പ്രചാരണം പിറകോട്ടു പോയതും ഉബൈദുല്ലയുടെ തകര്‍പ്പന്‍ വിജയത്തിന് ആക്കം കൂട്ടുകയായിരുന്നു.  മലപ്പുറം നഗരസഭ, കോഡൂര്‍, ആനക്കയം, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, മൊറയൂര്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളെല്ലാം ലീഗിനൊപ്പം നിന്നു. 2006ല്‍ ലീഗിലെ അഡ്വ. എം. ഉമ്മര്‍ 30,560 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിച്ചത്.

മുട്ടുമടക്കാത്ത ഹരിതവീര്യം

മുട്ടുമടക്കാത്ത ഹരിതവീര്യം
മലപ്പുറം: രാവിലെ എട്ടു മണി. ഒരുമാസമായി കനത്ത സുരക്ഷാ വലയത്തില്‍ സൂക്ഷിച്ച വോട്ടുപെട്ടികള്‍ കാത്തിരിപ്പിനൊടുവില്‍ കണ്ണു തുറന്നു. ബീപ് ശബ്ദങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥികളുടെ വോട്ടുനില വരാന്‍ തുടങ്ങിയതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ഒറ്റക്കും കൂട്ടായും നിന്ന പാര്‍ട്ടി അണികള്‍ക്ക് അനക്കം വെച്ചു. വ്യക്തമായ ലീഡ് നില വരാന്‍ തുടങ്ങിയതോടെ അത് അണപൊട്ടി. ബാന്‍ഡ് വാദ്യങ്ങളും കൂറ്റന്‍ ബാനറുകളും ഏണിയുമൊക്കെയായി വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് പച്ചക്കൂട്ടങ്ങള്‍ ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്തു. വിജയ പ്രഖ്യാപനവുമായി സ്ഥാനാര്‍ഥികള്‍ പുറത്തെത്തിയതോടെ പടക്കങ്ങള്‍ക്ക് തീപിടിച്ചു. ബാന്‍ഡുവാദ്യങ്ങള്‍ പെരുമ്പറ മുഴക്കി. ബൈക്കിലും ചെറു വാഹനങ്ങളിലും പാട്ടും നൃത്തവുമായി വിജയം ആഘോഷിച്ചു.
ഏറ്റവും ശക്തമായ മത്സരം നടന്ന പെരിന്തല്‍മണ്ണയിലാണ് ലീഗണികള്‍ പച്ചക്കടല്‍ തീര്‍ത്തത്.  11ഓടെ അലിയുടെ ജയം ഉറപ്പായപ്പോള്‍ അങ്ങാടിപ്പുറം പോളിടെക്‌നിക്കിന്റെ മുന്‍വശത്ത് ഹൈവേയില്‍ അണികള്‍ കൂട്ടമായെത്തി മുദ്രാവാക്യം മുഴക്കി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഇരുകൈകളും വീശി മഞ്ഞളാംകുഴി അലിയെത്തിയതോടെ ആവേശമിരമ്പി. പൊലീസ് തീര്‍ത്ത കനത്ത സുരക്ഷാ വലയത്തിലായിരുന്നു അണികള്‍. പ്രചാരണം അവസാനിച്ച ദിവസം പെരിന്തല്‍മണ്ണയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് കനത്ത സുരക്ഷാ വലയമൊരുക്കിയത്.
മലപ്പുറത്ത് ഉച്ചക്ക് ശേഷം ടൗണ്‍ഹാള്‍ പരിസരത്ത് കൂട്ടമായെത്തിയ ലീഗണികള്‍ പച്ചപ്പതാകയും ബാന്‍ഡു സെറ്റും അലങ്കരിച്ച വാഹനങ്ങളുമായി സ്ഥാനാര്‍ഥികളെ കാത്തുനിന്നു.  പകല്‍ മൂന്നിന് വിജയാഹ്ലാദം പങ്കിടാന്‍ കുഞ്ഞാലിക്കുട്ടിയെത്തിയതോടെ ആവേശം അലകടലായി.

