Friday, May 20, 2011
Wednesday, May 18, 2011
വരുന്നു... പുതിയ കുഞ്ഞാപ്പ
മലപ്പുറം: സദാ ചിരിപ്പുറത്താണ് കുഞ്ഞാപ്പ. പ്രതിസന്ധിയുടെ നടുക്കടലില്‍ ചാനല്‍കാമറകള്‍ കണ്‍തുറന്നു കിടക്കുമ്പോഴും ആ മുഖത്തെ ചിരി അവിടെത്തന്നെ കാത്തുകിടക്കും. തൊട്ടുപിറകെ ഏതോ ഒരു സന്തോഷവര്‍ത്തമാനം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗിന്റെ ഈ പടനായകന് ഉറപ്പാണ്. അങ്ങനെയൊരു ചരിത്രസന്ധിയിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി എന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്ന്. അറുപതിന്റെ നിറചിരിപ്പൂക്കള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കുഞ്ഞാപ്പ ഒരിക്കല്‍കൂടി കേരളത്തിന്റെ തലപ്പത്തേക്ക് നടന്നുകയറുകയാണ്. അടുത്ത മാസം ഒന്നിന് അദ്ദേഹത്തിന് വയസ്സ് അറുപത് തികയുകയാണ്.
ഇക്കുറി പക്ഷേ ആ മട്ടിലും ഭാവത്തിലും അടിമുടി മാറ്റം മണക്കുന്നുണ്ട്. അനുഭവങ്ങള്‍ രാകിയെടുത്ത പുതിയൊരു കുഞ്ഞാപ്പയെയാകും കേരളത്തിന്റെ നിയമസഭയിലും മന്ത്രിയുടെ ഓഫിസിലുമൊക്കെ നമുക്ക് കാണാനാകുക എന്നതിന്റെ വ്യക്തമായ സൂചനകള്‍ അദ്ദേഹം തന്നെ നല്‍കുന്നു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലും പ്രതികരണങ്ങളിലും അങ്ങനെയൊരു മാറിനടത്തം വായിച്ചെടുക്കാം. എതിര്‍പ്പുകള്‍ വളര്‍ത്തിയ നേതാവെന്ന പേരായിരിക്കും കുഞ്ഞാലിക്കുട്ടിക്ക് ചേരുന്ന വിശേഷണങ്ങളില്‍ ഒന്ന്. രണ്ട് പതിറ്റാണ്ട് മുമ്പ് 1991ല്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് 19 സീറ്റോടെ മന്ത്രിസഭാ പ്രവേശം കാത്തിരിക്കുമ്പാള്‍ ആരായിരിക്കും നിയമസഭാ പാര്‍ട്ടി ലീഡര്‍ എന്ന സന്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായിരുന്നു. പി.എം. അബൂബക്കര്‍, യു.എ. ബീരാന്‍, പി.സീതിഹാജി തുടങ്ങിയവര്‍ അംഗങ്ങളായ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ലീഡറായി വന്നത് പക്ഷേ ഇളമുറക്കാരനായ കുഞ്ഞാലിക്കുട്ടിയായിരുന്നു. ആ പ്രഖ്യാപനം ഉള്‍ക്കൊള്ളാനാവാത്തവര്‍ പാര്‍ട്ടിയില്‍ ഒട്ടേറെ പേരുണ്ടായിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അങ്ങനെ ഒട്ടേറെ അദ്ഭുതകഥകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. 27ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായി തുടങ്ങിയ അദ്ഭുത കഥയുടെ തുടര്‍ച്ച തന്നെയാണ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം 2011ലും നടക്കുന്നത്. ആരോപണങ്ങളില്‍ കുടുങ്ങി ആദ്യം മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പിന്നാലെ 2006ല്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി. അതും സ്വന്തം തണലില്‍ വളര്‍ന്നയാളില്‍നിന്ന്. പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും കൈവിട്ടതോടെ ഒരു നേതാവിന്‍െ അസ്തമയമെന്ന് കരുതി രാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍, അങ്ങനെയാര്‍ക്കും പിടികിട്ടാത്ത സമസ്യയായി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി അനന്തപുരിയില്‍ പുതിയ സര്‍ക്കാറില്‍ താക്കോല്‍ സ്ഥാനത്തേക്ക് വീണ്ടും അടിവെച്ചു കയറുന്നു.
