Friday, May 6, 2011

മദ്യപിച്ച് വാഹനമോടിച്ച യുവതി പിടിയില്‍

ഹവല്ലി: മദ്യലഹരിയില്‍ വാഹനമോടിച്ച സ്വദേശി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹവല്ലിയില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് യുവതി പിടിയിലായത്.
 അശ്രദ്ധമായി പോകുന്ന വഹനം പൊലീസ് തടഞ്ഞുപരിശോധിച്ചപ്പോഴാണ് യുവതി മദ്യപിച്ചതായി കണ്ടെത്തിയത്. യുവതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്ത ശേഷം  വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു

ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു
നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ജംഇയ്യകളുടെ യൂനിയന്‍ നീക്കം
കുവൈത്ത്‌സിറ്റി: ശീതീകരിച്ച ഇറച്ചിക്കോഴിയുടെ  വില കുത്തനെ കൂടുന്നത് തടയാന്‍ ജംഇയ്യകള്‍ സംയുക്തമായി നടപടിക്ക് ഒരുങ്ങുന്നു. ജംഇയ്യകള്‍ സംയുക്തമായി ഇറച്ചിക്കോഴി നേരിട്ട് ഇറക്കുമതി ചെയ്യാനാണ് നീക്കം. ഇതിലൂടെ നിലവിലുള്ള വിപണി വിലയില്‍ നിന്ന് 25  ശതമാനം വരെ കുറവില്‍ ശീതീകരിച്ച ഇറച്ചിക്കോഴി നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജംഇയ്യകളുടെ യൂനിയന്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ അല്‍ ദുവൈസ് പറഞ്ഞു.
ശീതീകരിച്ച കോഴി ഇറച്ചിയുടെ വില കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.  കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം വില വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, വില വീണ്ടും മുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയുമാണ്.  ജംഇയ്യകള്‍ക്ക് ഇറച്ചിക്കോഴി നല്‍കുന്ന ഏജന്‍സികള്‍ വില വീണ്ടും വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതകള്‍ അന്വേഷിക്കാന്‍ ജംഇയ്യകള്‍ തീരുമാനിച്ചത്.
ഏതുരാജ്യത്തുനിന്നാണ് കോഴി ഇറച്ചി ഇറക്കുമതി ചെയ്യാന്‍ പോകുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടന്നുവരികയാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ജംഇയ്യകള്‍ എല്ലാം ചേര്‍ന്ന്  വലിയ അളവില്‍ ഇറച്ചിക്കോഴി ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്‍പാദകരില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുമ്പോള്‍ ലഭിക്കുന്ന ആദായമാണ് 25 ശതമാനം വിലക്കുറവില്‍ വില്‍പന നടത്താന്‍ സാധിക്കുമെന്ന് ജംഇയ്യ യൂനിയന്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനമെന്നും യൂനിയന്‍ ചെയര്‍മാന്‍ പറഞ്ഞു.
ശീതീകരിച്ച കോഴി ഇറച്ചിയുടെ വില വര്‍ധന പ്രവാസി കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, മറ്റ് സാധനങ്ങളുടെ വിലക്കൊപ്പം കോഴി ഇറച്ചിയുടെ വിലയും കുതിച്ചുയരുന്നത് ഹോട്ടല്‍ വ്യാപാരികളെയും മെസ്സ് നടത്തിപ്പുകാരെയുമാണ് സാരമായി ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വില പിടിച്ചുനിര്‍ത്താന്‍ ജംഇയ്യ യൂനിയന്‍ നടത്തുന്ന ഇടപെടല്‍ പ്രതീക്ഷയോടെയാണ് ഈ വിഭാഗം കാത്തിരിക്കുന്നത്.

എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം അവസാനിപ്പിച്ചു

എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം അവസാനിപ്പിച്ചു
ന്യൂദല്‍ഹി: പത്ത് ദിവസമായി തുടരുന്ന എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം പിന്‍വലിച്ചു. പൈലറ്റുമാരുടെ യൂനിയനായ ഇന്ത്യന്‍ കൊമേഴ്യല്‍ പൈലറ്റ്‌സ് അസോസിയേഷനും എയര്‍ ഇന്ത്യ അധികൃതരും തമ്മില്‍ മൂന്നാം തവണ നടന്ന ചര്‍ച്ചയിലാണ് സമരം പിനവലിക്കാനുള്ള തീരുമാനം ഉണ്ടായത്.  സമരത്തെ തുടര്‍ന്ന് പിരിച്ച് വിട്ട എല്ലാ പൈലറ്റുമാരെയും തിരിച്ചെടുക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ശമ്പള തുല്യത സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം വരുമെന്നിരിക്കെ, ന്യായമായ ഇടക്കാലാശ്വാസം അനുവദിച്ചാല്‍ തയാറായാല്‍ പണിമുടക്ക് ഉപേക്ഷിക്കാമെന്നാണ് പൈലറ്റുമാര്‍ അറിയിച്ചത്.ഇതിനൊന്നുമ യോഗത്തില്‍ വ്യക്‌ളതമായ തീരുമാനമുണ്ടായിട്ടില്ല.  കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലെ രണ്ടംഗ സംഘത്തിനു കീഴില്‍ നടന്ന ചര്‍ച്ചയിലാണ് പൈലറ്റുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്‌നപരിഹാര മാര്‍ഗത്തിലെ വഴിത്തിരിവാണിതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.  അന്തിമ റിപ്പോര്‍ട്ട് വരുന്നതു വരെ ഇടക്കാല ആശ്വാസം പ്രഖ്യാപിക്കുന്നതിലൂടെ എയര്‍ ഇന്ത്യയും പൈലറ്റുമാരും സംതൃപ്തരാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് വ്യേമായാന മന്ത്രാലയം ചൂണ്ടിക്കാട്ടി..
മുന്‍ സുപ്രീം കോടതി ജഡ്ജി ഡി.എന്‍ ധര്‍മാധികാരിക്കു കീഴിലുള്ള നാലംഗ സമിതിയാണ് ഏപ്രില്‍ 25 മുതല്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന ദൗത്യം തുടരുന്നത്.
അതിനിടെ, പൈലറ്റുമാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഇന്നും ഏറെക്കുറെ പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്.
വെറും 40 സര്‍വീസുകള്‍ മാത്രമായിരുന്നു ഇന്ന് നടന്നത്.  185 വിമാനങ്ങള്‍ ഇന്ന് മാത്രം റദ്ദാക്കി.

Thursday, May 5, 2011

ഇസ് ലാഹി സെന്റര് സാല്മിയ ഏരിയ കുടുംബ സംഗമം വ്യാഴാഴ്ച റുമൈതിയ പാര്ക്കില്

കുവൈത്ത്. കുവൈത്ത് കേരള ഇസ് ലാഹി സെന്റര് സാല്മിയ, മൈദാന് ഹവല്ലി യൂനിറ്റുകളുടെ സംയുക്ത കുടുംബ സംഗമം ഏപ്രില് 21 വ്യാഴാഴ്ച മഗ് രിബ് നമസ്കാരാനന്തരം റുമൈതിയ പെട്രോള് പന്പിന് പിന് വശത്തുള്ള ഗാര്ഡനില് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. �പശ്ചിമേഷ്യ ചരിത്രവും വര്ത്തമാനവും� എന്ന വിഷയത്തില് പ്രബന്ധാവതരണവും ചര്ച്ചയും നടക്കും. പുരുഷന്മാര്ക്കും സ്ത്രീകള്ക്കും വെവ്വേറെ ക്വിസ് മത്സരവും തുടര്ന്ന് ഉത്ബോധനം പ്രസംഗവും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാ സഹോദരീ സഹോദരന്മാരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര് അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97200785, 66014181, 99113425 എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

മലപ്പുറം ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്

മലപ്പുറം:ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 16 മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു. മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രം ക്രമത്തില്‍:-
കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന് - എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നിലമ്പൂര്‍, വണ്ടൂര്‍ - ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹൈസ്‌കൂള്‍. മലപ്പുറം, മഞ്ചേരി - മലപ്പുറം ഗവ. കോളജ്,. പെരിന്തല്‍മണ്ണ, മങ്കട - പെരിന്തല്‍മണ്ണ. ഗവ. പോളിടെക്‌നിക്, വേങ്ങര, താനൂര്‍ - പി.എസ്.എം.ഒ കോളജ്. തിരൂരങ്ങാടി - കെ.എം. മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളജ്(പി.എസ്.എം കോളജ് കാമ്പസ്). തിരൂര്‍, കോട്ടക്കല്‍ - തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്. തവനൂര്‍, പൊന്നാനി - പൊന്നാനി എ.വി. ഹൈസ്‌കൂള്‍,