വേങ്ങരയില്‍ നിന്













വേങ്ങരയില്‍ നിന്

Wednesday, May 11, 2011

കെട്ടിട നികുതി പരിഷ്‌കരണം: തിരൂരില്‍ പാര്‍പ്പിട കെട്ടിടങ്ങളെ നാല് ഗണങ്ങളാക്കും

തിരൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച കെട്ടിട നികുതി നിര്‍ണയ പരിഷ്‌ക്കരണം നടപ്പാക്കുമ്പോള്‍ പാര്‍പ്പിട കെട്ടിടങ്ങളെ നാലു ഗണങ്ങളായി തിരിച്ച് നികുതി ഈടാക്കാന്‍ തിരൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പുതിയ നിയമമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയും നികുതി നല്‍കണം. വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കെട്ടിടങ്ങളുടെ നികുതിയും നഗരസഭ നിശ്ചയിച്ചു.
75 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ ചതുരശ്ര മീറ്ററിന് ആറ് രൂപ വീതം നല്‍കണം. 76 മുതല്‍ 220 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ ഒമ്പത് രൂപയും 201 മുതല്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ ചതുരശ്ര മീറ്ററിന് 12 രൂപയും നല്‍കണം. 301 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ചതുരശ്ര മീറ്ററിന് 15രൂപ വീതം നല്‍കണം. സാധാരണക്കാര്‍ക്ക് നികുതി വര്‍ധന ബാധ്യതയായി മാറരുതെന്ന അഭിപ്രായം പരിഗണിച്ചാണ് 75 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാല്‍ മതിയെന്ന് കൗണ്‍സില്‍ തീരുമാനിച്ചത്. ഇ.എം.എസ്. ഭവന പദ്ധതി, ജനകീയാസൂത്രണം, മറ്റ് ഭവന സഹായ പദ്ധതികള്‍ എന്നിവ മുഖേന നിര്‍മിച്ച വീടുകള്‍ പൂര്‍ണമായും ഈ ഗണത്തില്‍പെടും.
100 ചതുരശ്ര മീറ്റര്‍ വരെയുള്ള ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണ്‍ എന്നിവ ചതുരശ്ര മീറ്ററിന് 60 രൂപയും 100ന് മുകളിലുള്ളവ ചതുരശ്ര മീറ്ററിന് 80 രൂപയും നല്‍കണം. 200 ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഷോപ്പിങ് മാളുകള്‍ക്കും ചതുരശ്ര മീറ്ററിന് 60 രൂപയും 200ന് മുകളിലുള്ളവക്ക് 120 രൂപയുമാണ് നികുതി നിശ്ചയിച്ചത്. ഓഫിസ് കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 60 രൂപ നല്‍കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 12 രൂപ വീതം ഈടാക്കും. കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മണ്ഡപങ്ങള്‍, സിനിമാ തിയറ്റര്‍, ഓഡിറ്റോറിയം, ലോഡ്ജ് എന്നിവയുടെ നികുതി ചതുരശ്ര മീറ്ററിന് 50 രൂപയാണ്. വ്യവസായാവശ്യത്തിനുള്ള കയര്‍ പിരിഷെഡ്, മത്സ്യ സംസ്‌കരണ ഷെഡ്, കോഴി വളര്‍ത്തല്‍ ഷെഡ്, കൈത്തൊഴില്‍ ഷെഡ്, തടി മില്‍ എന്നിവ ചതുരശ്ര മീറ്ററിന് 20 രൂപ വീതമാണ് നികുതിയൊടുക്കേണ്ടത്. റിസോര്‍ട്ടുകള്‍ക്ക് 80ഉം വ്യവസായങ്ങള്‍ക്ക് 60ഉം അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് നാല്‍പ്പതുമാണ് ചതുരശ്ര മീറ്ററിന് നിശ്ചയിച്ചത്. മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പരമാവധി തുകയായ 500 രൂപ ചതുരശ്ര മീറ്ററിന് ചുമത്തും.
നഗരസഭാ രേഖയനുസരിച്ച് ചെറിയ വീടുകളായിരുന്നവ പലതും ഇന്ന് വലിയ വീടുകളായിട്ടുണ്ടെന്നും ഇവ കണ്ടെത്താന്‍ ഉദ്യോഗസ്ഥരും നഗരസഭാ കൗണ്‍സിലര്‍മാരും അടങ്ങുന്ന സംയുക്ത സമിതി രൂപവത്കരിച്ച് പരിശോധന നടത്തിയാകണം നികുതി ഈടാക്കേണ്ടതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നികുതി ചുമത്തിത്തുടങ്ങിയാല്‍ പരാതികള്‍ ഉയരാന്‍ ഇടയുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
നഗരസഭാധ്യക്ഷ കെ. സഫിയ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കോയക്കുട്ടി ഹാജി, പി.ഐ. റൈഹാനത്ത്, കെ.കെ. അബ്ദുല്‍സലാം, കല്‍പ്പ ബാവ, പി.പി. ലക്ഷ്മണന്‍, അബ്ദുറഹ് മാന്‍, സൈതലവി, അബ്ദു, കെ.പി. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.