1951 ജൂണ്‍ ഒന്നിന് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനായി ജനനം. വേങ്ങരയില്‍ സ്‌കൂള്‍ പഠനത്തിനുശേഷം ഫാറൂഖ് കോളജ്, തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് എന്നിവിടങ്ങളില്‍ തുടര്‍പഠനം. സര്‍സയ്യിദ് കോളജില്‍നിന്ന് ബി.കോം ബിരുദം നേടിയ കുഞ്ഞാലിക്കുട്ടി അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടി. ഫാറൂഖ് കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍, സെക്രട്ടറി, യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 2003ല്‍ കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാവുന്നത്. ലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. 27ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ പദവിയിലെത്തി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനെന്ന ഖ്യാതി നേടി. 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലും 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ചുറ്റുമാണ് രണ്ട് പതിറ്റാണ്ടായി ലീഗ് രാഷ്ട്രീയം കറങ്ങുന്നത്. ആറാം തവണയാണ് നിയമസഭയിലെത്തുന്നത്. എ.കെ. ആന്റണി രാജിവെച്ചതിനെ തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ ഐസ്‌ക്രീം കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തലുണ്ടാവുകയും കുഞ്ഞാലിക്കുട്ടി രാജി സമര്‍പ്പിക്കുകയും ചെയ്തു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും വൈകാതെ പദവിയില്‍ തിരികെ വന്നു. 1982, 87 വര്‍ഷങ്ങളില്‍ മലപ്പുറത്ത് നിന്ന് നിയമസഭയിലെത്തിയ കുഞ്ഞാലിക്കുട്ടി 1991ല്‍ തട്ടകം കുറ്റിപ്പുറത്ത് ഉറപ്പിച്ചു. 96, 2001 വര്‍ഷങ്ങളിലും ഇവിടെ നിന്ന് ജയിച്ച ഇദ്ദേഹം 2006ലെ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് ഡോ. കെ.ടി. ജലീലിനോട് തോറ്റു. ഇത്തവണ സംസ്ഥാനത്തെ ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷത്തോടെയാണ് പുതിയ മണ്ഡലമായ വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1991ലും 2001ലും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവും മന്ത്രിയുമായിരുന്ന കുഞ്ഞാലിക്കുട്ടി അതേ പദവിയില്‍ 2011ലും തിരികെയെത്തുമ്പോള്‍ ഉപമുഖ്യമന്ത്രി പദവിയുടെ സാധ്യതകളും നിറഞ്ഞുനില്‍ക്കുന്നു. കെ.എം. കുല്‍സുവാണ് ഭാര്യ. ലസിത മകളും ആഷിഖ് മകനുമാണ്. സുല്‍ഫീഖ്, താനിയ എന്നിവര്‍ മരുമക്കളാണ്.

പ്രഥമ മന്ത്രിസഭാ യോഗം തുടങ്ങി
തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭാ യോഗം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് ഏഴംഗ മന്ത്രിസഭ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റില്‍ യോഗം ചേരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ടി.എം ജേക്കബ്, കെ.പി മോഹനന്‍ ,ഷിബു ബേബി ജോണ്‍ , കെ.ബി ഗണേഷ് കുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തും. ഉച്ചക്ക് രണ്ട് മണിക്കാണ് ഏഴ് പേരും ആര്‍ .എസ് ഗവായ്‌യുടെ സാന്നിധ്യത്തില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റത്.
മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി വൈദ്യപരിശോധനക്ക് വിധേയമാക്കി വിട്ടയച്ചു
ഖൈത്താന്‍: മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത. ഖൈത്താനില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകള്‍ക്ക് ശേഷം ഹസാവിയില്‍ ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തില്‍ ആംബുലന്‍സിലേതിന് സമാനമായ മെഡിക്കല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും വാഹനത്തില്‍ വെച്ച് തന്നെ വൈദ്യപരിശോധനക്ക് വിധേയമാക്കിയെന്നുമാണ് യുവാവ് പറയുന്നത്. ഇതേതുടര്‍ന്ന് തട്ടിക്കൊണ്ടുപോകലിന് പണം കൊള്ളയടിക്കുന്നതിന് അപ്പുറത്തുള്ള ലക്ഷ്യമുണ്ടായിരുന്നുവോയെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലക്കാരനായ യുവാവാണ് ദുരൂഹമായ തട്ടിക്കൊണ്ടുപോകലിന് ഇരയായത്. ഖുര്‍തുബയിലെ ബഖാലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഖൈത്താനിലാണ് താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് യുവാവ് പറയുന്ന വിവരം ഇപ്രകാരമാണ്. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നു മണിയോടെ കടയിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാനിന് സമീപത്തുണ്ടായ രണ്ടുപേര്‍ വിളിച്ചു. അടുത്തേക്ക് ചെന്നപ്പോള്‍ പൊടുന്നനെ വാനിന്റെ സ്‌ലൈഡിംഗ് ഡോര്‍ തുറന്ന് അകത്ത് പിടിച്ചുകയറ്റി വാന്‍ പുറപ്പെട്ടു. രണ്ടു സ്വദേശികളും ഒരു ഹിന്ദി സംസാരിക്കുന്ന പാകിസ്താന്‍കാരന്‍ എന്ന് സംശയിക്കുന്ന ആളുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഫോണ്‍ പിടിച്ചുവാങ്ങി സിം കാര്‍ഡ് നശിപ്പിച്ച് പുറത്തെറിഞ്ഞു.