വില്ലേജുകളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് മലയാളത്തില്‍ നല്‍കും

മലപ്പുറം:വില്ലേജുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും മലയാളത്തില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ് അിറയിച്ചു. മലയാളം ഔദ്യോഗിക ഭാഷാ സമിതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വില്ലേജ്, നഗരസഭ, പഞ്ചായത്ത് ഓഫീസുകളില്‍ നിന്നുള്ള കത്തിടപാടുകള്‍ മലയാളത്തില്‍ മാത്രം നടത്തുന്നതിന് നിര്‍ദേശം നല്‍കും. ഔദേ്യാഗിക നയം നടപ്പാക്കുന്നതോടൊപ്പം മലയാളം ഭാഷയോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനും നടപടി ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.
100 ശതമാനം ഭാഷാ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭാഷാ പുരോഗതി വിലയിരുത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത സമിതി സംസ്ഥാനതല ഉദേ്യാഗസ്ഥന്‍ കെ. സുരേഷ് അിറയിച്ചു. ഇത്തരം പരിശോധനകള്‍ തെരഞ്ഞെടുത്ത ഓഫിസുകളില്‍ നടത്തിയപ്പോള്‍ അവകാശപ്പെട്ട ശതമാനം നേടിയിട്ടില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ എ.ഡി.എം കെ.വി. വാസുദേവന്‍, ഹുസൂര്‍ ശിരസ്തദാര്‍ വി. രാമചന്ദ്രന്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

വോട്ടെണ്ണലിന് ദിനങ്ങള്‍ മാത്രം; ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടേറുന്നു

കാളികാവ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫലപ്രഖ്യാപനത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. പരമ്പരാഗതമായി യു.ഡി.എഫ് കോട്ടയായ മലപ്പുറത്ത് അട്ടിമറികളിലാണ് ഇടതുപ്രതീക്ഷ.
സി.പി.എം സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിയും സിറ്റിങ് എം.എല്‍.എ വി. ശശികുമാറും മത്സരിക്കുന്ന പെരിന്തല്‍മണ്ണയിലെ തെരഞ്ഞെടുപ്പ് ഫലമാണ് ജില്ലയില്‍ ഏറെ ചര്‍ച്ചാ വിഷയമാകുന്നത്. പെരിന്തല്‍മണ്ണയുടെ മനസ്സറിയാന്‍ അതീവ ആകാംക്ഷയിലാണ് സി.പി.എം പ്രവര്‍ത്തകര്‍.
അയ്യായിരത്തിനടുത്ത വോട്ടിന് അലിയുടെ ജയം ഉറപ്പാണെന്ന യു.ഡി.എഫിന്റെ അവകാശവാദമാണ് സി.പി.എമ്മിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്.
ശശികുമാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തിന്റെ ഇടത് ആഭിമുഖ്യവുമെല്ലാം അനുകൂല ഘടകങ്ങളാണെങ്കിലും മങ്കട പിടിച്ചെടുക്കാന്‍ അലി നടത്തിയ പരിശ്രമം അനുഭവത്തിലൂടെ അറിയുന്നതാണ് സി.പി.എമ്മിനെ വിഷമവൃത്തത്തിലാക്കുന്നത്.
ജില്ലയില്‍ രണ്ട് സീറ്റുകളാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ ഉറപ്പാക്കുന്നത്. കെ.ടി. ജലീല്‍ മത്സരിക്കുന്ന തവനൂരും പി. ശ്രീരാമകൃഷ്ണന്‍ മത്സരിക്കുന്ന പൊന്നാനിയും. നിലമ്പൂരിലും പെരിന്തല്‍മണ്ണയിലും പൊരുതി ജയിക്കാമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.
അതേസമയം, യു.ഡി.എഫാകട്ടെ മുസ്‌ലിം ലീഗ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്ന അവകാശവാദമാണുന്നയിക്കുന്നത്.
കോണ്‍ഗ്രസ് മത്സരിക്കുന്ന നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ കാര്യത്തില്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാവുമെങ്കിലും ജയം ഉറപ്പാണെന്നും അവര്‍ പറയുന്നു.
പി.ടി. അജയ്‌മോഹന് നാട്ടുകാരനെന്ന മികവിന്റെ പിന്‍ബലത്തില്‍ സി.പി.എമ്മിന്റെ കുത്തക മണ്ഡലമായ പൊന്നാനി പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയും യു.ഡി.എഫ് മറച്ചുവെക്കുന്നില്ല