തിരുകേശ വിവാദം: ബന്ധപ്പെട്ടവര്‍ മാപ്പുപറയണം

കുവൈത്ത് സിറ്റി: പ്രവാചക കേശമെന്ന് തെറ്റിദ്ധരിപ്പിച്ച് സമുദായത്തെ ചൂഷണം ചെയ്തവര്‍ കേശം വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ സമുദായത്തോട് മാപ്പ് പറയണമെന്ന് കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കേശത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവിന് ഇറങ്ങിയവരും കേശം സൂക്ഷിക്കാനെന്ന പേരില്‍ പള്ളി നിര്‍മാണത്തിന് ഒരുങ്ങിയവരും ഇതുമായി ബന്ധപ്പെട്ട് ഖസ്‌റജി കുടുംബത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തങ്ങളുടെ നീക്കങ്ങളില്‍നിന്ന് പിന്മാറണം. പ്രവാചകനെയും മതത്തിന്റെ അടയാളങ്ങളെയും ബഹുമാനിക്കുന്ന വലിയൊരു വിഭാഗത്തിന്റെ വിശ്വാസം ചൂഷണം ചെയ്ത് ലാഭം കൊയ്യാനുള്ള ഒരു വിഭാഗത്തിന്റെ നീക്കങ്ങള്‍ ആശങ്കാജനകമാണ്. ഇത്തരം ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വ്യാപകമായ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

വ്യാജമുടി: കച്ചവട താത്പര്യമാണ് പിന്നിലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

വ്യാജമുടി: കച്ചവട താത്പര്യമാണ് പിന്നിലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: വ്യാജമുടിയുടെ പേരില്‍ ആളുകളെ കബളിപ്പിക്കാനാണ് ചിലര്‍ ഇറങ്ങി തിരിച്ചതെന്നും കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതിനാല്‍ ആരെയെങ്കിലും വഞ്ചിച്ച് കൂപ്പണ്‍ നല്‍കി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ ആ പണം തിരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അരയിടത്തുപാലത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മധ്യമേഖല ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ഫലം: വാര്‍ത്താ വിനിമയത്തിന് ഹൈടെക് സംവിധാനങ്ങള്‍