വാന്‍ പുറപ്പെട്ട ഉടന്‍ സിവില്‍ ഐ.ഡി ചോദിച്ചുവാങ്ങി അതില്‍ നിന്ന് ബ്ലഡ് ഗ്രൂപ്പ് മനസ്സിലാക്കി. അവര്‍ തമ്മിലുള്ള സംസാരത്തില്‍ നിന്ന് തന്റെ ബ്ലഡ് ഗ്രൂപ്പ് സംബന്ധിച്ചാണ് സംസാരമെന്ന് മനസ്സിലായി. ഇതോടെ പേടിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നുമില്ല, ഒരു ടെസ്റ്റ് നടത്തുക മാത്രമാണെന്നാണ് ഹിന്ദി സംസാരിക്കുന്ന ആള്‍ പറഞ്ഞത്. വാനിലുള്ളില്‍ ആംബുലന്‍സിലും മറ്റുമുള്ളതിന് സമാനമായ സംവിധാനങ്ങളും ഉപകരണങ്ങളുമൊക്കെ ഉണ്ടായിരുന്നു. കരയാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദിസംസാരിക്കുന്നയാള്‍ ക്ലീനക്‌സില്‍ ക്ലോറഫോം ചേര്‍ത്ത് മണപ്പിച്ച് മയക്കുകയായിരുന്നു. പിന്നീട് ബോധം തെളിയുമ്പോള്‍ വാഹനം ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു.
കുപ്പായത്തിന്റെ ബട്ടന്‍സ് ഒക്കെ അഴിച്ചിട്ട നിലയിലായിരുന്നതിനാല്‍, മയങ്ങിക്കിടന്നപ്പോള്‍ എന്തൊക്കെയോ പരിശോധനകള്‍ നടത്തിയതായി ബോധ്യമായി. സംഘത്തിലുണ്ടായിരുന്നവര്‍ രണ്ടുപേര്‍ ഡോക്ടര്‍മാരോ മറ്റോ ആണെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായത്. ഒടുവില്‍ രാത്രി 12 മണിയോടെ ഹസാവിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയാണ് ചെയ്തത്. നടന്നകാര്യങ്ങളൊന്നും ആരോടും പറയരുതെന്നും പറഞ്ഞാല്‍, വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇറക്കിവിട്ടതെന്ന് യുവാവ് പറയുന്നു. ഹസാവിയിലെ ഒരു ബഖാലക്കാരന്റെ സഹായത്തോടെയാണ് കൂടെ ജോലി ചെയ്യുന്നവരെ വിവരം അറിയിച്ച് റൂമിലേക്ക് മടങ്ങിയത്.
തട്ടിക്കൊണ്ടുപോകലിന് ഇരയായ യുവാവ് ഒന്നര മാസം മുമ്പ് മാത്രമാണ് കുവൈത്തിലെത്തിയത്. നടന്ന സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. പണമോ, ഫോണോ തട്ടിയെടുക്കാന്‍ സംഘം ശ്രമിച്ചില്ല എന്നതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ ലക്ഷ്യം കവര്‍ച്ചയല്ലെന്ന് വ്യക്തമാണ്. ബ്ലഡ് ഗ്രൂപ്പ് പരിശോധിച്ചതും വാഹനത്തില്‍ ഒരുക്കിയിരുന്ന മെഡിക്കല്‍ പരിശോധനാ സൗകര്യങ്ങളും നല്‍കുന്ന സൂചന അനുസരിച്ച് വൃക്ക തട്ടിയെടുക്കാനുള്ള ശ്രമം വല്ലതുമാണോയെന്ന സംശയമാണ് ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യകേസാണിത് എന്നതിനാല്‍ സംഭവത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹത നീക്കാനായിട്ടില്ല. ഖാദിം വിസ ആയതിനാല്‍ നിയമനടപടിയുടെ നൂലാമാലകള്‍ ഭയന്ന് പൊലീസില്‍ പരാതിപ്പെടാനും സാധിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഏഴംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചക്ക് രണ്ട് മണിക്ക് രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ .എസ് ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയും തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി, കെ.എം മാണി, കെ.പി മോഹനന്‍ ,ടി.എം ജേക്കബ് , കെ.ബി ഗണേഷ് കുമാര്‍ ,ഷിബു ബേബി ജോണ്‍ എന്നിവരുമാണ് ഇന്ന് അധികാരമേറ്റത്. കേരളത്തിന്റെ 13ാം നിയമസഭയാണിത്.
കേരളത്തിന്റെ 21 ാം മുഖ്യമന്ത്രിയായാണ് ഉമ്മന്‍ചാണ്ടി ചുമതലയേറ്റിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാവുന്നത്. ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഷിബു ബേബി ജോണ്‍ ഇംഗ്ലീഷില്‍ ദൃഢപ്രതിജ്ഞയാണ് ചൊല്ലിയത്. കോണ്‍ഗ്രസിന്റെയും ഘടക കക്ഷികളുടെയും മറ്റു മന്ത്രിമാര്‍ 23 ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് വൈകീട്ട് നടക്കും.
സ്ഥാനമൊഴിയുന്ന മുഖ്യന്ത്രി വി.എസ് അച്യുതാന്ദന്‍ ,കേന്ദ്ര മന്ത്രിമാരായ ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ ,മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ , എം.എ ബേബി, തോമസ് ഐസക്, സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ , രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങി ഒട്ടേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
ചടങ്ങ് നടക്കുമ്പോള്‍ പന്തലിന് പുറത്ത് പാസ് ലഭിക്കാത്ത വന്‍ ജനാവലി തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

Subscribe to:
Posts (Atom)