Tuesday, May 10, 2011

യു.ഡി.എഫ് അധികാരത്തിലേക്കെന്ന് സര്‍വേകള്‍

യു.ഡി.എഫ് അധികാരത്തിലേക്കെന്ന് സര്‍വേകള്‍
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ഭൂരിപക്ഷം പോസ്റ്റ്‌പോള്‍ സര്‍വേകള്‍ പ്രവചിച്ചു. എന്നാല്‍, മലയാളമനോരമയും ദ വീക്ക് വാരികയും സി.എന്‍.എന്‍-ഐ.ബി.എന്നും ചേര്‍ന്നു നടത്തിയ സര്‍വേ, ഇടതുപക്ഷം ഒന്നാമതെത്തുമെന്ന് പ്രവചിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രവചന ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരിലൊരാളായ യോഗേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) ആണ് മനോരമക്കും സി.എന്‍.എന്നിനും വേണ്ടി സര്‍വേ നടത്തി 69-77 സീറ്റുകളോടെ ഇടതുപക്ഷം ഒന്നാമതെത്തുമെന്ന് പ്രവചിച്ചത്.  63 മുതല്‍ 71 വരെ സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നും സി.എസ്.ഡി.എസ് പറയുന്നു. ഇതൊഴികെ മറ്റെല്ലാ ഏജന്‍സികളുടെയും സര്‍വേകളില്‍ യു.ഡി.എഫിനാണ് വ്യക്തമായ മുന്‍തൂക്കം. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ വി.എസ് അച്യുതാനന്ദനാണെന്ന് എല്ലാ സര്‍വേകളിലും ഭൂരിപക്ഷം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇരു മുന്നണികളും തമ്മിലുള്ള വോട്ടിങ് വ്യതിയാനം ഇത്തവണ നേരിയതാവുമെന്നും സര്‍വേകളില്‍ വ്യക്തമായി.
72-82 സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് സര്‍വേ പറയുന്നു. 58-68 സീറ്റുകളാവും എല്‍.ഡി.എഫ് നേടുക. 44 ശതമാനം വോട്ട് യു.ഡി.എഫും 43 ശതമാനം എല്‍.ഡി.എഫും നേടും. ബി.ജെ.പി രണ്ട് സീറ്റില്‍ വിജയിച്ചേക്കാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40 ശതമാനം വോട്ട് വി.എസിന് കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ 37 ശതമാനം പിന്തുണച്ചു. രമേശ് ചെന്നിത്തല പതിനെട്ട് ശതമാനം വോട്ടര്‍മാരുടെ പിന്തുണ നേടി. കോടിയേരി ബാലകൃഷ്ണനെ പിന്തുണക്കുന്നത് അഞ്ചു ശതമാനമാണ്. 2006നെ അപേക്ഷിച്ച് യു.ഡി.എഫ് വോട്ടുകളില്‍ ഒരു ശതമാനം വര്‍ധനയുണ്ടായി, എല്‍.ഡി.എഫ് വോട്ട് ആറുശതമാനം കുറഞ്ഞു.
യു.ഡി.എഫിന് വടക്കന്‍ കേരളത്തില്‍ 12-16 സീറ്റുകളും മധ്യകേരളത്തില്‍ 34-37 സീറ്റുകളും തെക്കന്‍ കേരളത്തില്‍ 26-29 സീറ്റുകളും കിട്ടും. എല്‍.ഡി.എഫിന് വടക്ക് 33-37 സീറ്റുകളും മധ്യകേരളത്തില്‍ 7-10 സീറ്റുകളും തെക്ക് 18-20 സീറ്റുകളും ലഭിക്കും. ഏഷ്യാനെറ്റ് ചാനല്‍ സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ചുമായി ചേര്‍ന്ന് ഏപ്രില്‍ 14നും 20നും ഇടക്കു നടത്തിയ സര്‍വേയില്‍ 40 മണ്ഡലങ്ങളിലെ 6211 വോട്ടര്‍മാരുടെ അഭിപ്രായമാണ് തേടിയത്.
യു.ഡി.എഫ് 88 സീറ്റുനേടി അധികാരത്തിലെത്തുമെന്ന് സ്റ്റാര്‍ന്യൂസ് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 49 സീറ്റു നേടും. 16,250 വോട്ടര്‍മാരെ നേരില്‍ കണ്ട് ന്യൂസ് 24 ചാനലിനു വേണ്ടി ടുഡെയ്‌സ് ചാണക്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ യു.ഡി.എഫിന് 93 സീറ്റും എല്‍.ഡി.എഫിന് 44 സീറ്റും പ്രവചിക്കുന്നു. ഇടതിന് 41 ശതമാനം വോട്ടും യു.ഡി.എഫിന് 49 ശതമാനം വോട്ടും ലഭിക്കും. ബി.ജെ.പി മൂന്നു സീറ്റു നേടാമെന്നും സര്‍വേ പറയുന്നു. സി.വി.ബി ന്യൂസ്-സീ വോട്ടര്‍ സര്‍വേ യു.ഡി.എഫ് 83-91 സീറ്റുകളും  എല്‍.ഡി.എഫ് 49-57 സീറ്റുകളും നേടുമെന്ന് പറയുന്നു. ബി.ജെ.പി ഒരു സീറ്റ് നേടും. ഹെഡ്‌ലൈന്‍സ്ടുഡെ-ഒ.ആര്‍.ജി സര്‍വേ യു.ഡി.എഫിന് 85-90 സീറ്റുകളും ഇടതിന് 45-60 സീറ്റുകളും പ്രവചിച്ചു.
മലയാള മനോരമ-സി.എന്‍.എന്‍ സര്‍വേയില്‍ 55 മണ്ഡലങ്ങളിലെ 3133 വോട്ടര്‍മാരെയാണ് നേരിട്ട് കണ്ടത്. മികച്ച മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന്  38 ശതമാനം വി.എസ് എന്നു മറുപടി നല്‍കി. 25 ശതമാനം പേരാണ്  ഉമ്മന്‍ചാണ്ടിയെ പിന്തുണക്കുന്നത്. 2006ല്‍ 35 ശതമാനം പേരാണ് വിഎസിന് ഒപ്പമുണ്ടായിരുന്നത്. എല്‍.ഡി.എഫ് 46 ഉം  യു.ഡി.എഫ് 45 ഉം ശതമാനം വോട്ടു നേടും. വി.എസ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് 65 ശതമാനവും അഭിപ്രായപ്പെട്ടു.

അഭിപ്രായ സര്‍വേകള്‍ ഇരു മുന്നണികള്‍ക്കും അനുകൂലം

അഭിപ്രായ സര്‍വേകള്‍ ഇരു മുന്നണികള്‍ക്കും അനുകൂലം
ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ട പോസ്റ്റ് പോള്‍ ഫലങ്ങള്‍ ഇരു മുന്നണികള്‍ക്കും അനുകൂലം. യു.ഡി.എഫ് അനുകൂലമായ  പോസ്റ്റ് പോള്‍ ഫലമാണ്  ഏഷ്യാനെറ്റ് പുറത്ത് വിട്ടത്. സംസ്ഥാനത്ത് ആകെ വോട്ടിന്റെ 44 ശതമാനം യു.ഡി.എഫും 43 ശതമാനം എല്‍ .ഡി.എഫും പത്ത് ശതമാനം ബി.ജെ.പിയും നേടും.  യു.ഡി.എഫ് 72 മുതല്‍ 82 വരെ സീറ്റുകളും  എല്‍ .ഡി.എഫ് 58 മുതല്‍ 68 സീറ്റുകളും നേടുമെന്നാണ് ഏഷ്യാനെറ്റ് പ്രവചിക്കുന്നത്.  ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെ ലഭിച്ചേക്കാമെന്നും ഏഷ്യാനെറ്റ്  പോസ്റ്റ് പോളില്‍ പറയുന്നു.
സി.എന്‍ എന്‍ ഐ.ബി.എന്നിന്റെ ഫലം  എല്‍ .ഡി.എഫിന് മുന്‍തൂക്കം പ്രവചിക്കുന്നു. എല്‍ .ഡി.എഫ് 69 മുതല്‍ 77 സീറ്റ് വരെ നേടുമെന്നാണ് ഈ രംഗത്തെ പ്രമുഖരായ ഐ.ബി.എന്നിന്റെ പ്രവചനം. യു.ഡി.എഫിന് 63 മുതല്‍ 71 വരെ സീറ്റ് ലഭിക്കുമെന്നും സി.എന്‍ .എന്‍ . ഐ.ബി.എന്‍ പറയുന്നു.  കേരളത്തിലെ വോട്ടര്‍മാര്‍ ഇടതുപക്ഷ ഭരണത്തില്‍ പൊതുവെ തൃപ്തരാണെന്നാണ് ഐ.ബി.എന്നിന്റെ വിലയിരുത്തല്‍ .
കേരളത്തിന് ഏറ്റവും യോഗ്യനായ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എല്ലാ മാധ്യമങ്ങള്‍ക്കും ഒരേ ഉത്തരം. വി.എസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനെന്ന് മൂന്ന് സ്ഥാപനങ്ങളും പറയുന്നു. ഏഷ്യാനെറ്റ് സര്‍വേ പ്രകാരം  38 ശതമാനം പേര്‍ വി.എസും 25 ശതമാനം ഉമ്മന്‍ചാണ്ടിയും മൂന്നു ശതമാനം ആന്റണിയും മുഖ്യമന്ത്രിയാവണമെന്ന് അഭിപ്രായമുള്ളവരാണ്.
വി.എസിന് 40 ശതമാനംപേരുടെ പിന്തുണയാണ് ഐ.ബി.എന്‍ പറയുന്നത്. 2006 ല്‍ നിന്നും അദ്ദേഹത്തിന്റെ ജനസമ്മതി മൂന്ന് ശതമാനം വര്‍ധിച്ചതായും ചാനല്‍ വിലയിരുത്തുന്നു. ഉമ്മന്‍ചാണ്ടിക്ക് 37 ശതമാനവും ചെന്നിത്തലക്ക് 18 ശതമാനവും കോടിയേരിക്ക് അഞ്ച് ശതമാനവും ആണ് ജനസമ്മതി.

Monday, May 9, 2011

പുതിയ മന്ത്രിസഭ അധികാരമേറ്റു; ആറു പുതുമുഖങ്ങള്‍

പുതിയ മന്ത്രിസഭ അധികാരമേറ്റു; ആറു പുതുമുഖങ്ങള്‍
കുവൈത്ത് സിറ്റി: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് അറുതിയാക്കി കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹിന്റെ ഉത്തരവ് അനുസരിച്ച് നിലവില്‍ വന്ന പുതിയ മന്ത്രിസഭ ഇന്നലെ അധികാരമേല്‍ക്കുകയും ചെയ്തു. ആറു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയതും സുപ്രധാനമായ എണ്ണ വകുപ്പില്‍ പുതിയ മന്ത്രിയെ നിയമിച്ചതുമാണ് പുതിയ മന്ത്രിസഭയിലെ പ്രധാന മാറ്റങ്ങള്‍.
 സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്നതിനുള്ള ക്രിയാത്മക നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്ന തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അല്‍ അഫാസിയെ ഉപപ്രധാനമന്ത്രിയുടെ ചുമതലയിലേക്ക് ഉയര്‍ത്തി നീതിന്യായ വകുപ്പിന്റെ അധികചുമതല കൂടി നല്‍കിയത് പ്രവാസികള്‍ക്ക് ആഹ്ലാദകരമായ വാര്‍ത്തയാണ്.
മുന്‍മന്ത്രിസഭയില്‍ കമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന ഡോ. മുഹമ്മദ് അല്‍ ബുസൈരിക്കാണ് സുപ്രധാനമായ എണ്ണ വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. നേരത്തേ എണ്ണ വകുപ്പിന്റെ ചുതല വഹിച്ച ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ സബാഹ് മന്ത്രിസഭയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
പതിവുപോലെ സബാഹ് കുടുംബത്തിലെ അംഗങ്ങള്‍ക്ക് തന്നെയാണ് മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി  ശൈഖ് അഹ്മദ് അല്‍ ഹമൂദ് അല്‍ ജാബിര്‍ അസ്വബാഹ്, വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി  ശൈഖ് മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹ്, സാമ്പത്തിക വികസന പദ്ധതികളുടെ ചുമതലയുള്ള  ഉപപ്രധാനമന്ത്രിയായി  ശൈഖ് അഹ്മദ് ഫഹദ് അല്‍ അഹ്മദ് അസ്വബാഹ്, പ്രതിരോധവകുപ്പിന്റെ  ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.
അലി ഫഹദ് റാഷിദ് അല്‍ റാഷിദ് (പാര്‍ലമെന്ററികാര്യം),  അഹ്മദ് മുഹ്‌സിന്‍ അല്‍ മുലൈഫി (വിദ്യാഭ്യാസം), സാലിം അല്‍ ഉതൈന (വൈദ്യുതി), സാമി അബ്ദുല്‍ ലത്തീഫ് അല്‍ നിസ്ഫ് (കമ്യൂണിക്കേഷന്‍സ്),  മുഹമ്മദ് അബ്ബാസ് അല്‍ നുമൈസ് (ഔഖാഫ്) എന്നിവരാണ് പുതുമുഖങ്ങള്‍. മറ്റൊരു പുതുമുഖമായ  ഡോ. അമാനി ഖാലിദ് അല്‍ ബൂര്‍സ്‌ലിയാണ് മന്ത്രിസഭയിലെ ഏക വനിതാ അംഗം.
മുന്‍മന്ത്രിസഭയിലെ  വനിതാഅംഗമായ മൂദി അല്‍ ഹമൂദി, ബദര്‍ അല്‍ ശുറൈആന്‍, റാഷിദ് അല്‍ ഹമ്മാദ് തുടങ്ങിയവര്‍ക്കാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടത്. അതേസമയം, ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ അല്‍ സായിര്‍, ധനകാര്യമന്ത്രി മുസ്തഫ അല്‍ ശിമാലി, മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഡോ. ഫാദില്‍ അല്‍ സഫര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.

ബാബരി :ഹൈകോടതി വിധി വിചിത്രമെന്ന് സുപ്രീംകോടതി

ബാബരി  :ഹൈകോടതി വിധി വിചിത്രമെന്ന് സുപ്രീംകോടതി
ഭൂമി പങ്കിട്ട വിധിക്ക് സ്റ്റേ
ന്യൂദല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. ബാബരി ഭൂമിയുടെ ഉടമാവകാശം ഉന്നയിച്ചവരില്‍ ആരും ആവശ്യപ്പെടാത്ത ഒരു തീരുമാനം ഹൈകോടതി പ്രഖ്യാപിച്ചത് 'വിചിത്രവും ആശ്ചര്യകരവു'മാണെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍.എം ലോധ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
സുന്നി വഖഫ് ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, നിര്‍മോഹി അഖാഡ, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നീ കക്ഷികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഒന്നിച്ചു പരിഗണിച്ചാണ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. പള്ളി പൊളിച്ചതിനെ തുടര്‍ന്ന് '93 ജനുവരി ഏഴിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ച്, പള്ളി പൊളിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ പരിസര ഭൂമിയില്‍ മതപരമായ ഒരു പ്രവര്‍ത്തനവും പാടില്ല. പള്ളി പൊളിച്ച് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍ പരിമിത പൂജ തുടരാം.
ബാബരി മസ്ജിദ് പൊളിച്ച ഭൂമി 2.77 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. ഇത് സുന്നി വഖഫ് ബോര്‍ഡ്, ഹിന്ദു മഹാസഭ, രാമവിഗ്രഹത്തിന്റെ ഉടമകളെന്ന് അവകാശപ്പെടുന്ന നിര്‍മോഹി അഖാഡ എന്നിവക്കായി വിഭജിച്ചു കൊടുക്കാനാണ് കഴിഞ്ഞ സെപ്തംബര്‍ 30ന് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഇത്തരമൊരു ആവശ്യം കേസിലെ കക്ഷികളാരും ഉന്നയിച്ചിരുന്നില്ലെന്ന് സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
 'കക്ഷികളാരും ആവശ്യപ്പെടാതെ ഭൂമി വീതംവെക്കണമെന്ന ഉത്തരവ് എങ്ങനെ പുറപ്പെടുവിക്കാന്‍ കഴിയും? ഇതൊരു വിചിത്ര വിധിയാണ്. സ്വന്തം നിലക്ക് തീരുമാനം എടുക്കുകയാണ് ഹൈകോടതി ചെയ്തത്. കേസിന് പുതിയൊരു മാനം നല്‍കിയിരിക്കുന്നു. അതുവഴി ഈ വ്യവഹാരത്തില്‍ ദുര്‍ഘടമായൊരു സ്ഥിതി ഉണ്ടാക്കിവെച്ചിരിക്കയാണ്. ഇത്തരമൊരു വിധി നടപ്പാക്കുന്നതിന് അനുവദിച്ചു കൂടാ. വിധി സ്റ്റേ ചെയ്യേണ്ടതുണ്ട്'  -ബെഞ്ച് പറഞ്ഞു. സുപ്രീംകോടതിയില്‍ എത്തിയ കക്ഷികളെല്ലാം  ഹൈകോടതി വിധി സ്റ്റേചെയ്യണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസ് പരിഗണിച്ച അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസുമാരായ ധരംവീര്‍ ശര്‍മ, എസ്.യു. ഖാന്‍, സുധീര്‍ അഗര്‍വാള്‍ എന്നിവര്‍ വ്യത്യസ്ത വിധിന്യായങ്ങളാണ് എഴുതിയിരുന്നത്. ബാബരി മസ്ജിദിന്റെ മൂന്നു താഴികക്കുടങ്ങളില്‍ ഒത്ത നടുവിലുള്ളതിന്റെ താഴെയാണ് രാമവിഗ്രഹം ഉണ്ടായിരുന്നതെന്നും അത് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. കേസില്‍ കക്ഷികളായ മറ്റു രണ്ടു കൂട്ടര്‍ക്ക് ബാക്കി പങ്കിടണം.
തെളിവുകളുടെ പിന്‍ബലമില്ലാതെ വിശ്വാസങ്ങള്‍ക്കൊത്തു നീങ്ങിയ ഹൈകോടതിയുടെ വിധി റദ്ദാക്കണമെന്നാണ് സുന്നി വഖഫ് ബോര്‍ഡും മറ്റും ആവശ്യപ്പെട്ടത്. രാമന്റെ ജന്മസ്ഥലത്താണ് ബാബരി മസ്ജിദ് നിലനിന്നതെന്ന വിധി പ്രസ്താവം അവര്‍ ചോദ്യം ചെയ്തു. മുസ്ലിംകളും ഹിന്ദുക്കളും നിര്‍മോഹി അഖാഡയും പള്ളി നിലനിന്ന ഭൂമിയത്രയും  സ്വന്തനിലക്ക് വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമ്പോള്‍, അത് പങ്കുവെക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു. മുസ്ലിംകള്‍ക്ക് മൂന്നിലൊന്ന് ഭൂമി നല്‍കാനുള്ള ഹൈകോടതി നിര്‍ദേശം റദ്ദാക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ധരംവീര്‍ ശര്‍മ അഭിപ്രായപ്പെട്ട പോലെ, ഭൂമിയത്രയും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ച് ഹൈകോടതി വിധി സ്റ്റേചെയ്ത സുപ്രീംകോടതി, വാദം കേള്‍ക്കുന്നതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഈയാഴ്ച വേനലവധിക്ക് അടക്കുന്ന കോടതി ജൂലൈയിലാണ് ഇനി തുറക്കുക. സുപ്രീംകോടതിയെ സമീപിച്ച കക്ഷികളെല്ലാം ഇന്നലത്തെ ഇടക്കാല ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ചു.

kuttoor madamchina jumamasjid



കുറ്റൂര്‍മാടംചിന ജുമാമാസ്ജിടിന്റ്റെ ഭാഗങ്ങള്‍

Sunday, May 8, 2011

kuttoor madamchina

സ്‌കൂള്‍ ക്ലീനിംഗ്: ഇന്ത്യയില്‍നിന്ന് നേരിട്ട് റിക്രൂട്ട്‌മെന്റിന് ആലോചന

സ്‌കൂള്‍ ക്ലീനിംഗ്: ഇന്ത്യയില്‍നിന്ന് നേരിട്ട് റിക്രൂട്ട്‌മെന്റിന് ആലോചന
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളിലെ ക്ലീനിംഗ് ജോലികള്‍ക്കായി തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ ആലോചന. ആദ്യഘട്ടം എന്ന നിലയില്‍ ഇതിനായി ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും രണ്ടായിരത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളുകളില്‍ പുരുഷ തൊഴിലാളികളെയും പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളുകളില്‍ സ്ത്രീ തൊഴിലാളികളെയുമാണ് ക്ലീനിംഗ് ജോലിക്ക് നിയമിക്കുക. ഇന്ത്യയില്‍നിന്നുള്‍പ്പെടെ കോണ്‍ട്രാക്ട്  കമ്പനി വഴി ഇറക്കുമതി ചെയ്ത തൊഴിലാളികളാണ് ഇതുവരെ ഈ തസ്തികകളില്‍ ജോലി ചെയ്തുവന്നിരുന്നത്.
എന്നാല്‍ കമ്പനികള്‍  തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നല്‍കാതിരിക്കുന്നതിനാല്‍ ഈ മേഖലയില്‍ തൊഴില്‍ സമരം നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.
സ്‌കൂള്‍ ക്ലീനിംഗ് തൊഴിലാളികളുടെ പണിമുടക്ക് കാരണം ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും മലിനപ്പെടുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് രക്ഷിതാക്കളില്‍നിന്നും പരാതി ഏറിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നേരത്തേ ഈ മേഖലയിലേക്ക് തൊഴിലാളികളെ ലഭ്യമാക്കിയിരുന്ന കമ്പനികളുടെ കോണ്‍ട്രാക്ട് അവസാനിപ്പിക്കാനും ഇന്ത്യയില്‍നിന്നും ഈജിപ്തില്‍നിന്നും തൊഴിലാളികളെ മന്ത്രാലയം നേരിട്ട് റിക്രൂട്ട് ചെയ്യാനും തീരുമാനിച്ചിരിക്കുന്നത്. റിക്രൂട്ടിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി നിയമിക്കപ്പെട്ട പ്രത്യേക സമിതി ഉടന്‍ തന്നെ ഇരുരാജ്യങ്ങളിലേക്കും പുറപ്പെടുമെന്നും ഇങ്ങനെ നിയമിക്കപ്പെടുന്നവരുടെ പ്രതിമാസ ശമ്പളം 140 ദീനാര്‍ ആയിരിക്കുമെന്നും അധികൃതര്‍ സൂചന നല്‍കി.

കുറ്റൂര്‍മടംചിന ജുമാമസ്ജിദ്

      വേങ്ങര....പുതുക്കി പണിയുന്ന കുറ്റൂര്‍ മടംചിന ജുമാമസ്ജിദ്